LocalNEWS

പൂജാരി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു, എടാട്ടുമ്മലിലെ പി.പി ലക്ഷ്മണൻ ആണ് മരിച്ചത്

   തൃക്കരിപ്പൂർ:  കൊയോങ്കര കൂർമ്പ ഭഗതിക്കാവിലെ പ്രധാന കർമ്മി എടാട്ടമ്മലിലെ പുതിയ പുരയിൽ ലക്ഷ്മണൻ (67) ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു. രാവിലെ പശുക്കൾക്ക് പുല്ല് അരിഞ്ഞ് കൊടുത്ത ശേഷം ക്ഷേത്ര കുളത്തിൽ കാലു കഴുകുന്നതിനിടെയാണ് അപകടം.
പോലീസും ഫയർഫോഴ്സും എത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി പെരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഭാര്യ: ലീല
മക്കൾ: ബീന, ബിജിന, ബിജു
മരുമക്കൾ: ബാബു (കേരള പോലീസ്, നീലേശ്വരം) ഗിരീഷ്., അശ്വതി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: