LocalNEWS

പഞ്ചായത്ത് റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധം; ബൈസൈക്കിള്‍ മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്

കോട്ടയം: മണര്‍കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും അവഗണനയും കൊണ്ട് ഗ്രാമപഞ്ചായത്തിലെ ഒട്ടുമിക്ക പഞ്ചായത്ത് റോഡുകളും തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്ന ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇതിനോടുള്ള പഞ്ചായത്ത് അധികൃതര്‍ അവഗണനയ്‌ക്കെതിരെയും യൂത്ത് കോണ്‍ഗ്രസ് മണര്‍കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ തകര്‍ന്ന് കിടക്കുന്ന റോഡുകളിലൂടെ ഒരു പ്രതിഷേധ ബൈസൈക്കിള്‍ മാര്‍ച്ച് നടത്തി.

യൂത്ത് കോണ്‍ഗ്രസ് മണര്‍കാട് മണ്ഡലം പ്രസിഡന്റ് അജില്‍ കാലായിലിന്റെ അധ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളനം കെപിസിസി നിര്‍വാഹക സമിതി അംഗം ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷാന്‍ ടി ജോണ്‍, ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍, സംസ്ഥാന സെക്രട്ടറി സുബിന്‍ മാത്യു, ജില്ലാ സെക്രട്ടറി ബിനീഷ് ബെന്നി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു പാതയില്‍, ഡിസിസി ജനറല്‍ സെക്രട്ടറി ബാബു കെ കോര, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റെജി എം ഫിലിപ്പോസ്, ജിജി മണര്‍കാട്, ടി.പി. തോമസ്, ജിനോ വെള്ളക്കോട്ട്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ജിത്തു എബ്രഹാം, ജില്ലാ സെക്രട്ടറിമാരായ മെല്‍വിന്‍, സോണിമോള്‍ എന്നിവര്‍ സംസാരിച്ചു..

Signature-ad

 

Back to top button
error: