KeralaLocalNEWS

കടുത്തുരുത്തിയില്‍ ‘ജല്ലിക്കെട്ട്’! അറവുശാലയില്‍ വിരണ്ടോടിയ പോത്തിനെ ഹോം ഗാര്‍ഡ് പൂട്ടി

കോട്ടയം: കടുത്തുരുത്തിയില്‍ അറവുശാലയില്‍നിന്ന് വിരണ്ടോടി അക്രമം കാട്ടിയ പോത്തിനെ ഹോം ഗാര്‍ഡ് പിടിച്ചുകെട്ടി. ശനിയാഴ്ച വൈകിട്ട് നാലരയോടെ ആപ്പാഞ്ചിറയിലെ അറവുശാലയില്‍ നിന്നോടിയ പോത്തിനെ കടുത്തുരുത്തി ടൗണില്‍ ട്രാഫിക്ക് നിയന്ത്രിക്കുകയായിരുന്ന ഹോം ഗാര്‍ഡ് എം.അനീഷാണ് പിടിച്ചുകെട്ടിയത്.

പൂഴിക്കോല്‍ സ്വദേശി വലിയപറമ്പില്‍ ബേബിയുടെ ആപ്പാഞ്ചിറയിലെ അറവുശാലയില്‍ നിന്നാണ് കെട്ടുപൊട്ടിച്ച പോത്ത് തിരക്കുള്ള റോഡിലൂടെ ഓടിയത്. ഉടമസ്ഥന്‍ പിന്നാലെയെത്തി മാര്‍ക്കറ്റ് ജങ്ഷനില്‍ വെച്ച് പിടിക്കാന്‍ ശ്രമിച്ചെങ്കിലും പിടികൊടുക്കാതെ പായുകയായിരുന്നു.

Signature-ad

പോലീസ് സ്റ്റേഷന്‍ റോഡിലെ ഓട്ടോ സ്റ്റാന്റിലെത്തിയ പോത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും ബസ് കാത്ത് നിന്ന സ്ത്രീക്കും നേരെ തിരിഞ്ഞു. ഇതിനിടെ ഒരു ബൈക്കും സ്‌കൂട്ടറും തകര്‍ത്തു. അക്രമാസക്തനായ പോത്ത് കയര്‍ കഴുത്തില്‍ കുടുങ്ങിയതോടെ പിന്നീട് ചത്തു. ചത്ത പോത്തിനെ ഉടമസ്ഥന്‍ പിക് അപ്പ് വാനില്‍ കയറ്റി കൊണ്ടു പോയി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: