LocalNEWS

വെള്ളം എന്നു കരുതി മദ്യത്തിനൊപ്പം കീടനാശിനി ചേർത്ത് കഴിച്ച മുണ്ടക്കയം സ്വദേശിക്ക് ദാരുണാന്ത്യം

മുണ്ടക്കയം: മദ്യത്തിനൊപ്പം വെള്ളമെന്ന് കരുതി കീടനാശിനി ചേര്‍ത്ത് കഴിച്ച മുണ്ടക്കയം സ്വദേശി മരിച്ചു. മുണ്ടക്കയം പാലൂര്‍ക്കാവ് ബൈജു (50) ആണ് മരണത്തിന് കീഴടങ്ങിയത്.
യാത്രയ്ക്കിടെ മുണ്ടക്കയത്ത് കൂട്ടുകാരോടൊപ്പം വാഹനത്തില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടയിലാണ് അപകടം നടന്നത്.

ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ ഇയാളെ പാലായിലെ സ്വകാര്യ ആശുപുത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. മുണ്ടക്കയം സി.ഐ ഷൈന്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഭാര്യ റെയ്ച്ചല്‍, മക്കള്‍ അലന്‍, അലീന

Back to top button
error: