Local

  • ഉപ്പുതറ കൂപ്പുപാറ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം

    ഉപ്പുതറ: കൂപ്പുപാറയില്‍ കാട്ടാന ശല്യം വീണ്ടും രൂക്ഷമായി. കഴിഞ്ഞ രാത്രിയില്‍ കൂപ്പുപാറയില്‍ നാല് കര്‍ഷകരുടെ കൃഷി ദേഹണ്ഡങ്ങളാണ് കാട്ടാന നശിപ്പിച്ചത്. ശനിയാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് കാട്ടാന കൃഷിയിടത്തിലെത്തി കൃഷി ദേഹണ്ഡങ്ങള്‍ നശിപ്പിച്ചത്. പൊടിപാറയില്‍ രാജേഷ്, കിഴക്കേല്‍ കുര്യാച്ചന്‍, മക്കപ്പുഴ രാജമ്മ, കുളത്തിന്‍ കാലായില്‍ രാജേഷ് എന്നിവരുടെ കൃഷി ദേഹണ്ഡങ്ങളാണ് കാട്ടാന നശിപ്പിച്ചത്. വാഴ, കാപ്പി, ഏലം, തെങ്ങ് എന്നീ കൃഷികളാണ് നശിപ്പിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഓരോ കര്‍ഷകര്‍ക്കും ഉണ്ടായിരിക്കുന്നത്. കാട്ടാനകൂട്ടം രാത്രികാലങ്ങളില്‍ വീടുകള്‍ക്ക് സമീപംവരെ എത്തുന്നതിനാല്‍ െസ്വെര്യമായി ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. കര്‍ഷകര്‍ ഒരു വര്‍ഷം കൊണ്ട് നട്ടു പരിപാലിച്ച് കൊണ്ട് വരുന്ന ദേഹണ്ഡങ്ങളാണ് ഒരു ദിവസം കൊണ്ട് നഷ്ടമാവുന്നത്. കഴിഞ്ഞ വര്‍ഷം െവെദ്യുതി വേലി നിര്‍മിക്കാന്‍ എസ്റ്റിമേറ്റ് എടുത്തിരുന്നുവെങ്കിലും ഇതുവരെ നടപ്പിലാക്കാനായിട്ടില്ല. ഈ ഫണ്ട് വകമാറ്റിയതായി ആരോപണം ഉയരുന്നുണ്ട്. വനാതിര്‍ത്തിയില്‍ താമസിക്കുന്ന കര്‍ഷകര്‍ കൃഷിയെ മാത്രം ഉപജീവനമാക്കിയാണ് ജീവിക്കുന്നത്. ഇവരുടെ ജീവനോപാതികളല്ലാം നശിക്കുന്നത് കണ്ടിട്ടും വനം വകുപ്പ്…

    Read More »
  • ജീവനക്കാരെ തട്ടിക്കൊണ്ട് പോയ ശേഷം ഗുണ്ടകൾ അർദ്ധരാത്രിയിൽ ഹോട്ടൽ തകർത്തു

      കരുനാഗപ്പള്ളി: അർദ്ധരാത്രിയിൽ ജീവനക്കാരെ തട്ടിക്കൊണ്ട് പോയ ശേഷം ഗുണ്ടകൾ ഹോട്ടൽ തകർത്തു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കരുനാഗപ്പള്ളി പുതിയ കാവിലെ ‘കലവറ ഹോട്ടലാ’ണ് അക്രമിസംഘം ജെ.സി.ബി ഉപയോഗിച്ച് ഇടിച്ച് നിരത്തിയത്. ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ബിൽഡിംഗ് ഉടമസ്ഥനുമായി തർക്കം നിലനിൽക്കുന്നതിനിടയിലാണ് സംഭവം. അർദ്ധ രാത്രിയിൽ മാരകായുധങ്ങളുമായി എത്തിയ ഗുണ്ട സംഘം ഹോട്ടലിനകത്തുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കാറിൽ തട്ടിക്കൊണ്ടുപോയ ശേഷമാണ് ഹോട്ടൽ തകർത്തത്. ഏഴ് മുറികളും 1300 ഓളം സ്ക്വയർ ഫീറ്റ് സ്ഥലത്തുണ്ടായിരുന്ന ഫർണിച്ചറുകളും യന്ത്രങ്ങൾ ഉപയോഗിച്ച് ഇടിച്ചു നിരത്തുകയായിരുന്നു. കരുനാഗപ്പള്ളി സ്വദേശിനി സാമദീൻ്റെ ഉടമസ്ഥതയിലായിരുന്നു സ്ഥാപനം. ദേശീയപാത സ്ഥലമെടുപ്പമായി കരുനാഗപ്പള്ളിയിലെ രണ്ടാമത്തെ അക്രമസംഭവമാണിത്.

    Read More »
  • പറശ്ശിനിക്കടവിൽ സ്ത്രീകൾക്കായി ഷീ ലോ​ഡ്ജ്, സു​ര​ക്ഷി​തം വാടകയും നാമമാത്രം

    ക​ണ്ണൂ​ർ: വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദൈവമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ. ഭക്തരും സഞ്ചാരികളുമടക്കം നിരവധി സന്ദര്‍ശകര്‍ എത്തുന്ന ഉത്തര കേരളത്തിലെ പ്രധാന ക്ഷേത്രമാണിത്. കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് 16 കിലോമീറ്റർ വടക്ക്, വളപട്ടണം നദിക്കരയിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ശൈവ- വൈഷ്ണവ സങ്കൽപ്പമായ മുത്തപ്പൻ ആണ് പ്രതിഷ്ഠ. പ്രതിദിനം ക്ഷേത്രത്തിലും മറ്റ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​റ​ശ്ശി​നി​ക്ക​ട​വി​ലും എത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​ൻ ഷീ ​ലോ​ഡ്ജ് ഒ​രു​ങ്ങു​ന്നു. സു​ര​ക്ഷി​ത വി​ശ്ര​മ കേ​ന്ദ്രം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യാ​ണ് താ​മ​സ​സ്ഥ​ല​മൊ​രു​ക്കു​ന്ന​ത്. പ​റ​ശ്ശി​നി​ക്ക​ട​വ് ബ​സ് സ്റ്റാ​ൻ​ഡി​നോ​ടു​ചേ​ർ​ന്ന, ന​ഗ​ര​സ​ഭ​യു​ടെ മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ഷീ ​ലോ​ഡ്ജ് ഒ​രു​ങ്ങു​ന്ന​ത്. ഒ​രേ​സ​മ​യം 100 പേ​രെ താ​മ​സി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ഡോ​ർ​മി​റ്റ​റി, 40 ശു​ചി​മു​റി​ക​ൾ, അ​റ്റാ​ച്ച്ഡ് ബാ​ത്ത് റൂ​മോ​ടു​കൂ​ടി​യ നാ​ല് മു​റി​ക​ൾ, സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്ന ഓ​പ​ൺ ശു​ചി​മു​റി​ക​ൾ എ​ന്നീ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​വു​ക. സ്പോ​ർ​ട്സ് കൗ​ൺ​സി​ലു​മാ​യി ചേ​ർ​ന്ന് ജിം​നേ​ഷ്യ​വും ത​യാ​റാ​ക്കു​ന്നു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭി​ക്കും. കു​ടും​ബ​ശ്രീ​ക്കാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല. ചു​രു​ങ്ങി​യ തു​ക മാ​ത്രം…

    Read More »
  • രണ്ടുമാസം മുമ്പ് നായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

    ഇടുക്കി: രണ്ടുമാസം മുമ്പ് നായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു. ഇടുക്കി മുരിക്കാശേരി തേക്കിന്‍തണ്ട് സ്വദേശി ഓമന (65) ആണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് ഇവര്‍ക്ക് നായയുടെ കടിയേറ്റത്. എന്നാല്‍ കടിയേറ്റിട്ടും ചികിത്സ തേടിയിരുന്നില്ല. രണ്ട് ദിവസം മുമ്പ് പേവിഷബാധയേറ്റതിന്റെ ലക്ഷണങ്ങളോടെ സ്ഥിതി ഗുരുതരമായതോടെ ആരോഗ്യ പ്രവര്‍ത്തകരെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണം നടത്തുകയാണ്.

    Read More »
  • നഴ്സുമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പന്തളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

    പന്തളം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല പാലമുരുപ്പേല്‍ ലക്ഷം വീട് കോളനിയില്‍ മാരിയപ്പന്‍ (35) ആണ് പിടിയിലായത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇയാള്‍ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പ്രതി മൊബൈലില്‍ ദൃശ്യം പകര്‍ത്തുന്നത് കണ്ട നഴ്സുമാര്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. പന്തളം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

    Read More »
  • പ്രസവിച്ച കുഞ്ഞിനെ മാറിനൽകി, ആൺകുട്ടിയാണെന്നു പറഞ്ഞ് പിന്നീട് പെൺകുഞ്ഞിനെ കാണിച്ചു; കോഴിക്കോട് മാതൃശിശുസംരക്ഷണ കേന്ദ്രത്തിനെതിരെ ഗുരുതര പരാതി

      കോഴിക്കോട്: പ്രസവിച്ച കുഞ്ഞിനെ അമ്മക്ക് മാറിനൽകി എന്നു പരാതി. കോഴിക്കോട് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലാണ് (ഐ.എം.സി.എച്ച്) പ്രസവിച്ച അമ്മയ്ക്ക്‌ കുഞ്ഞിനെ മാറിനൽകിയത്. ഇക്കഴിഞ്ഞ ജൂൺ ആറിന് രാവിലെ 10.15-ന് ഐ.എം.സി.എച്ചിൽ പ്രസവിച്ച വടകര സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞാണ് മാറിയത്. ആൺകുട്ടിയാണെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നും കുഞ്ഞിനെ കാണിക്കാതെയാണ് അമ്മയിൽനിന്ന് മാറ്റിയതെന്നുമാണ് ആരോപണം. ഇതിനെപ്പറ്റി ചോദിച്ചപ്പോൾ കുട്ടി കരയാത്തതുകൊണ്ടാണ് അമ്മയിൽനിന്ന് മാറ്റിയതെന്നും ചികിത്സയുടെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞത്. കുഞ്ഞിന്റെ അമ്മമ്മയോട് അടുത്തുണ്ടായിരുന്ന നഴ്‌സ് പറഞ്ഞത് ആൺകുട്ടിയാണെന്നായിരുന്നു. എന്നാൽ പ്രസവിച്ച് പത്തുമിനിറ്റ്‌ കഴിഞ്ഞതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നുപേർ ചേർന്ന് പെൺകുഞ്ഞിനെ കൊണ്ടുവന്ന് കാണിച്ചു. കുഞ്ഞിന്റെ ചുണ്ടിന് വൈകല്യമുണ്ടെന്നും ശാരീരികമായ ചില പ്രശ്നങ്ങളുണ്ടെന്നും ആശുപത്രി അധികൃതർ നൽകിയ രേഖകളിലുണ്ട്. ഗർഭിണിയായി ആദ്യമാസം മുതൽ അവസാനമാസംവരെ എല്ലാ ഘട്ടത്തിലും സ്കാനിങ്‌ പരിശോധനകൾ പൂർത്തിയാക്കിയതാണ്. അപ്പോഴൊന്നും ഡോക്ടർമാർ ആരുംതന്നെ ശാരീരിക പ്രശ്നങ്ങളുള്ളതായി ദമ്പതിമാരോട് പറഞ്ഞിട്ടില്ല. കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഡോക്ടർമാർ പറഞ്ഞ എല്ലാ പരിശോധനകളും പൂർത്തിയാക്കി.…

    Read More »
  • തിരുത്ത്

    വയനാട് മെഡിക്കൽ കോളജിൽ  സ്റ്റാഫ്നേഴ്സ് ശാരീരികവും മാനസീകവുമായ പീഡനങ്ങൾക്ക് ഇരയാക്കിയതായി ഗർഭിണി പരാതി നൽകി എന്ന വാർത്തയിൽ സംഘടനയുടെ പേര് തെറ്റായി ചേർത്തതിൽ ന്യൂസ്‌ദെൻ ഖേദിക്കുന്നു. കെ ജി എൻ എ ക്കു പകരം കെ ജി എം ഒ എ എന്നാണ് ചേർത്തത്.ഇത് കെ ജി എൻ എ എന്ന്  തിരുത്തി വായിക്കാൻ അഭ്യർത്ഥന. ചീഫ് എഡിറ്റർ ന്യൂസ്‌ ദെൻ

    Read More »
  • പുതു മോടിയിൽ തൊടുപുഴ നഗരസഭാ പാർക്ക്‌, കുട്ടികൾക്ക് അസ്വദിക്കാൻ ഒരിടം..

      കൊറോണയും വിവിധ നിർമ്മാണ പ്രവർത്തനങ്ങളുമായി അടച്ചിട്ടിരുന്ന നഗരസഭാ ചിൽഡ്രൻസ് പാർക്ക് പുതു മോടിയിൽ പൊതുജനങ്ങൾക്കായി തുറന്നു നൽകി.പാർക്കിലെ കേടായ റൈഡുകളെല്ലാം മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ട്. ചെറിയ കേടുപാടുകളുള്ളവ പൂർണ്ണമായും നവീകരിച്ച് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. റൈഡുകളിൽ കുട്ടികൾ വന്ന് വീഴുന്ന ഇടങ്ങളിൽ പരിക്കേൽക്കാത്ത നൈസ് മണൽ എല്ലായിടത്തും കവറിംഗ് നടത്തിയിട്ടുണ്ട്. അടഞ്ഞിരുന്ന ഫൗണ്ടനുകൾ ക്ലീനിംഗ് നടത്തുകയും കുളത്തിൽ പുതിയ മത്സ്യങ്ങളേയും നിക്ഷേപിച്ചു . പുതിയ ടോയ്ലറ്റ് ബ്ലോക്കും സിന്തറ്റിക്ക് ട്രാക്കും ഉടനടി പൂർത്തീകരിക്കും. പാർക്കിനകത്തെ കോഫീഹൗസ് ലേല നടപടികൾ ഉടനടി ആരംഭിക്കുന്നതാണ്.രാവിലെ 10 മണിക്ക് നടക്കുന്ന നവീകരണ ഉത്ഘാടനം നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് നിർവഹിച്ചു.

    Read More »
  • 16കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു, കാരണം ദുരൂഹം

       മലപ്പുറം: പ്ലസ് വൺ വിദ്യാർഥിനി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. രാത്രി ഉറങ്ങാൻ കിടന്ന പതിനാറുകാരിയായ മലപ്പുറം കാളികാവ് പള്ളിശ്ശേരി കരുമാരോട്ട് വീട്ടിൽ മുനീറിൻ്റെ മകൾ അൻഷിദ ആണ് അജ്ഞാത കാരണങ്ങളാൽ ജീവനൊടുക്കിയത്. വാണിയമ്പലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെയാണ് വീട്ടുകാർ അൻഷിതയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വീട്ടുകാരുടെയും നാട്ടുകാരുടെയും വിശദമായ മൊഴിയെടുക്കാനൊരുങ്ങുകയാണ് പൊലീസ്. കുട്ടിക്ക് മാനസികമായ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായിരുന്നോ എന്നും കഴിഞ്ഞ ദിവസങ്ങളിൽ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റങ്ങൾ പ്രകടമായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടെ പഠിക്കുന്ന അടുത്ത സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയേക്കും. പരേതനായ സീനത്ത് മാതാവ്. സഹോദരി ഷാനിത കാളികാവ് എസ്.ഐ ടി പി മുസ്തഫ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി പള്ളിശ്ശേരി ജുമാമസ്ജിദിൽ ഖബറടക്കി

    Read More »
  • പ്രസവത്തിനെത്തിയ യുവതിയെ സ്റ്റാഫ് നേഴ്സ് ശാരീരികവും മാനസീകവുമായി പീഡിപ്പിച്ചു, സംഭവം വിവാദയാതോടെ ഒടുവിൽ വിഷയത്തിൽവർഗീയത കലർത്തിയെന്നും പരാതി

       മാനന്തവാടി : വയനാട് മെഡിക്കൽ കോളജിൽ  സ്റ്റാഫ്നേഴ്സ് ശാരീരികവും മാനസീകവുമായ പീഡനങ്ങൾക്ക് ഇരയാക്കിയതായി ഗർഭിണിയായ യുവതിയുടെ പരാതി.ബന്ധുക്കൾ സൂപ്രണ്ട്, ഡി.എം.ഒ എന്നിവർക്ക് പരാതി നൽകി. പിന്നാലെ പരാതി അടിസ്ഥാന രഹിതമാണെന്ന വാദവുമായി കെ.ജി.എൻ എ പരാതിക്കാരിക്കെതിരെ രംഗത്തുവന്നു. സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം അവശ്യപ്പെടുന്നതിന് പകരം, പരാതി അടിസ്ഥാന രഹിതമാണെന്നും സംഭവത്തിൽ നടപടിയുണ്ടായാൽ ജീവനക്കാർ ഒന്നടങ്കം സമരരംഗത്തിറങ്ങും എന്നുമാണ് സംഘടനാ ഭാരവാഹികൾ അറിയിച്ചത്. സ്റ്റാഫ് നേഴ്സ് അനീറ്റയെക്കൊണ്ട് മാപ്പുപറയിപ്പിച്ച് പ്രശ്നമവസാനിപ്പിക്കാൻ അധികൃതർ ശ്രമിച്ചിരുന്നുവെങ്കിലും പരാതിക്കാരിയായ ഫരീദയും ഭർത്താവ് സലീമും പരാതിയിൽ ഉറച്ചുനിൽക്കുകയാണുണ്ടായത്. ഇതേതുടർന്ന് സംഭവത്തിൽ വർഗ്ഗീയത കൂട്ടിച്ചേർക്കുന്നുവെന്നും വർഗ്ഗീയ ശക്തികളെ ചെറുത്തു തോൽപ്പിക്കുമെന്നും മറ്റുമുള്ള പ്രസ്താവനകളുമായി സംഘടനാ നേതാക്കൾ രംഗത്തുവന്നു. ഇത് ദുരുദ്ദേശപരവും പ്രതിലോമകരവുമാണ് എന്നും സാമുദായീക ധ്രുവീകരണത്തിനുതകുന്ന രീതിയിൽ നിരുത്തരവാദപരമായി പ്രസ്താവന നടത്തിയ കെ.ജി.എൻ എ ഭാരവാഹികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. തലപ്പുഴ കൈതക്കൊല്ലി സ്വദേശിനിയായ ഫരീദ തേവ് ആണ് സ്റ്റാഫ് നേഴ്സ്  അനീറ്റക്കെതിരെ പരാതി നൽകിയത്.…

    Read More »
Back to top button
error: