Local
-
ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബേക്കലില്‍ ബിരുദവിദ്യാര്‍ഥി മരിച്ചു
ബേക്കലില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബിരുദ വിദ്യാര്‍ഥി മരിച്ചു. ബേക്കല്‍ ഹദ്ദാദ് നഗറിലെ ഹാരിസ്-സറീന ദമ്പതികളുടെ മകന്‍ എം എച്ച് ഇര്‍ഫാന്‍ (20) ആണ് മരിച്ചത്. ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് ഹദ്ദാദ് നഗറിലാണ് അപകടം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ കല്ലില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇര്‍ഫാനെ ഉടന്‍ ഉദുമയിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ഫിനാസ്, ഇഹ്സാന്‍, ഇസാല. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
ബസ്സിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കരിക്കാംകുളം തടമ്പാട്ട് താഴം റോഡിൽ ഓട്ടോയെ മറികടക്കുന്നതിനിടെ ബസ്സിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. തണ്ണീർപന്തലിലെ കോൺഗ്രസ്സ് നേതാവ് പരപ്പാട്ട് താഴത്ത് പ്രകാശന്റെ മകൾ അഞ്ചലി (24) ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ ഒമ്പതോടെയാണ് അപകടം. തടമ്പാട്ടുതാഴത്ത് നിന്ന് കരിക്കാംകുളത്തേക്ക് പോവുയയാരിന്ന യുവതി ഗതാഗത തടസമുണ്ടായതിനെ തുടർന്ന് നിർത്തിയിട്ട ഓട്ടോയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടർ നിയന്ത്രണം വിട്ട് നഗരത്തിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ്സിന് അടിയിലേക്ക് മറിയുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. ചേവായൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭർത്താവ്: വിപിൻ നല്ലളം (മിലിട്ടറി). മക്കൾ: ആദ്രിക, ആദ്വിക. അമ്മ: സുജാത. സഹോദരൻ നിധിൻ
Read More » -
പൂജാരി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു, എടാട്ടുമ്മലിലെ പി.പി ലക്ഷ്മണൻ ആണ് മരിച്ചത്
തൃക്കരിപ്പൂർ: കൊയോങ്കര കൂർമ്പ ഭഗതിക്കാവിലെ പ്രധാന കർമ്മി എടാട്ടമ്മലിലെ പുതിയ പുരയിൽ ലക്ഷ്മണൻ (67) ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു. രാവിലെ പശുക്കൾക്ക് പുല്ല് അരിഞ്ഞ് കൊടുത്ത ശേഷം ക്ഷേത്ര കുളത്തിൽ കാലു കഴുകുന്നതിനിടെയാണ് അപകടം. പോലീസും ഫയർഫോഴ്സും എത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി പെരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: ലീല മക്കൾ: ബീന, ബിജിന, ബിജു മരുമക്കൾ: ബാബു (കേരള പോലീസ്, നീലേശ്വരം) ഗിരീഷ്., അശ്വതി.
Read More » -
ഹൃദയാഘാതത്തെ തുടർന്ന് 15 വയസുകാരനായ വിദ്യാർത്ഥി മരിച്ചു
കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടർന്ന് 15 വയസുകാരനായ വിദ്യാർത്ഥി മരിച്ചു. ചായ്യോത്ത് സ്വദേശികളായ വിമൽ, ഷിജി ദമ്പതികളുടെ മകൻ അരുൾ വിമൽ ആണ് മരിച്ചത്. ചായ്യോത്ത് ഗവ: ഹയർസെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ശ്വാസതടസത്തെ തുടർന്ന് അരുളിനെ ഇന്ന് രാവിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.
Read More » -
ഒറ്റപ്രസവത്തിൽ ജനിച്ച പഞ്ചരത്നങ്ങളിൽ മൂന്ന് പേർ ഒരേ വേദിയിൽ വിവാഹിതരായി
അങ്ങനെ നാടിന്റെ കൺമണികൾക്ക് കല്യാണവും ഒരു ദിവസം എത്തിയ ആഹ്ളാദത്തിലാണ് ഈ ‘പഞ്ചരത്നങ്ങൾ’ കരുനാഗപ്പള്ളി, കുലശേഖരപുരം, ആദിനാട് കന്നേൽ വീട്ടിൽ നാസ്സർ – റസീന ദമ്പതികൾക്ക് ദീർഘകാലം കുഞ്ഞുങ്ങൾ ഉണ്ടാകാതിരുന്നതിന് ശേഷം എത്തിയവരാണ് സുമയ്യ, സുബീന, ഷബ്ന, മുഹമ്മദ് അമീർ, മുഹമ്മദ് ആദിൽ എന്നിവർ. ഒരേ സ്ക്കൂളിലേക്ക് ഇവരുടെ ഒരുമിച്ചുള്ള യാത്ര ഏറെ കൗതുകകരമായിരുന്നു. സുമയ്യ, സുബീന, ഷബ്ന എന്നിവർ സി.എച്ച് എം.ടി.ടി.ഐയിൽ നിന്നും ടി.ടി.സി വിജയിച്ചു. മുഹമ്മദ് അമീറും, മുഹമ്മദ് ആദിലും ഡിഗ്രി പഠനം പൂർത്തിയാക്കി സുമയ്യയുടെ കഴുത്തിൽ മിന്നുകെട്ടുന്നത് ഇടക്കുളങ്ങര വാഴപ്പള്ളി വീട്ടിൽ അജ്മലാണ് , സുബീനയെനിക്കാഹ് കഴിച്ചത് മൈനാഗപ്പള്ളി . കുറ്റിയിൽ കിഴക്കതിൽ വീട്ടിൽ ജുനൂസ് ഖാനും , ഷബ്നയെ വിവാഹം കഴിച്ചത് തേവലക്കര മുള്ളിക്കാല, കാട്ടുവിളയിൽ വീട്ടിൽ നവാസുമാണ്. പുത്തൻ തെരുവ് ഫിസാക്കാ ആഡിറ്റോറിയമാണ് മൂവരുടെയും വിവാഹത്തിന് ഇന്ന് സാക്ഷിയായത് “മൂന്ന് പേരുടെയും വിവാഹം ഒരു ദിവസം തന്നെ നടത്താൻ കഴിഞ്ഞതിന് നാഥന് സ്തുതി…
Read More » -
ഷോക്കേറ്റ മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
കൽപ്പറ്റ : മുരിങ്ങയില പറിക്കുന്നതിനിടെ ഷോക്കേറ്റ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പിതാവ് ഷോക്കേറ്റ് മരിച്ചു. കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ സമീപം താമസിക്കുന്ന ഷാജിയാണ് ( 52 ) മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് അപകടം നടന്നത്. മകൻ അക്ഷയ് കോർട്ടേഴ്സിന് മുകളിൽ നിന്നും മുരിങ്ങയില പറിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തി മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയാണ് ഷാജിക്കും ഷോക്കേറ്റത്. ഉടൻതന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. പൊള്ളലേറ്റ മകൻ അക്ഷയ് ആശുപത്രിയിൽ ചികിത്സയിലാണ്.
Read More » -
പുതുപളളി ഇരവിനെല്ലൂര്‍ കലുങ്കില്‍ മിനി ഹൈമാസ്റ്റ് ലൈറ്റു സ്ഥാപിച്ചു
പുതുപളളി: ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷന്‍ അംഗം പി.കെ. വൈശാഖ് തുടക്കം കുറിച്ച പൗര്‍ണ്ണമി പദ്ധതിയില്‍ ഉള്‍പെടുത്തി പുതുപളളി ഇരവിനെല്ലൂര്‍ കലുങ്കില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. യോഗത്തില ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് അധ്യക്ഷത വഹിച്ചു. ബോക്ക് പഞ്ചായത്തംഗം സിബി ജോണ്‍, പുതുപളളി പഞ്ചായത്തംഗങ്ങളായ വല്‍സമ്മ മാണി, ജിനു കെ. പോള്‍, ജോബി കൊട്ടംപറമ്പില്‍, പുതുപള്ളി മണ്ഡലം പ്രസിഡന്റ് സാം കെ. വര്‍ക്കി, അജിന്‍ മാത്യൂ ഐപ്പ്, രഞ്ജു ചെറിയാന്‍, സീമ ജോസഫ്, ഗീവര്‍ഗീസ് സി.ആര്‍. തുടങ്ങിയവര്‍ പങ്കെടുത്തു.
Read More » -
പത്തനംതിട്ടയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ലക്ഷങ്ങളുടെ വെട്ടിപ്പു നടത്തിയ രണ്ട് വനിതാ ജീവനക്കാർ അറസ്റ്റിൽ
സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ വെട്ടിപ്പു നടത്തിയ രണ്ട് ജീവനക്കാരികള്‍ അറസ്റ്റില്‍. പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കല്‍ റോയിയുടെ ഉടമസ്ഥതയിലുള്ള മാറമ്പുടത്തില്‍ ഫിനാന്‍സിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സ്ഥാപനത്തിലെ മാനേജർ കൊച്ചുകോയിക്കല്‍ പുതുപ്പറംപില്‍ രമ്യ (32), സീതത്തോട് മണികണ്ഠന്‍കാലാ കല്ലോണ്‍വീട്ടില്‍ ഭുവനമോള്‍ ടി.ബി. (32) എന്നിവരെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റുചെയ്തത്. സ്ഥാപനത്തിന്റെ ഉടമ റോയി ഏറെക്കാലം വിദേശത്തായിരുന്നു. ഈ സമയത്താണ് 45.5 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി ജീവനക്കാര്‍ നടത്തിയത്. ആളുകള്‍ പണയംവെച്ച സ്വര്‍ണാഭരണങ്ങളുടെ വിവരങ്ങള്‍ റെക്കോഡുകളില്‍ രേഖപ്പെടുത്തിയശേഷം ഇവ മറ്റ് സ്ഥാപനങ്ങളില്‍ കൊണ്ടുപോയി പണയംവെച്ച് പണമെടുക്കുകയാണ് ജീവനക്കാര്‍ ചെയ്തത്. ആളുകള്‍ പണയംവച്ച സ്വര്‍ണാഭരണങ്ങളുടെ തൂക്കത്തിലും വിലയിലും തിരിമറി കാട്ടിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഉടമയായ റോയി അടുത്തിടെ നാട്ടില്‍ തിരികെയെത്തി നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. സ്വര്‍ണാഭരണങ്ങള്‍ ചിലര്‍ തിരികെയെടുക്കാനെത്തിയപ്പോൾ പണയം സ്വീകരിച്ചതിന്റെ യാതൊരു രേഖയും സ്ഥാപനത്തിലില്ലായിരുന്നു. ഇത്തരം ചില പരാതികളില്‍, സ്ഥാപനയുടമ ആളുകള്‍ക്ക് പണം നല്‍കി ഒത്തുതീര്‍പ്പുണ്ടാക്കി. സ്ഥാപനത്തിന്റെ മറവില്‍…
Read More » -
ചന്ദ്രഗിരിപ്പുഴയിൽ ചാടിയ പ്രവാസി യുവാവ് അയൂബിന്റെ മൃതദേഹം കണ്ടെത്തി
കാസർകോട്: കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പ്രവാസിയായ അയൂബ് എന്ന 30കാരൻ ചന്ദ്രഗിരിപ്പുഴയിൽ ചാടിയത്. ഇരുചക്ര വാഹനത്തിലെത്തിയ അയൂബ് പാലത്തിൽ വാഹനം നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. അന്നു മുതൽ അന്വേഷണം ആരംഭിച്ചെങ്കിലും ഇന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് തളങ്കര ബാങ്കോട്ടെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്മനാട് കൊമ്പനടുക്കത്തെ അഹമ്മദലിയുടെയും തളങ്കര ബാങ്കോട് കുഞ്ഞിവളപ്പ് സ്വദേശിനി സുഹറയുടേയും മകനാണ് അയൂബ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് അയൂബ് ഇരുചക്രവാഹനത്തിൽ എത്തുന്നതും വാഹനം പാലത്തിൽ നിർത്തിയ ശേഷം പുഴയിലേക്ക് ചാടിയതും നാട്ടുകാരുടെ സാന്നിധ്യത്തിലാണ്. ആളുകൾ ഉടൻ അധികൃതരെ വിവരമറിയിച്ചു. പൊലീസും ഫയർ ഫോഴ്സും എത്തി തിരച്ചിൽ നടത്തിയെങ്കിലും അയൂബിനെ കണ്ടെത്താനായില്ല. ഒടുവിൽ മൃതശരിരം കണ്ടെത്തിയത് ഇന്നാണ്.
Read More » -
പൂപ്പാറയ്ക്കടുത്ത് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ആറു പേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം
ഇടുക്കി: കൊച്ചി ധനുഷ്കോടി ദേശീയപാത 185 ൽബി.എൽ റാമിന് സമീപം വിളക്കിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് ആറു പേർക്ക് പരിക്ക്. മൂന്നുപേരുടെ നീല ഗുരുതരം. പൂപ്പാറയിൽ നിന്നും ബോഡിയിലേക്ക് പോയ വാൻ ബി എൽ റാമിന് സമീപം താഴേക്ക് മറിയുകയായിരുന്നു. ഡ്രൈവർക്ക് ഫിക്സ് വന്നതാണ് അപകട കാരണം. വാഹനത്തിൽ 10 ഓളം പേർ ഉണ്ടായിരുന്നു.
Read More »