LocalNEWS

വാഹനം വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ്, മലപ്പുറത്തും ഇടുക്കിയിലും യുവാക്കൾ പിടിയിൽ

   വളാഞ്ചേരി: വാഹനം പരിചയക്കാരോടു വാങ്ങിയും വാടകക്കെടുത്തും പണയം വെച്ച് തട്ടിപ്പ് നടത്തുന്ന യുവാക്കളെ മലപ്പുറം വളാഞ്ചേരിയിലും ഇടുക്കിയിലും പോലീസ് പിടികൂടി. വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി 21 കാരനായ കൂരിപ്പറമ്പില്‍ മുഹമ്മദ് ആദിലാണ് പിടിയിലായത്. സ്വകാര്യ ആവശ്യത്തിന് എന്ന് പറഞ്ഞ് പരിചയമുള്ളവരില്‍ നിന്നും ആഡംബര വാഹനങ്ങള്‍ വാങ്ങും. പിന്നീട് വലിയ തുകയ്ക്ക് വാഹനം പണയം വെക്കുകയും ചെയ്യുകയാണ് തട്ടിപ്പ് രീതി. വൈക്കത്തൂര്‍ സ്വദേശി 21 കാരനായ കൂരിപ്പറമ്പില്‍ മുഹമ്മദ് ആദിലാണ് മറ്റുള്ളവരുടെവാഹനം വാങ്ങി പണയം വെച്ച് തട്ടിപ്പ് നടത്തിയ പരാതിയില്‍ പിടിയിലായത്.

കരിപ്പോള്‍, കാട്ടിപ്പരുത്തി സ്വദേശികളുടെ രണ്ട്‌ വാഹനങ്ങളാണ് ഇത്തരത്തില്‍ ആദില്‍ വലിയ തുകയ്ക്ക് പണയം വെച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു.

സമാന സംഭവം ഇടുക്കിയിലും അരങ്ങേറി. തെള്ളിത്തോട് സ്വദേശി നന്ദിക്കുന്നേല്‍ നിധിന്‍ ലൂക്കോസ്(25), കോഴിക്കോട് പേരാംബ്ര വടക്കേക്കര വീട്ടില്‍ അജയ് ഗംഗാധരന്‍ (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കെ.എസ്‌.യു ജില്ലാ ജനറല്‍ സെക്രട്ടറിയായ നിധിന്‍ ലൂക്കോസ് പൈനാവ് ധീരജ് വധക്കേസിലെ നാലാം പ്രതിയാണ്.

പൊയ്യ സ്വദേശി കൈതക്കാട് സജീവന്റെ കാറാണ് പണയം വച്ചത്. സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെയാണ്: ആഴ്ചകള്‍ക്ക് മുംപ് സജീവന്‍ ഇടുക്കിയിലുള്ള സുഹൃത്തിന് ഭാര്യയുടെ പ്രസവ സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാൻ വേണ്ടി കാര്‍ നല്‍കി. സുഹൃത്ത് കൊണ്ടുപോയ കാര്‍ അയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതികള്‍ക്ക് നല്‍കിയത്. കാര്‍ ഓടിക്കുന്നതിന് കൊടുത്ത ശേഷം തിരികെ ലഭിക്കാതെ വന്നപ്പോഴാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

Back to top button
error: