പത്തനംതിട്ട: പത്തു വര്‍ഷമായി ശബരിമലയില്‍ വാവരുസ്വാമിയുടെ പ്രതിനിധിയായ വായ്പൂര് വെട്ടിപ്ലാക്കല്‍ അബ്ദുല്‍ റഷീദ് മുസല്യാര്‍ (79) അന്തരിച്ചു. കാഞ്ഞിരപ്പള്ളി കുന്നേല്‍ ഗവ: ആശുപത്രിയില്‍ ഇന്നലെ രാത്രി 7.30നായിരുന്നു മരണം. കബറടക്കം ഇന്ന് 11ന് വായ്പൂര് പഴയപള്ളി കബര്‍സ്ഥാനില്‍.
30 വര്‍ഷത്തിലേറെയായി ശബരിമല വാവരുനടയിലെ കര്‍മങ്ങള്‍ ചെയ്യുന്ന അബ്ദുല്‍ റഷീദ് മുസല്യാര്‍ ആറുമാസം മുന്‍പാണ് അവസാനമായി മലകയറിയത്. 16 വര്‍ഷം മുന്‍പ് സിദ്ദിഖ് മുസല്യാരുടെ മരണത്തെ തുടര്‍ന്നാണ് വെട്ടിപ്ലാക്കല്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗം എന്ന നിലയില്‍ അബ്ദുല്‍ റഷീദ് മുസല്യാര്‍ വാവരുനടയിലെ മുഖ്യകര്‍മിയുടെ സ്ഥാനം ഏറ്റെടുത്തത്. ഫയിസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് രക്ഷാധികാരിയായിരുന്നു