Local
-
യു.എച്ച് സിദ്ദീഖിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു
കോട്ടയം: സുപ്രഭാതം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന അന്തരിച്ച യു.എച്ച് സിദ്ദിഖിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. സുപ്രഭാതം സ്റ്റാഫ് വെല്‍ഫെയര്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ കോട്ടയം കുമ്മനത്ത് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപന കര്‍മം സമസ്ത പ്രസിഡന്റും സുപ്രഭാതം ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇന്നലെ നിര്‍വഹിച്ചു. ചടങ്ങില്‍ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സുപ്രഭാതം സി.ഇ.ഒ. മുസ്തഫ മുണ്ടുപാറ, മാനേജിങ് എഡിറ്റര്‍ ടി.പി ചെറൂപ്പ, പി.ആര്‍.ഒ സി.പി ഇഖ്ബാല്‍, ഡി.ജി.എം. വി. അസ് ലം, സമസ്ത ഓര്‍ഗനൈസര്‍ ഒ.എം ശരീഫ് ദാരിമി, കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി റോബിന്‍ തോമസ് പണിക്കര്‍, പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍, സുപ്രഭാതം സ്റ്റാഫ് വെല്‍ഫെയര്‍ ഫോറം പ്രസിഡന്റ് മുന്‍ദിര്‍ തൗഫീഖ് തങ്ങള്‍, ജനറല്‍ സെക്രട്ടറി സലാം കാളമ്പാടി, ട്രഷറര്‍ നിസാര്‍ കൂമണ്ണ, സുപ്രഭാതം ജേര്‍ണലിസ്റ്റ് യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) പ്രസിഡന്റ് ജലീല്‍ അരൂക്കുറ്റി, വൈസ് പ്രസിഡന്റ് ഇ.പി മുഹമ്മദ്, ഫൈസല്‍ കോങ്ങാട്, സര്‍ക്കുലേഷന്‍ മാനേജര്‍ ഷാനവാസ്,…
Read More » -
പാലക്കാട് ചെർപ്പുളശ്ശേരിയില്‍ മകൻ അച്ഛനെ മഴു കൊണ്ട് വെട്ടിക്കൊന്നു, കൊലപാതകം മദ്യലഹരിയിൽ
പാലക്കാട് ചെർപ്പുളശ്ശേരിയില്‍ മകൻ അച്ഛനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ചെർപ്പുളശ്ശേരി ചളവറയിലാണ് കൊലപാതകം നടന്നത്. ചളവറ ചിറയിൽ കോളനിയിൽ കറുപ്പൻ (73) ആണ് കൊലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം നടന്നത്. രണ്ട് പേരും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പൊലീസ് പറയുന്നത്, മദ്യപിച്ചെത്തിയ മകൻ സുഭാഷും അച്ഛനും തമ്മിൽ നടന്ന വാക്കേറ്റം കൊലപാതകത്തിൽ കലാശിച്ചു എന്നാണ് . സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Read More » -
പഞ്ചായത്ത് റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധം; ബൈസൈക്കിള്‍ മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്
കോട്ടയം: മണര്‍കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും അവഗണനയും കൊണ്ട് ഗ്രാമപഞ്ചായത്തിലെ ഒട്ടുമിക്ക പഞ്ചായത്ത് റോഡുകളും തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്ന ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇതിനോടുള്ള പഞ്ചായത്ത് അധികൃതര്‍ അവഗണനയ്‌ക്കെതിരെയും യൂത്ത് കോണ്‍ഗ്രസ് മണര്‍കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ തകര്‍ന്ന് കിടക്കുന്ന റോഡുകളിലൂടെ ഒരു പ്രതിഷേധ ബൈസൈക്കിള്‍ മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് മണര്‍കാട് മണ്ഡലം പ്രസിഡന്റ് അജില്‍ കാലായിലിന്റെ അധ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളനം കെപിസിസി നിര്‍വാഹക സമിതി അംഗം ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷാന്‍ ടി ജോണ്‍, ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍, സംസ്ഥാന സെക്രട്ടറി സുബിന്‍ മാത്യു, ജില്ലാ സെക്രട്ടറി ബിനീഷ് ബെന്നി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു പാതയില്‍, ഡിസിസി ജനറല്‍ സെക്രട്ടറി ബാബു കെ കോര, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റെജി എം ഫിലിപ്പോസ്, ജിജി മണര്‍കാട്, ടി.പി. തോമസ്, ജിനോ വെള്ളക്കോട്ട്,…
Read More » -
വോട്ടര്‍മാരെ നേരില്‍ കണ്ട് സ്ഥാനാര്‍ത്ഥി; കോട്ടയത്ത് ഇടതു മുന്നണി ബഹുദൂരം മുന്നില്‍
കോട്ടയം: ലോക്‌സഭ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആവേശകരമായി തുടരുന്നു. വിവിധ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രധാന നേതാക്കളെയും പ്രവര്‍ത്തകരെയും നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിച്ചാണ് പ്രാഥമിക പ്രചാരണം. ഇന്നലെ രാവിലെ പുല്ലരിക്കുന്ന് പള്ളി വികാരിയുടെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് കേരള വേളാര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന കൗണ്‍സില്‍ സമ്മേളനത്തിലും വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിലും പങ്കെടുത്തു. പിന്നീട് കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ ചടങ്ങിലും സംബന്ധിച്ചു. ആശുപത്രിയിലും കടനാട് ടൗണിലും സ്ഥാനാര്‍ത്ഥിയെ കാണാന്‍ നാട്ടുകാര്‍ തടിച്ചു കൂടി. കെട്ടിപ്പിടിച്ചും ആശ്ലേഷിച്ചുമാണ് പലരും തങ്ങളുടെ സ്‌നേഹം പങ്കു വച്ചത്. തുടര്‍ന്ന് ദന്തല്‍ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടന ചടങ്ങിലും സ്ഥാനാര്‍ത്ഥിയെത്തി. അയ്മനം പിഎച്ച്‌സിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തിലും സ്ഥാനാര്‍ത്ഥി സാന്നിധ്യമറിയിച്ചു. ഇതിനിടെ അയ്മനത്ത് കുടുംബയോഗം ഉദ്ഘാടനം ചെയ്യാനും സമയം കണ്ടെത്തി. മാഞ്ഞൂരില്‍ ബൂത്ത് കണ്‍വന്‍ഷനിലും കടുത്തുരുത്തിയില്‍ കുടുംബയോഗത്തിലും സ്ഥാനാര്‍ത്ഥി…
Read More » -
വിഷം ഉള്ളിൽച്ചെന്ന് 14കാരൻ മരിച്ചു, കുട്ടിയുടെ പക്കൽനിന്ന് ബീഡി കണ്ടെത്തിയതിനെ തുടർന്ന് ശാസിച്ചതാണത്രേ ജീവനൊടുക്കാൻ കാരണം
കട്ടപ്പനയ്ക്കടുത്ത് ഉപ്പുതറയിൽ വിഷം ഉള്ളിൽച്ചെന്ന് എട്ടാംക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. മത്തായിപ്പാറ വട്ടപ്പാറ ജിജീഷിന്റെ മകൻ അനക്‌സ് (14) ആണു മരിച്ചത്. ഉപ്പുതറ സെൻ്റ് ഫിലോമിനാസ് സ്കൂൾ വിദ്യാർത്ഥിയായ അനക്സിനെ സ്കൂൾ അധികൃതർ വഴക്കുപറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് കുട്ടി വിഷംകഴിച്ച് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഫെബ്രുവരി 5 തിങ്കളാഴ്ച വൈകിട്ടാണു കുട്ടിയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടത്. ആദ്യം ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീടു കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ശനിയാഴ്ച മരിച്ചു. സംഭവദിവസം ക്ലാസിൽ വച്ച് കുട്ടിയുടെ പക്കൽനിന്ന് ബീഡി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് സ്‌കൂൾ അധികൃതർ ശാസിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണു വിഷം കഴിക്കാൻ ഇടയാക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. അതേസമയം, കുട്ടിയുടെ കൈവശം ബീഡി കണ്ടെത്തിയതിനെ തുടർന്ന് സ്‌കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ചുവരുത്തി. കുട്ടിയുടെ അച്ഛൻ്റെ അനുജനാണ്…
Read More » -
കോട്ടയത്ത് 5 വര്‍ഷം കൊണ്ട് നടപ്പാക്കിയത് 4115.95 കോടിയുടെ വികസന പദ്ധതികള്‍; വികസന രേഖയുമായി ചാഴികാടന്‍
കോട്ടയം: കഴിഞ്ഞ 5 വര്‍ഷങ്ങള്‍കൊണ്ട് വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ 4115.95 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കിയത് വിവരിക്കുന്ന സമഗ്ര വികസന രേഖ പുറത്തിറക്കി തോമസ് ചാഴികാടന്‍ എംപി. ശനിയാഴ്ച കോട്ടയം പ്രസ് ക്ലബ്ബില്‍ മന്ത്രിമാരെയും എംപിമാരെയും മാധ്യമ പ്രവര്‍ത്തകരെയും സാക്ഷിയാക്കി പ്രകാശനം ചെയ്ത തോമസ് ചാഴികാടന്റെ വികസന രേഖയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡല വികസനം സാധ്യമാക്കിയതിന്റെ നേര്‍ചിത്രമാണ് വിവരിക്കുന്നത്. 100 ശതമാനം എംപി ഫണ്ട് വിനിയോഗത്തിലൂടെ കേരളത്തിലെ 20 എംപിമാരില്‍ ഒന്നാമതെത്തിയ ചാഴികാടന്‍ കോട്ടയത്ത് ആയിരം കോടിയ്ക്ക് അടുത്തെത്തിയ റെയില്‍വേ വികസനത്തിനാണ് നേതൃത്വം നല്‍കിയത്. പാത ഇരട്ടിപ്പിക്കല്‍, കായംകുളം – കോട്ടയം – എറണാകുളം പാതയുടെ വേഗത 110 കി.മി ആയി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതി, കോട്ടയം റെയില്‍വേ സ്റ്റേഷന്‍ വികസനം, റെയില്‍വേ മേല്‍പാലങ്ങള്‍ തുടങ്ങി പൂര്‍ത്തിയായതും നടന്നു വരുന്നതുമായ പദ്ധതികളിലായി 925.796 കോടി രൂപയുടെ വികസന പദ്ധതികള്‍ വികസന രേഖയില്‍ വിവരിക്കുന്നുണ്ട്. അമൃത് കുടിവെള്ള പദ്ധതി,…
Read More » -
തോമസ് ചാഴികാടന്‍ എം.പിയുടെ വികസന രേഖ പ്രകാശനം ചെയ്തു
കോട്ടയം: എം.പി എന്ന നിലയില്‍ എ പ്ലസ് കൊടുക്കാന്‍ പറ്റുന്ന പ്രവര്‍ത്തനമാണ് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ തോമസ് ചാഴികാടന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നടപ്പിലാക്കിയതെന്ന് സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. പാര്‍ലമെന്ററി ജനാധിപത്യ വേദികളില്‍ എം.പിയുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണം എന്നതിനും അദ്ദേഹം മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോട്ടയം പ്രസ്‌ക്ലബ്ബില്‍ തോമസ് ചാഴികാടന്‍ എം.പിയുടെ വികസന രേഖ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതല്‍ എം.പി ഫണ്ട് വിനിയോഗിച്ചു എന്നത് തന്നെ തോമസ് ചാഴികാടന്റെ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍രേഖയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജോസ് കെ.മാണി എം പി പറഞ്ഞു. ദേശീയ പദ്ധതികളടക്കം നേടാന്‍ അദ്ദേഹം ചെയ്ത കഠിനാധ്വാനം മാതൃകാപരമാണെന്നും ജോസ് കെ മാണി പറഞ്ഞു. തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് മുന്നില്‍ എന്താണ് ഒരു എംപി എന്ന് തെളിയിക്കാന്‍ തോമസ് ചാഴികാടന് കഴിഞ്ഞുവെന്ന് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലൂടെ 4,100 കോടി രൂപയുടെ വികസനമാണ്…
Read More » -
കോട്ടയത്ത് പ്രചാരണം ഊര്‍ജ്ജിതമാക്കി ചാഴികാടന്‍
കോട്ടയം: പ്രചരണരംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ച് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ പ്രചാരണം തുടരുന്നു. നിയോജകമണ്ഡലത്തിലെ എല്ലാപ്രദേശങ്ങളിലും ഇതിനോടകം പലവട്ടം സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. പ്രധാനസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, പ്രമുഖ വ്യക്തികള്‍ എന്നിവരെ സന്ദര്‍ശിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചു. ബൂത്ത്തല കണ്‍വന്‍ഷനുകളും വാര്‍ഡ് കണ്‍വന്‍ഷനും ജനപങ്കാളിത്തം ഉറപ്പാക്കി നടത്താനുള്ള പരിശ്രമങ്ങളിലാണ് ഇടതുമുന്നണി നേതൃത്വം. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് മുന്‍പുതന്നെ പ്രചരണരംഗം കൊഴുപ്പിക്കാനാണ് ഇടത് നീക്കം. സിപിഎം നേതൃത്വത്തില്‍ കേഡര്‍സ്വഭാവം പൂര്‍ണ്ണമായി ഉറപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിനോടകം പാര്‍ലമെന്റ് മണ്ഡലം മുഴുവനും പോസ്റ്ററുകളിലൂടെ സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തോമസ് ചാഴികാടന്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടത്തിയിട്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം മാര്‍ച്ച് 2ന് കോട്ടയത്ത് പ്രസ്‌കബ്ലില്‍ നടക്കും.
Read More » -
പുതിയ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും; യാഥാര്‍ഥ്യമാകുന്നത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആവശ്യം
കോട്ടയം: റെയില്‍വേ വികസനത്തില്‍ വാക്ക് പാലിക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് തോമസ് ചാഴികാടന്‍ എംപി. രണ്ടു വര്‍ഷത്തിനുള്ളില്‍ മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കടുത്തുരുത്തി റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയില്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാലതാമസം ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന ഉറപ്പ് കേന്ദ്ര റെയില്‍വേ മന്ത്രി നല്‍കിയിട്ടുണ്ടെന്നും എംപി പറഞ്ഞു. നാളുകളായി പ്രദേശവാസികളുടെ ആവശ്യമാണ് കടുത്തുരുത്തി – കല്ലറ റോഡിലെ മേല്‍പ്പാലം. ചിലപ്പോള്‍ മണിക്കൂറുകള്‍ ട്രെയിന്‍ കടന്നുപോകാന്‍ കാത്തുനില്‍ക്കേണ്ടി വരുന്നത് വലിയ ബ്ലോക്കിനും കാരണമായിരുന്നു. മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ റോഡ് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും. മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോത്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത എന്‍ ബി, വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, പഞ്ചായത്തംഗം ലിസമ്മ മുല്ലക്കര എന്നിവര്‍ സംസാരിച്ചു. കോതനെല്ലൂര്‍- വേദഗിരി – റോഡിലെ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണ ഉദ്ഘാടനവും ഇന്നലെ നടന്നു. സമ്മേളനം തോമസ്…
Read More » -
ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസിന് ഡോക്ടറേറ്റ്
കേരള സാങ്കേതിക സര്‍വകലാശാലയില്‍നിന്ന് സിവില്‍ എന്‍ജിനിയറിങ്ങില്‍ പിഎച്ച്ഡി നേടിയ ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ്. പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് എന്‍ജിനിയറിങ് കോളജ് അസിസ്റ്റന്റ് പ്രൊഫസറും മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ ട്രസ്റ്റിയുമാണ്. ഭാര്യ: എസ്സാ മറിയം ജോസഫ് (അസിസ്റ്റന്റ് പ്രൊഫസര്‍, പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ്) മകള്‍: താരാ സൂസന്‍ കുര്യന്‍. മണര്‍കാട് കത്തീഡ്രല്‍ സഹവികാരി ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പായുടെയും സാലമ്മ ആന്‍ഡ്രൂസിന്റെയും മകനാണ്.
Read More »