LocalNEWS

മണ്ണാർകാട് കാറും ലോറിയും കൂട്ടിയിച്ച് അമ്മാവനും മരുമകളും മരിച്ചു

പാലക്കാട്: മണ്ണാർക്കാടിനു സമീപം അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മണ്ണാർക്കാട് കാരാകുർശ്ശി എലമ്പുലാശ്ശേരി വാക്കടപ്പുറം  സ്വദേശികളായ കള്ളിവളപ്പിൽ വീട്ടിൽ ഷാജഹാൻ (40), സഹോദരപുത്രി ഫസീല (24) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നാണ് അപകടം നടന്നത്.

വാഹനാപകടമുണ്ടായത് അലനല്ലൂർ കാട്ടുകുളം മുണ്ടത്തുപള്ളിപ്പടിയിലാണ്. മണ്ണാർക്കാട്ടു നിന്ന് പെരിന്തൽമണ്ണയിലേക്ക് പോയ കാറും, എതിർദിശയിൽ വന്ന കോഴിലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.

Back to top button
error: