Local
-
അമയന്നൂര്‍ ആറാട്ടുകടവില്‍ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
കോട്ടയം: അയര്‍ക്കുന്നം പഞ്ചായത്തിലെ അമയന്നൂര്‍ ആറാട്ടുകടവില്‍ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എംപി നിര്‍വഹിച്ചു. എംപി ഫണ്ട് ചെറിയ പദ്ധതികള്‍ മുതല്‍ വലിയ പദ്ധതികള്‍ക്ക് വരെ വിനിയോഗിച്ചത് എല്ലാവര്‍ക്കും പ്രയോജനമുണ്ടാകണമെന്ന ലക്ഷ്യത്തോടെയാണെന്ന് എംപി പറഞ്ഞു. എംപി ഫണ്ടില്‍ നിന്നും 4.75 ലക്ഷം രൂപ ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഇതോടൊപ്പം കോണ്‍ക്രീറ്റിങ് പൂര്‍ത്തീകരിച്ച അമയന്നൂര്‍-വടക്കേനട-ഇടയ്ക്കപ്പടി റോഡിന്റെ ഉദ്ഘാടനവും എംപി നിര്‍വഹിച്ചു. എംപി ഫണ്ടില്‍ നിന്നും 4 ലക്ഷം രൂപയാണ് റോഡ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. അമയന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലേക്ക് വേഗം എത്താന്‍ സഹായിക്കുന്ന റോഡുകൂടിയാണിത്. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീജിത്ത് മാളിയേക്കല്‍ അധ്യക്ഷനായിരുന്നു. കേരള ലാന്റ് ഡവലപ്മെന്റ് കോര്‍പറേഷന്‍ അംഗം ജോസഫ് ചാമക്കാല, ഇപി പത്മനാഭന്‍, ജോസ് കൊറ്റം, ജോസ് കുടകശേരി, ശാന്തി പ്രഭാത, ജോസ് ചൂരനാട്ട്, റെജിമോന്‍ ജേക്കബ്, റെനി വള്ളിക്കുന്നേല്‍,ജിജോ വരിക്കമുണ്ട, ജോമോന്‍ വയലില്‍, അഖില്‍ കുഴിവേലി, അഭിലാഷ് ടികെ, വിന്‍സ്…
Read More » -
എട്ടാംമൈല്‍- മാളികപ്പടി – മീനടം റോഡ് നിര്‍മ്മാണോത്ഘാടനം
കോട്ടയം: പ്രധാനമന്ത്രി ഗ്രാമസടക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റവും അധികം റോഡ് നിര്‍മ്മിച്ചത് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലാണെന്ന് തോമസ് ചാഴികാടന്‍ എംപി. മണ്ഡലത്തില്‍ 92.67 കിലോമീറ്റര്‍ റോഡാണ് പിഎംജിഎസ് വൈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് മറ്റ് മണ്ഡലങ്ങളെക്കാള്‍ 35ശതമാനത്തിലേറെ കൂടുതലാണെന്നും എംപി പറഞ്ഞു. പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാമ്പാടി, മീനടം പഞ്ചായത്തുകളിലെ എട്ടാംമൈല്‍ – പടിഞ്ഞാറ്റുകര – പറുതലമറ്റം – മുണ്ടിയാക്കല്‍ – മാളികപ്പടി – മീനടം റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. റോഡ് പുനര്‍ നിര്‍മ്മാണത്തിന് 3. 23 കോടി രൂപയാണ് ചിലവ്. 3.74 കിലോമീറ്റര്‍ റോഡാണ് നിര്‍മ്മിക്കുക. ചടങ്ങില്‍ മീനടം ഗ്രാമ പഞ്ചായത്തംഗം എബി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ എന്‍ വിശ്വനാഥന്‍, ജോസഫ് ചാമക്കാല, അര്‍ജുന്‍ മോഹന്‍, പ്രസാദ് നാരായണന്‍, ജേക്കബ് വിസി, സന്തോഷ് വര്‍ക്കി എന്നിവര്‍ സംസാരിച്ചു.
Read More » -
രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയത് 92 പാലങ്ങള്‍: മന്ത്രി മുഹമ്മദ് റിയാസ്
കോട്ടയം: രണ്ടര വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 92 പാലങ്ങള്‍ പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കടുത്തുരുത്തി – പാലാ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ചേര്‍പ്പുങ്കല്‍ – കൊഴുവനാല്‍ റോഡില്‍ മീനച്ചിലാറിന് കുറുകെ പുതുതായി നിര്‍മ്മിച്ച ചേര്‍പ്പുങ്കല്‍ പാലത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷം കൊണ്ട് 100 പാലങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ മൂന്ന് വര്‍ഷം കൊണ്ട് തന്നെ ലക്ഷ്യത്തിനടുത്തെത്താന്‍ സര്‍ക്കാരിനായി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ആറുവരി പാത 2025ല്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ പാരിഷ് ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായിരുന്നു. പല പ്രതിസന്ധികള്‍ ഉണ്ടായിട്ടും സര്‍ക്കാരിന്റെ ഇച്ഛാശക്തിയിലൂടെയാണ് ചേര്‍പ്പുങ്കല്‍ സമാന്തര പാലം പൂര്‍ത്തിയാക്കാന്‍ സാധിച്ചെതെന്ന് മന്ത്രി പറഞ്ഞു. എം.പിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ. മാണി, എം.എല്‍.എമാരായ…
Read More » -
ബൈപാസ് കാഞ്ഞിരപ്പള്ളിയുടെ യാത്രക്ലേശത്തിനു പരിഹാരമാകും: മന്ത്രി മുഹമ്മദ് റിയാസ്
കോട്ടയം: സംസ്ഥാനത്തെ പശ്ചാത്തല വികസനത്തിന്റെ ഹബ്ബാക്കി മാറ്റുകയെന്ന സര്‍ക്കാര്‍ നയം ഫലപ്രദമായി നടപ്പാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. കാഞ്ഞിരപ്പള്ളി ബൈപാസ് നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാകുന്നത്തോടെ കാഞ്ഞിരപ്പള്ളിയുടെ യാത്രക്ലേശത്തിനു പരിഹാരമാകുമെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പശ്ചാത്തല വികസന മേഖലയില്‍ കഴിഞ്ഞ ഏഴര വര്‍ഷമായി വികസനകുതിപ്പ് സധ്യമായിട്ടുണ്ട്. ദേശീയ പാത 66, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ നിര്‍മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈപാസ് നിര്‍മ്മാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 78.69 കോടി രൂപയാണ് മുടക്കുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് വളവില്‍നിന്നാരംഭിച്ച് ചിറ്റാര്‍ പുഴയ്ക്കും മണിമല റോഡിനും കുറുകെ മേല്‍പ്പാലം നിര്‍മ്മിച്ച് പൂതക്കുഴി റാണി ഹോസ്പിറ്റലിന് സമീപം ദേശീയ പാതയില്‍ പ്രവേശിക്കുന്ന രീതിയില്‍ 1.626 കിലോമീറ്റര്‍ നീളത്തിലാണ് ബൈപ്പാസ് നിര്‍മാണം. ബൈപ്പാസ് പൂര്‍ത്തിയാകുന്നതോടെ കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍ നടന്ന ചടങ്ങില്‍…
Read More » -
ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുന്നു; വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം കുറയ്ക്കാന്‍ ശ്രമം തുടങ്ങി: തോമസ് ചാഴികാടന്‍
കോട്ടയം : ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്ന പ്രവണത കുറയ്ക്കാൻ സർക്കാർ ശ്രമം തുടങ്ങിയതായി തോമസ് ചാഴികാടൻ എംപി. നാട്ടിലെ വിദ്യാഭ്യാസ രംഗം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദേഹം പറഞ്ഞു. കോട്ടയം ബിസിഎം കോളേജിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ വളർച്ചക്ക് വേണ്ടി രൂപീകൃതമായ റൂസ (Rashtriya Uchchatar Shiksha Abhiyan) ഫണ്ട് പ്രയോജനപ്പെടുത്തി നവീകരിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു എംപി. വിദേശത്തേക്ക് പോകുന്ന കുട്ടികൾ നിലവാരം കുറഞ്ഞ സ്ഥാപനങ്ങളിൽ പഠിക്കാൻ ഇടവരുന്നത് ഏറെ ദുഖകരമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. റുസ പദ്ധതിയുടെ ഭാഗമായി നവീകരിച്ച കോളേജ് ഹോസ്റ്റൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ് ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമ്മേളനത്തിൽ അധ്യക്ഷ വഹിച്ചു. കോളേജ് മാനേജർ റവ. ഫാ. അലക്സ് ആക്കാപറമ്പിൽ, പ്രിൻസിപ്പൽ ഡോ. സ്റ്റെഫി തോമസ്, ബർസാർ ഫാ. ഫിൽമോൻ കളത്ര തുടങ്ങിയവർ സംസാരിച്ചു. കോട്ടയം പാർലമെന്റ് നിയോജക മണ്ഡലത്തിൽ എട്ടു കോളേജിലാണ്…
Read More » -
കെ.എം. മാണിയുടെ കല്ലറയ്ക്കരികില്‍ കര്‍ഷക ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുത്ത് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കോട്ടയം: മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് കെഎം മാണി സാറിന്റെ കല്ലറയില്‍ പുഷ്പചക്രം അര്‍പ്പിച്ച് അനുഗ്രഹം തേടി. കര്‍ഷക നേതാവ് കെഎം മാണി സാറിന്റെ കല്ലറയ്ക്കരികില്‍ കര്‍ഷക ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുത്ത് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വക്കേറ്റ് കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മാണി സാറിന്റെ അനുഗ്രഹം തേടി കല്ലറയില്‍ പുഷ്പചക്രം അര്‍പ്പിക്കാനെത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ കര്‍ഷകസംരക്ഷണ പ്രതിജ്ഞ എടുത്തത്. കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വക്കറ്റ് മോന്‍സ് ജോസഫ് എംഎല്‍എ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കാര്‍ഷിക വിളകളുടെ വില തകര്‍ച്ച, വന്യജീവി ആക്രമണം, തുടങ്ങിയ പ്രതിസന്ധികളില്‍ ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ക്ക് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കര്‍ഷക ആത്മഹത്യകള്‍ രാജ്യത്തും സംസ്ഥാനത്തും തുടര്‍ക്കഥയാകുമ്പോള്‍ അധികാര കേന്ദ്രങ്ങള്‍ നോക്കുകുത്തികളാകുന്നതിനെതിരെ പ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തി. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ക്ക് കേരളാ കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു. പാലായിലെ മുന്‍കാല പ്രമുഖ കോണ്‍ഗ്രസ്…
Read More » -
കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം 26 ന്
കോട്ടയം: പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂര്‍ റെയില്‍വേ മേല്‍പ്പാലങ്ങളുടെ തറക്കല്ലിടീല്‍ ഫെബ്രുവരി 26 ന് പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് തോമസ് ചാഴികാടന്‍ എംപി അറിയിച്ചു. ഇതോടൊപ്പം കോട്ടയം മുട്ടമ്പലം റെയില്‍വേ അടിപ്പാത നാടിന് സമര്‍പ്പിക്കുമെന്നും എം.പി.അറിയിച്ചു. കുരീക്കാട് മേല്‍പ്പാലം 36.89 കോടിയും കടുത്തുരുത്തി മേല്‍പ്പാലം 19.33 കോടിയും കുറുപ്പന്തറ മേല്‍പ്പാലം 30.56 കോടിയും ചെലവാക്കി റെയില്‍വേയും കേരളാ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷനും (RBDCK), 5 കോടി രൂപ ചെലവഴിച്ചു ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതടക്കം റെയില്‍വേയും കെ-റെയില്‍ കോര്‍പ്പറേഷനും (K-Rail Corporation) ചേര്‍ന്ന് സംയുക്തമായാണ് നിര്‍മ്മിച്ചതെന്നും ചാഴികാടന്‍ പറഞ്ഞു. കോട്ടയം – മുട്ടമ്പലം റെയില്‍വേ അടിപ്പാത, പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നിര്‍മ്മിച്ചതാണെന്നും എം.പി. അറിയിച്ചു. 13.55 കോടി മുടക്കി നിര്‍മിക്കുന്ന കാരിത്താസ് മേല്‍പ്പാലക്കിന്റെയും 24.98 കോടി ചെലവില്‍ നിര്‍മിക്കുന്ന മുളന്തുരുത്തി മേല്‍പ്പാലത്തിന്റെയും നിര്‍മാണം പുരോഗമിക്കുകയാണ്. റെയില്‍വേയും കേരളാ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷനും (RBDCK)…
Read More » -
കെ.എസ്.ഇ.ബി ജീവനക്കരൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു
കെ.എസ്.ഇ.ബി ജീവനക്കരനായ വടകര സ്വദേശി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. വടകര പുത്തൂർ സ്വദേശി കോറോത്ത് ശ്രീജിത്ത് (47) ആണ് മരിച്ചത്. അരിക്കുളം കെ.എസ്.ഇ.ബി ഓഫീസിൽ രാവിലെ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്തസമ്മർദ്ദം വർധിച്ചത് കാരണം തലയിൽ ഉണ്ടായ അന്തരിക രക്തസ്രാവമാണ് മരണ കാരണം അച്ഛൻ: പരേതനായ ബാലൻ. അമ്മ: രാധ. സഹോദരങ്ങൾ: രഞ്ജിത്ത്, ശ്രീജ.
Read More » -
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കിടക്ക കത്തി; ഒഴിവായത് വൻ ദുരന്തം
തൃശൂർ: ഉറങ്ങുന്നതിനിടെ സമീപം വച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലില്‍ പാറാട്ട് കാസിമിന്റെ വീട്ടില്‍ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവമുണ്ടായത്. കാസിമിന്റെ മകൻ മുഹമ്മദ് ഫഹീമിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. തലനാരിഴയ്‌ക്കാണ് വൻ ദുരന്തം ഒഴിവായത്. വലിയ ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണർന്ന ഫഹീം എഴുന്നേറ്റ് നോക്കിയപ്പോള്‍ മുറിയില്‍ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. പിന്നീട് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. കിടക്ക ഭാഗികമായി കത്തിയ നിലയിലാണുള്ളത്. റെഡ്‌മി കമ്ബനിയുടെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. എന്നാല്‍, എന്തുകൊണ്ടാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നതിന്റെ കാരണം വ്യക്തമല്ല.
Read More » -
നവവധു രോഗം ബാധിച്ചു മരിച്ചു; മരിച്ചത് നാലു മാസം ഗർഭിണിയായിരിക്കെ
കുമ്പള: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നവവധു മരണത്തിന് കീഴടങ്ങി. ചൗക്കിയിലെ സതീശന്റെ ഭാര്യ നിഷ (24) യാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് ഗുരതരാവസ്ഥയിലായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ മംഗ്ളൂറിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അസുഖത്തെ തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. എട്ടു മാസം മുമ്പാണ് വിവാഹിതയായത്. നാലു മാസം ഗർഭിണിയാണ്. യുവതിയുടെ മരണം നാടിനെയും കുടുംബത്തയും കണ്ണീരിലാഴ്ത്തി. കുമ്പള ഷിറിയ കടപ്പുറത്തെ നാരായണ- ലക്ഷ്മി ദമ്പതികളുടെ മകളാണ് നിഷ.
Read More »