Local

  • കോട്ടയം, ഇടുക്കി സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് തുഷാര്‍

    കോട്ടയം: കോട്ടയം, ഇടുക്കി പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ബിഡിജെസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ഇടുക്കിയില്‍ മത്സരിക്കണമെന്ന ആവശ്യവുമായി മാത്യു സ്റ്റീഫന്‍ സമീപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ അംഗത്വം എടുത്താല്‍ മത്സരിപ്പിക്കാമെന്ന് അറിയിച്ചിരുന്നതായും തുഷാര്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കബറിടം സന്ദര്‍ശനവേളയിലായിരുന്നു തുഷാറിന്റെ പ്രതികരണം. റബ്ബറിന് തറവിലയായി 250 രൂപ നിശ്ചയിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും തുഷാര്‍ പറഞ്ഞു. താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉറപ്പ് ലഭിച്ചിരിക്കുന്നത്. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ കേന്ദ്രം തന്നെ വേണമെന്നും കോണ്‍ഗ്രസും, സി പി എമ്മും റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. സഭാ മേലധ്യക്ഷന്‍ മാരുമായുള്ള കൂടിക്കാഴ്ചയിലും റബര്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍മാരായ എ.ജി തങ്കപ്പന്‍, അറ് സിനില്‍ മുണ്ടപ്പള്ളി, ബിഡിവൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെന്‍സ് സഹദേവന്‍, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ പി അനില്‍കുമാര്‍ ഷാജി, ശ്രീ ശിവം, കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി റിജേഷ്…

    Read More »
  • കോട്ടയം മെഡി. കോളേജിന് എംപിയുടെ ഇടപെടലില്‍ ലഭിച്ചത് 2.60 കോടിയുടെ വികസനം

    കോട്ടയം: പൊതുജീവിതത്തില്‍ ഏറ്റവുമധികം ചാരിതാര്‍ത്ഥ്യമുണ്ടായത് ആതുരാലയങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴാണെന്ന് തോമസ് ചാഴികാടന്‍ എംപി. അതില്‍ തന്നെ ഏറെ സന്തോഷം നല്‍കുന്നത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വികസന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. എംപിയുടെ ഇപെടലിലൂടെ ബിപിസിഎല്ലിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും തുക ചിലവഴിച്ച് വാങ്ങിയ അഞ്ച് വെന്റിലേറ്ററുകള്‍ മെഡിക്കല്‍ കോളേജിന് സമര്‍പ്പിക്കുകയായിരുന്നു തോമസ് ചാഴികാടന്‍. വീണ്ടും എം പിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയെ ലോക നിലവാരത്തിലേക്കുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ സക്രിയമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. ബിപിസിഎല്ലിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് 68 ലക്ഷം രൂപ മുടക്കിയാണ് അത്യാധുനിക ജീവന്‍രക്ഷാ സൗകര്യങ്ങളോടുകൂടിയ അഞ്ച് വെന്റിലേറ്ററുകളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറിയത്. നേരത്തെ എംപി ഫണ്ടില്‍ നിന്നും 1.48 കോടി രൂപ ചിലവഴിച്ച് ഓക്സിജന്‍ പ്ലാന്റ്, മൂന്ന വെന്റിലേറ്ററുകള്‍, അനസ്തേഷ്യ മെഷീന്‍, ആംബുലന്‍സ്, കോളേജ് ബസ് എന്നിവ വാങ്ങിയിരുന്നു. ഇതിനു പുറമെ കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷന്റെ…

    Read More »
  • കിഴക്ക് സൂര്യനുദിക്കുമെങ്കില്‍ ചാഴികാടന്റെ വിജയം സുനിശ്ചിതം: ബിനോയ് വിശ്വം

    കോട്ടയം: ഈ ഭൂലോകത്തെ എല്ലാ പണവും ഒന്നിച്ചു വച്ച് വിളിച്ചാലും ബിജെപിയിലേക്ക് പോകില്ലെന്ന് ഉറപ്പുള്ള സ്ഥാനാര്‍ത്ഥിയാണ് തോമസ് ചാഴികാടനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിലെ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന ഗ്യാരന്റിയാണിതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം തിരുന്നക്കര മൈതാനത്ത് എല്‍ഡിഎഫ് ലോക്സഭ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിനോയ് വിശ്വം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒരു തൂക്ക് സഭ വന്നാല്‍ അദാനിമാര്‍ രംഗത്ത് വരും. അന്നത്തെ ദിവസം എംപിമാര്‍ക്ക് വില പറഞ്ഞാല്‍ കോണ്‍ഗ്രസ് എംപിമാര്‍ കൂടെ പോകില്ലെന്ന് എന്തുറപ്പുണ്ടെന്നും ബിനോയ് വിശ്വം ചോദിച്ചു. മോദിക്കും ബിജെപിക്കും ഹല്ലേലൂയ പാടുന്ന കോണ്‍ഗ്രസാണിന്നുള്ളത്. ഗാന്ധിയേയും നെഹ്റുവിനെയും കോണ്‍ഗ്രസ് മറന്നു. ഇന്ത്യാ മുന്നണിക്ക് കോണ്‍ഗ്രസിനെ ആശ്രയിക്കാന്‍ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സൂര്യന്‍ കിഴക്കാണ് ഉദിക്കുന്നതെങ്കില്‍ തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബിജെപിയിലേക്ക് പോകാന്‍ അഡ്വാന്‍സ് വാങ്ങിയവരാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച…

    Read More »
  • പ്രചാരണം ആവേശത്തിലേക്ക്; അവധി ദിനത്തിലും സജീവമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

    കോട്ടയം: ശിവരാത്രി ദിനത്തിലും വോട്ടര്‍മാര്‍ക്കിടയില്‍ സജീവ സാന്നിധ്യമായി കോട്ടയം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. മണ്ഡലത്തിലെ വിവിധ ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഭക്തര്‍ക്കും പൂജാരിമാര്‍ക്കും ശിവരാത്രി ആശംസകള്‍ നേര്‍ന്നു. ഭക്തരും ക്ഷേത്ര അധികൃതരും ഊഷ്മളമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് നല്‍കിയത്. വനിതാദിനം കൂടി ആയിരുന്നതിനാല്‍ വനിതകള്‍ക്ക് പ്രത്യേക ആശംസകള്‍ നേരാനും സ്ഥാനാര്‍ത്ഥി മറന്നില്ല. ഏറ്റുമാനൂര്‍ നഗരസഭയിലെ പത്താം വാര്‍ഡില്‍ വനിതകളെ ആദരിക്കുന്ന ചടങ്ങിലും സ്ഥാനാര്‍ത്ഥി പങ്കാളിയായി. വെട്ടിമുകളില്‍ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അംഗന്‍വാടിയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു. 15 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മ്മാണം. പിന്നീട് അടുത്തുള്ള വീടുകളില്‍ എത്തി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. വൈകുന്നേരം ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മഹിളാ സംഗമത്തിനും സ്ഥാനാര്‍ത്ഥിയെത്തി. യോഗത്തില്‍ വലിയ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. വനിതാ ശാക്തീകരണത്തിന് കഴിഞ്ഞ അഞ്ചുവര്‍ഷം എംപി നടത്തിയ പ്രവര്‍ത്തനങ്ങളെ മഹിളകള്‍ ഓര്‍മ്മിപ്പിച്ചതും ശ്രദ്ധേയമായി. നാളെ ലോക്സഭാ മണ്ഡലം കണ്‍വന്‍ഷന്‍ നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി…

    Read More »
  • ‘വി ലൈക്ക് ചാഴികാടന്‍’ ക്യാമ്പയിന് തുടക്കമിട്ട് എല്‍ഡിഎഫ്

    കോട്ടയം: നവ വോട്ടര്‍മാരെയും യുവജനങ്ങളെയും ആകര്‍ഷിക്കുന്നതിനു വേണ്ടി കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനായി വി ലൈക് ചാഴികാടന്‍ എന്ന പേരില്‍ വ്യത്യസ്തമായ നവ മാധ്യമ ക്യാമ്പയിനുമായി രംഗത്ത് വന്നിരിക്കുകയാണ് എല്‍ഡിഎഫ് . വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നവമാധ്യമങ്ങളുടെ സാധ്യത പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതുമയാര്‍ന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന് എല്‍ഡിഎഫ് നേതൃത്വം കൊടുക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം വാട്‌സ്ആപ്പ് , എക്‌സ്, യൂട്യൂബ് എന്നീ നവ മാധ്യമങ്ങളിലൂടെ പുതുതലമുറയെ ആകര്‍ഷിക്കുന്നതിനു വേണ്ടി റീല്‍സ്, ഷോര്‍ട്ട് വീഡിയോ, സ്ഥാനാര്‍ത്ഥി പങ്കെടുക്കുന്ന തല്‍സമയ സംവാദങ്ങള്‍, മീറ്റ് ദി വോട്ടേഴ്‌സ് പ്രോഗ്രാം തുടങ്ങി വ്യത്യസ്തങ്ങളായ പ്രചരണ പരിപാടികള്‍ക്കാണ് കോട്ടയത്ത് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് വി ലൈക് ചാഴികാടന്‍ എന്ന ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നവമാധ്യമ രംഗത്ത് മേല്‍ക്കൈ നേടുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നു. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് നവമാധ്യമ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളില്‍…

    Read More »
  • കോട്ടയത്തിന് അഭിമാനമായി കുമരകം; ‘സ്വദേശി ദര്‍ശന്‍’ പദ്ധതിയില്‍ ഇടം നേടിയത് ചാഴികാടന്റെ നിരന്തര ഇടപെടലിനൊടുവില്‍

    കോട്ടയം: കേന്ദ്ര വിനോദസഞ്ചാരവകുപ്പിന്റെ അഭിമാനപദ്ധതിയായ സ്വദേശി ദര്‍ശനില്‍ കുമരകവും ഇടം നേടി. കുമരകത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ ലോകത്തിന് തുറന്നുനല്‍കാന്‍ കഴിയുന്ന പദ്ധതികളുണ്ടാവണമെന്ന തോമസ് ചാഴികാടന്‍ എം പിയുടെ നിരന്തര ആവശ്യമാണ് ഇതിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഉത്തരവാദിത്വ, സുസ്ഥിര വിനോദസഞ്ചാരപദ്ധതിയുടെ സാധ്യത കുമരകത്തിന് പ്രയോജനപ്പെടുത്തുന്നതടക്കം ലോകസഭയില്‍ ഏഴുതവണ ചോദ്യങ്ങള്‍ ഉന്നയിച്ച് സഭയുടെ ശ്രദ്ധനേടാന്‍ തോമസ് ചാഴികാടന് കഴിഞ്ഞിരുന്നു. 2014-15 സാമ്പത്തിക വര്‍ഷത്തിലാണ് കേന്ദ്രവിനോദസഞ്ചാരവകുപ്പ് ആകര്‍ഷക പദ്ധതിയായി സ്വദേശി ദര്‍ശന്‍ ആരംഭിച്ചത്. 2018-19 വരെ രാജ്യത്ത് 76 പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയിരുന്നു. ഇപ്പോള്‍ സ്വദേശി ദര്‍ശന്‍ 2.0 (എസ്ഡി 2.0) എന്ന പേരിലുള്ള പുതിയ നീക്കത്തിലാണ് കുമരകത്തിന് വിനോദസഞ്ചാരവികസനഭൂപടത്തില്‍ ഇടം നേടാനായത്. രാജ്യത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ വികസിപ്പിക്കാന്‍ കഴിയുന്ന പദ്ധതിയില്‍ സംസ്ഥാനത്ത് കുമരകത്തിന് മാത്രമാണ് ഇടം നേടാന്‍ കഴിഞ്ഞതെന്നത് വലിയ നേട്ടമായി. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്നതിനപ്പുറം ഒരു പ്രദേശത്തിന്റേയും മനുഷ്യസമ്പത്തിന്റേയും വികസനം ഉറപ്പാക്കാന്‍ കഴിയുംവിധമാണ് സ്വദേശി ദര്‍ശന്‍ 2.0 ക്രമീകരിച്ചിട്ടുള്ളത്. ഇതിലൂടെ വിനോദസഞ്ചാരകേന്ദ്രത്തിന്റെ സമസ്തമേഖലകളിലും വികസനമെത്തിക്കാന്‍…

    Read More »
  • കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പഠന ക്യാമ്പ് സമാപിച്ചു

    കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പഠന ക്യാമ്പ് മാര്‍ച്ച് 5 6 തീയതികളില്‍ മൊറാഴ നിരാമയ റിട്രീറ്റ്‌സ് വൈദേകം വച്ച് നടന്നു. കണ്ണൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് എസ്പി: സദാനന്ദന്‍ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെപിഎ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡണ്ട് ജയേഷ് ടി.വി അധ്യക്ഷനായി. കേരള പോലീസ് ഓഫീസര്‍ അസോസിയേഷന്‍ സംസ്ഥാന ജോയിന്‍ സെക്രട്ടറിമാരായ രമേശന്‍ വെള്ളോറ മഹേഷ് പി.പി, കേരള പോലീസ് ഓഫീസസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ജില്ലാ സെക്രട്ടറി അനീഷ് കെ.പി, ജില്ലാ പ്രസിഡണ്ട് രമേശന്‍ എന്‍.വി, കണ്ണൂര്‍ സിറ്റി ജില്ലാ സെക്രട്ടറി കെ രാജേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ല സെക്രട്ടറി കെ പ്രിയേഷ് സ്വാഗതവും സനത്ത് കെ.പി നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിലായി അഡീഷണല്‍ എസ്പി: ടി.പി രഞ്ജിത്ത്, പ്രശസ്ത കവി സി.എം വിനയചന്ദ്രന്‍ മാസ്റ്റര്‍, അന്താരാഷ്ട്ര യോഗ റഫറി പ്രേമരാജന്‍ കാന,…

    Read More »
  • 40,000 മുതല്‍ 34 ലക്ഷം വരെ 282 പദ്ധതികളില്‍ ചാഴികാടന്‍ മാജിക്

    കോട്ടയം: ലഭ്യമായ ഫണ്ട് മുഴുവന്‍ വിനിയോഗിക്കുക, അതും ചെറുതും വലതുമായ പദ്ധതികള്‍ക്ക് തുല്യപ്രാധാന്യം നല്‍കി വിജയകരമായി നടപ്പിലാക്കുക. ഇതാണ് ചാഴികാടന്‍ മാജിക്. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടയില്‍ ലോകസഭാംഗമെന്ന നിലയില്‍ പ്രാദേശിക വികസനത്തിന് ലഭിച്ച ഫണ്ട് പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ തോമസ് ചാഴികാടന്‍ സ്വീകരിച്ച നിലപാടുകള്‍ ജനപ്രതിനിധികള്‍ക്കും നാടിനും മാതൃകാപരമാണ്. കോടികള്‍ ചെലവിടുന്ന ചുരുക്കം പദ്ധതികള്‍ക്കായി തുക അനുവദിച്ചാല്‍ പദ്ധതിയുടെ നിര്‍വഹണം എളുപ്പത്തില്‍ നിരീക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യാമെന്നിരിക്കെ ഓരോ മേഖലയിലും തുല്യമായ പ്രാധാന്യം നല്‍കിയാണ് ഫണ്ട് അനുവദിച്ചത്. 18 ഇനങ്ങളിലായാണ് ഫണ്ട് അനുവദിച്ചതെന്നതുതന്നെ ഫണ്ട് വിനിയോഗം ദുഷ്‌കരമാക്കി. എംപിയുടെ പ്രാദേശിക വികസനപദ്ധതിയില്‍ 282 പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നത് പദ്ധതി നിര്‍വഹണത്തില്‍ ചെലുത്തിയ ശ്രദ്ധ വ്യക്തമാക്കുന്നു. 4115.95 രൂപയുടെ വികസനം കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടത്തിയതിന് ഇരട്ടിതിളക്കം സമ്മാനിച്ചത് എംപിയുടെ പ്രാദേശിക വികസനഫണ്ട് പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ കഴിഞ്ഞുവെന്നതാണ്. തെരഞ്ഞെടുപ്പ് പ്രചരണരംഗത്തും നൂറുശതമാനം ഫണ്ട് വിനിയോഗം ഇടതുമുന്നണിക്ക് ഏറെ നേട്ടമാകുന്നുണ്ട്. 282 പദ്ധതികളില്‍ 40,000 രൂപയ്ക്ക് പെരുമ്പായിക്കാട്…

    Read More »
  • കോട്ടയത്തിന്റെ മുക്കിലുംമൂലയിലും സാന്നിധ്യമറിയിച്ച് ഇടതു സ്ഥാനാര്‍ത്ഥി

    കോട്ടയം: ലോക്‌സഭ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ ഓടിയെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. രാവിലെ കെഇ കോളേജില്‍ യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനത്തിനെത്തിയ സ്ഥാനാര്‍ത്ഥിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. എംപി ഫണ്ട് പൂര്‍ണമായി വിനിയോഗിച്ച എംപിയെ കയ്യടിയോടെയാണ് വിദ്യാര്‍ത്ഥികള്‍ വരവേറ്റത്. അതിതിനിടെ, പാലാ പൂവരണിയിലെ ദുരന്ത വാര്‍ത്തയെത്തി. സംഭവം നടന്ന വീട്ടിലേക്ക് എംപി ഓടിയെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലുള്‍പ്പെടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. വൈകുന്നേരത്തോടെ കൂത്താട്ടുകുളത്തെയും പിറവത്തെയും മാധ്യമ പ്രവര്‍ത്തകരുമായി സൗഹൃദ സംഭാഷണം. നവീകരിച്ച പ്രസ് ക്ലബ് സന്ദര്‍ശിച്ച എം.പി ടൗണ്‍ ഹാളില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടു. പ്രാദേശിക നേതാക്കളും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് കാരിത്താസ് മേല്‍പ്പാല ഉദ്ഘാടനത്തിന്റെ ആലോചനാ യോഗത്തിലും സ്ഥാനാര്‍ത്ഥി എത്തി. രാത്രി വൈകി തെള്ളകത്ത് കുടുംബസംഗമത്തിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു.

    Read More »
  • സമാനതകളില്ലാത്ത വികസനത്തിന്റെ ചൂളം വിളി മുഴക്കി കോട്ടയം; റെയില്‍വേ വികസനം 1000 കോടിയിലേക്ക്

    കോട്ടയം: തോമസ് ചാഴികാടന്‍ എംപിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി റെയില്‍വേ മേഖലയില്‍ കോട്ടയത്തേക്ക് വന്നെത്തിയത് വന്‍ വികസനം. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ കൊണ്ട് 926 കോടി രൂപയുടെ റെയില്‍ വികസനമാണ് മണ്ഡലത്തില്‍ നടപ്പാക്കിയത്. കേരളത്തിലെതന്നെ ഏറ്റവും പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നായ കോട്ടയം സ്റ്റേഷന്റെ സമഗ്ര വികസനമാണ് നടന്നത്. സ്റ്റേഷന്റെ ആധുനീകവത്കരണത്തിന്റെ ഭാഗമായി രണ്ടാം കവാടത്തിന്റെ ഉദ്ഘാടനം ഈ മാസാവസാനത്തോടെ നടക്കും. കേവലം മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടായിരുന്ന സ്റ്റേഷനില്‍ ഇപ്പോള്‍ ആറ് പ്ലാറ്റ്‌ഫോമുകളാണുള്ളത്. അഞ്ച് പ്ലാറ്റ്‌ഫോമുകളെയും പ്രധാന പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെടുത്തുന്ന ഓവര്‍ ബ്രിഡ്ജ്,ലിഫ്റ്റ്-എസ്‌കലേറ്റര്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളും സ്റ്റേഷനില്‍ നടപ്പിലാക്കി. കൂടാതെ സ്റ്റേഷനെ ആശ്രയിക്കുന്ന നൂറുകണക്കിന് ഇരുചക്ര വാഹന ഉടമകളായ ട്രെയിന്‍ യാത്രികരുടെ ചിരകാലാഭിലാഷമായിരുന്ന പാര്‍ക്കിംഗ് ഏരിയ മൂന്നു നിലകളിലായാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്തെ 180 റെയില്‍വേ സ്റ്റേഷനുകളില്‍ വെച്ച് ഏറ്റവും മികച്ച ഭക്ഷണം ലഭിക്കുന്ന സ്റ്റേഷന്‍ എന്ന അംഗീകാരവും കോട്ടയത്തെത്തേടിയെത്തി. വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങിയിരുന്ന കുറുപ്പുന്തറ-ചിങ്ങവനം പാതയിരട്ടിപ്പിക്കലും എം പിയുടെ പരിശ്രമഫലമായി 2023…

    Read More »
Back to top button
error: