Local

  • വാഹനം വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ്, മലപ്പുറത്തും ഇടുക്കിയിലും യുവാക്കൾ പിടിയിൽ

       വളാഞ്ചേരി: വാഹനം പരിചയക്കാരോടു വാങ്ങിയും വാടകക്കെടുത്തും പണയം വെച്ച് തട്ടിപ്പ് നടത്തുന്ന യുവാക്കളെ മലപ്പുറം വളാഞ്ചേരിയിലും ഇടുക്കിയിലും പോലീസ് പിടികൂടി. വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി 21 കാരനായ കൂരിപ്പറമ്പില്‍ മുഹമ്മദ് ആദിലാണ് പിടിയിലായത്. സ്വകാര്യ ആവശ്യത്തിന് എന്ന് പറഞ്ഞ് പരിചയമുള്ളവരില്‍ നിന്നും ആഡംബര വാഹനങ്ങള്‍ വാങ്ങും. പിന്നീട് വലിയ തുകയ്ക്ക് വാഹനം പണയം വെക്കുകയും ചെയ്യുകയാണ് തട്ടിപ്പ് രീതി. വൈക്കത്തൂര്‍ സ്വദേശി 21 കാരനായ കൂരിപ്പറമ്പില്‍ മുഹമ്മദ് ആദിലാണ് മറ്റുള്ളവരുടെവാഹനം വാങ്ങി പണയം വെച്ച് തട്ടിപ്പ് നടത്തിയ പരാതിയില്‍ പിടിയിലായത്. കരിപ്പോള്‍, കാട്ടിപ്പരുത്തി സ്വദേശികളുടെ രണ്ട്‌ വാഹനങ്ങളാണ് ഇത്തരത്തില്‍ ആദില്‍ വലിയ തുകയ്ക്ക് പണയം വെച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു. സമാന സംഭവം ഇടുക്കിയിലും അരങ്ങേറി. തെള്ളിത്തോട് സ്വദേശി നന്ദിക്കുന്നേല്‍ നിധിന്‍ ലൂക്കോസ്(25), കോഴിക്കോട് പേരാംബ്ര വടക്കേക്കര വീട്ടില്‍ അജയ് ഗംഗാധരന്‍ (22) എന്നിവരെ പോലീസ്…

    Read More »
  • മണ്ണാർകാട് കാറും ലോറിയും കൂട്ടിയിച്ച് അമ്മാവനും മരുമകളും മരിച്ചു

    പാലക്കാട്: മണ്ണാർക്കാടിനു സമീപം അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മണ്ണാർക്കാട് കാരാകുർശ്ശി എലമ്പുലാശ്ശേരി വാക്കടപ്പുറം  സ്വദേശികളായ കള്ളിവളപ്പിൽ വീട്ടിൽ ഷാജഹാൻ (40), സഹോദരപുത്രി ഫസീല (24) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നാണ് അപകടം നടന്നത്. വാഹനാപകടമുണ്ടായത് അലനല്ലൂർ കാട്ടുകുളം മുണ്ടത്തുപള്ളിപ്പടിയിലാണ്. മണ്ണാർക്കാട്ടു നിന്ന് പെരിന്തൽമണ്ണയിലേക്ക് പോയ കാറും, എതിർദിശയിൽ വന്ന കോഴിലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.

    Read More »
  • സംസ്കരിക്കാൻ തുടങ്ങിയ മൃതദേഹം മെഡിക്കൽ കോളജിൽ നിന്നുള്ള സംഘം ഏറ്റുവാങ്ങിക്കൊണ്ടു പോയി പോസ്റ്റ്മോർട്ടം നടത്തി, തൃശൂർ മെഡിക്കൽ കോളജിൽ സംഭവിച്ചത് ഗുരുതര വീഴ്ച

    സംസ്കരിക്കാൻ തുടങ്ങിയ മൃതദേഹം മെഡിക്കൽ കോളജിൽ നിന്നുള്ള സംഘമെത്തി ഏറ്റുവാങ്ങിക്കൊണ്ടു പോയി പോസ്റ്റ്മോർട്ടം നടത്തിയ സംഭവത്തിൽ തൃശൂർ ഗവ. മെഡിക്കൽ കോളജിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് പോലീസ്. മരണം സംഭവിച്ച വിവരം ഡ്യൂട്ടി ഡോക്ടർ കൃത്യമായി അറിയിച്ചില്ലെന്നു പോലീസ് വ്യക്തമാക്കി. മെഡിക്കൽ കോളജിന്റെ വീഴ്ച ചൂണ്ടിക്കാട്ടി വടക്കാഞ്ചേരി പോലീസ് സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വജേശി പട്ടിശേരി വളപ്പിൽ യൂസഫിന്റെ (46) മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ടു നൽകി പിന്നീട് തിരിച്ചെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്. ഇക്കഴിഞ്ഞ എട്ടിന് രാത്രി വടക്കാഞ്ചേരി കാഞ്ഞിരക്കോട് എ.എച്ച് റീജൻസിക്ക് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് യൂസഫിന്  ഗുരുതരമായ പരിക്കേറ്റത്. ഉടൻ തന്നെ യൂസഫിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി വീട്ടിലെത്തി മൃതദേഹ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടയിലാണ് മെഡിക്കൽ കോളജിൽ നിന്നുള്ള സംഘമെത്തി മൃതദേഹം തിരിച്ചെടുത്തത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം പിന്നീട് ഉച്ചയോടെ…

    Read More »
  • നാളെ ഇടുക്കിയിൽ എൽ.ഡി.എഫ് ഹർത്താൽ, ജനസാന്ദ്രത കൂടിയതും ഭൂവിസ്തൃതി കുറഞ്ഞതുമായ കേരളത്തിൽ ബഫർസോൺ അപ്രായോഗികം

      ജനവാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ബഫർ സോൺ ഉത്തരവിൽ കേന്ദ്ര സർക്കാർ ഇടപെടണം എന്ന് ആവശ്യപെട്ട് നാളെ ഇടുക്കിയിൽ എൽ.ഡി.എഫ് ഹർത്താൽ. ഹർത്താലിനു മുന്നോടിയായി ഇന്ന് വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. വനഭൂമിയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി വിധി ചില സംസ്ഥാനങ്ങൾക്ക് മാത്രമേ പ്രായോഗികമാക്കാനാവൂ. പാരിസ്ഥിതികമായി പ്രാധാന്യം നൽകേണ്ടതായി കേന്ദ്ര സർക്കാർ നിശ്ചയിച്ച ജൈവ മേഖലകളാണ് പരിസ്ഥിതി ലോല പ്രദേശം. രാജ്യത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ചുറ്റും പരിസ്ഥിതി ലോലപ്രദേശം നിർണയിക്കാനുള്ള നിർദേശം 2011 ലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നല്കിയത്. ഒരോ സംസ്ഥാനത്തെയും വനത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലകളായി നിശ്ചയിക്കേണ്ടത് അതത് സംസ്ഥാനങ്ങളിലെ ഭൂവിസ്തൃതി, ജനസംഖ്യാ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം. കേരളം ജനസാന്ദ്രത കൂടിയതും ഭൂവിസ്തൃതി കുറഞ്ഞതുമായ സംസ്ഥാനമാണ്. നിലവിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇന്ത്യയിൽ മധ്യപ്രദേശ്, ഉത്തര പ്രദേശ് എന്നീ…

    Read More »
  • ഭർത്താവിനെയും ഏഴു വയസുകാരനായ മകനെയും ഉപേക്ഷിച്ച് യുവതി മറ്റൊരുവനോടൊപ്പം സുഖജീവിതം, മുത്തശ്ശി കൊച്ചുമകനുമായി കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു

    തൃശൂര്‍: വീട്ടമ്മയെയും കൊച്ചുമകനെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്തിക്കാട് കിഴുപ്പിള്ളിക്കര വായനശാലക്ക് സമീപം പണിക്കശ്ശേരി അജയന്റെ ഭാര്യ അംബിക (55) കൊച്ചുമകന്‍ ആദിഷ് ദേവ് (7) എന്നിവരെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊച്ചുമകനുമായി മുത്തശ്ശി കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിച്ചു. മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്നും കലശലായ അസുഖം കാരണം കുട്ടിയെ നോക്കാന്‍ കഴിയാത്തതിനാല്‍ ജീവനൊടുക്കുകയാണെന്നും സൂചിപ്പിച്ച ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കൊച്ചുമകനേയും തന്നേയും ഒന്നിച്ച് അടക്കം ചെയ്യണമെന്നും ആത്മഹത്യാകുറിപ്പില്‍ എഴുതിയിട്ടുണ്ട്. അംബികയുടെ മകളുടെ മകനാണ് ആദിഷ്. മകള്‍ വിവാഹ മോചിതയായി മറ്റൊരാള്‍ക്കൊപ്പം തിരുവനന്തപുരത്ത് താമസിക്കുകയാണ്. മകനെ ഒപ്പം താമസിപ്പിക്കാൻ കൂട്ടാക്കിയില്ല. അംബികയെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം കുഞ്ഞിനെ പരിപാലിക്കാന്‍ പ്രയാസത്തിലായിരുന്നു. മകള്‍ തന്നെയോ സ്വന്തം മകനെയോ തിരിഞ്ഞുനോക്കാത്തതും മാനസിക വിഷമത്തിന് ഇടയാക്കിയിരുന്നു. കിഴുപ്പിള്ളിക്കര എസ്.എസ്.എ. എല്‍.പി. സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ് ആദിഷ്. കുട്ടിയേയും മുത്തശ്ശിയേയും കാണാതായപ്പോള്‍ വീട്ടുകാര്‍ അന്വേഷിച്ചു. അങ്ങനെയാണ്, മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. നാട്ടികയില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.…

    Read More »
  • വൈദ്യുതാഘാതമേറ്റ് ആറാംക്ളാസ് വിദ്യാര്‍ഥിനി മരിച്ചു, അയല്‍ വീട്ടിൽ കളിക്കാൻ പോയപ്പോൾ മീറ്ററിലെ എര്‍ത്ത് കമ്പിയില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്

     കൊല്ലം: അയല്‍വീട്ടില്‍ കളിക്കാന്‍ പോയ ബാലിക വൈദ്യുതാഘാതമേറ്റ് മരിച്ചു. ശാസ്താംകോട്ട ഇടവനശേരി മുകളുംപുറത്ത് മനോജ് ശ്രീലത ദമ്പതികളുടെ മകള്‍ മഞ്ജരി(12)ആണ് മരിച്ചത്. വൈകിട്ട് മറ്റ് കുട്ടികള്‍ക്കൊപ്പം അയല്‍വീട്ടില്‍ കളിക്കാന്‍ പോയതാണ്. അയല്‍ വീട്ടിലെ മീറ്ററില്‍ നിന്നും താഴേക്കു ഘടിപ്പിച്ചിരുന്ന എര്‍ത്ത് കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചുവീണ കുട്ടി അപകടപ്പെട്ടത് അറിഞ്ഞ് ആളെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. പതാരം യുപിഎസിലെ ആറാംക്ളാസ് വിദ്യാര്‍ഥിനിയാണ്. സഹാദരി മാളവിക.

    Read More »
  • മരത്തിൽ കയറിയ യുവാവ് ബോധരഹിതനായി ഒരു മണിക്കൂർ കുടുങ്ങി, പിന്നീട് ആശുപത്രിയിൽ മരിച്ചു

    മാനന്തവാടി: മരത്തിൽ കയറി ശേഷം ബോധരഹിതനായ യുവാവ് ആശുപത്രിയിൽ മരിച്ചു. പാരിസണ്‍സ് എസ്റ്റേറ്റ് തൊഴിലാളി പിലാക്കാവ് വട്ടര്‍കുന്നിലെ പള്ളിയാല്‍ രമേശന്‍ (46) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വീടിനുടുത്തുള്ള  വ്യക്തിയുടെ തോട്ടത്തിലെ മരത്തിലാണ് രമേശന്‍ കയറിയത്. ഒരു മണിക്കൂറോളം ഇയാൾ ബോധരഹിതനായി മരത്തിൽ കുടുങ്ങി. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാർ ഇദ്ദേഹത്തെ മരത്തിൽ തന്നെ താങ്ങി പിടിക്കുകയും ചെയ്തു. തുടർന്ന് മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി രമേശനെ വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു. പരേതനായ പ്രഭാകരന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ:  സരിത. മക്കള്‍:  അക്ഷയ, അഭിനവ്. സഹോദരങ്ങള്‍ : സന്ധ്യ, സബിത, സനില്‍കുമാര്‍. സംസ്‌ക്കാരം നാളെ 10.30ന് വീട്ടുവളപ്പില്‍.

    Read More »
  • കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ മുങ്ങിമരിച്ചു

    കോഴിക്കോട്  നാദാപുരം പാറക്കടവ് ഉമ്മത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ ഒഴുക്കിൽ പെട്ട് മുങ്ങിമരിച്ചു. പാറക്കടവ് ഉമ്മത്തൂർ കൊയിലോത്ത് മൊയ്തുവിന്റ മകൻ മുഹമദ് (13 )ആണ് മരിച്ചത് സുഹൃത്ത് താഴെ കണ്ടത്തിൽ മിസ്ഹബ് 13 ന് വേണ്ടി തിരച്ചിൽ തുടരുകയാണ് .വൈകുന്നേരം ആറ് മണിയോടെ ഉമ്മത്തൂർ സ്ക്കുളന് സമീപത്തെ പുഴക്കടവിൽ കുളിക്കാനിറങ്ങിയ ആറ് വിദ്യാർത്ഥികളിൽ രണ്ട് പേർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.   സ്വയം നീന്തി കരയ്ക്ക് എത്തിയവർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ മുഹമ്മദിനെ കരയ്ക്ക് എത്തിച്ച് വടകര ഗവ: ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു തുടർന്ന് ഏഴ് മണിയോടെയാണ് മുഹമ്മദ് മരിച്ചത്. ചേലക്കാട് നിന്ന് അഗ്നിശമന സേന എത്തി തിരച്ചിൽ തുടരുകയാണ്.

    Read More »
  • കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു

    കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു.കൊല്ലംകാവ് തത്തൻകോട് നസീറിന്റെ ഉടമസ്ഥതയിലുള്ള പൈനാപ്പിൾ എസ്റ്റേറ്റിൽ താമസിക്കുന്ന സബീനയും മകളുമാണ് അടുത്തടുത്തുള്ള കിണറുകളിൽ വീണത്.   രാവിലെ 11.30 നോടെയാണ് സംഭവം. മകൾ ഫൗസിയ വീടിന് സമീപത്തുള്ള കിണറ്റിൽ വീണ ശബ്ദം കേട്ട് ഓടിയ സബീന കാൽവഴുതി ഉരുണ്ട് താഴെതട്ടിലുള്ള മറ്റൊരു കിണറ്റിൽ വീഴുകയായിരുന്നു. ബഹളം കേട്ട് എത്തിയ തോട്ടം തൊഴിലാളികൾ ഫൗസിയയെ രക്ഷിച്ചെങ്കിലും എട്ടടി വ്യാസവും പത്തടിയോളം വെള്ളവുമുള്ള ചവിട്ട് തൊടിയില്ലാത്തതും മായ കിണറ്റിൽ അകപ്പെട്ട സബീന യെ രക്ഷിക്കാനിറങ്ങാൻ കഴിഞ്ഞില്ല.നെടുമങ്ങാട് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവരാജന്റെ നേതൃത്വത്തിൽ അഗ്നിശമന സേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രദീഷ് കിണറ്റിൽ ഇറങ്ങുകയും റോപ്പിൽ തൂങ്ങി നിന്നുകൊണ്ട് സബീനയെ നെറ്റ് റിങ്ങിനുള്ളിൽ കയറ്റി യിരുത്തുകയും നാട്ടുകാരും സേനാംഗങ്ങളും ചേർന്ന് വലിച്ചു കരയ്ക്ക് കയറ്റുകയും അമ്മയെയും മകളെയും നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.   ഗ്രേഡ്…

    Read More »
  • വെള്ളം എന്നു കരുതി മദ്യത്തിനൊപ്പം കീടനാശിനി ചേർത്ത് കഴിച്ച മുണ്ടക്കയം സ്വദേശിക്ക് ദാരുണാന്ത്യം

    മുണ്ടക്കയം: മദ്യത്തിനൊപ്പം വെള്ളമെന്ന് കരുതി കീടനാശിനി ചേര്‍ത്ത് കഴിച്ച മുണ്ടക്കയം സ്വദേശി മരിച്ചു. മുണ്ടക്കയം പാലൂര്‍ക്കാവ് ബൈജു (50) ആണ് മരണത്തിന് കീഴടങ്ങിയത്. യാത്രയ്ക്കിടെ മുണ്ടക്കയത്ത് കൂട്ടുകാരോടൊപ്പം വാഹനത്തില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടയിലാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ ഇയാളെ പാലായിലെ സ്വകാര്യ ആശുപുത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. മുണ്ടക്കയം സി.ഐ ഷൈന്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഭാര്യ റെയ്ച്ചല്‍, മക്കള്‍ അലന്‍, അലീന

    Read More »
Back to top button
error: