LocalNEWS

ഭവന വായ്പ എടുത്തതിൽ കുടിശിക വരുത്തിയതിന്റെ പേരില്‍ വീട്ടമ്മയുടെ വീട് ആക്രമിച്ച സ്വകാര്യ ധനകാര്യ സ്ഥാപനം; ഡിവൈ.എസ്.പിക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാതെ പൊലീസ്, കേസെടുത്തു സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

തിരുവനന്തപുരം: ഭവന വായ്പ എടുത്ത സ്ത്രീയുടെ വീട് കുടിശിക വരുത്തിയതിന്റെ പേരിൽ ആക്രമിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു. റൂറൽ എസ്.പി, കാട്ടാക്കട ഡിവൈ.എസ്.പി, തഹസിൽദാർ എന്നിവരോട് നവംബർ ഒൻപതിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് ആവശ്യപ്പെട്ടു.

പരാതിക്കാരിയായ സീനത്ത് ബീവി ചോളമണ്ഡലം ഇൻവെസ്റ്റ്‌മെന്റ് ഫൈനാൻസ് ലിമിറ്റഡിൽ നിന്നും ഹോം ലോണായി 17,68,000 രൂപ എടുത്തിരുന്നു. മാസത്തവണയായ 22,000 രൂപ അടയ്ക്കുന്നുണ്ടായിരുന്നു. കൊറോണ സമയം കുടിശിക വരികയും 4,85,000 രൂപ അടയ്ക്കണമെന്ന് ചൂണ്ടിക്കാണിച്ച് കമ്പനി ജപ്തി നോട്ടീസ് അയച്ചു. ഈ വർഷം ജൂൺ 26ന് 100 രൂപ മുദ്രപത്രത്തിൽ 2,00,000 രൂപ നൽകണമെന്ന് പരാതിക്കാരിയോട് എഴുതി വാങ്ങുകയും ചെയ്തിരുന്നു. തുടർന്ന് പരാതിക്കാരിയും കുടുംബവും വീട്ടിൽ ഇല്ലാത്ത സമയം ഒരു സംഘം ആളുകൾ വീട്ടിൽ അതിക്രമിച്ച് കടക്കുകയും വീട്ടുപകരണങ്ങളും മറ്റും നശിപ്പിച്ചു.

Signature-ad

ഈ സംഭവത്തിൽ പരാതിക്കാരിക്ക് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് പരാതി. കൂടാതെ 13,000 രൂപയും മകളുടെ സ്വർണമാലയും നഷ്ടപ്പെട്ടു. വിഷയത്തിൽ കാട്ടാക്കട ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ന്യൂനപക്ഷ കമ്മീഷന് സമർപ്പിച്ച പരാതിയിൽ പറയുന്നു. പിന്നാലെയാണ് കമ്മീഷൻ ഇടപെടൽ.

Back to top button
error: