Local

  • പിണറായിയിൽ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണ് മരിച്ചു, സി.പി.എം പ്രവർത്തകരുടെ മർദ്ദനമെന്ന് ആരോപണം

    കണ്ണൂരിൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. പിണറായി പാനുണ്ടയിൽ പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. ഇന്ദിരാഗാന്ധി ആശുപത്രയില്‍ പുലര്‍ചെ മൂന്നരയോടെ ജിംനേഷ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു എന്നാണ് വിവരം. അതേസമയം സി.പി.എം പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്നാണ് ജിംനേഷ് മരിച്ചതെന്ന് ആർ.എസ്.എസ് ആരോപിച്ചു. പാനുണ്ടയില്‍ ബാലസംഘം വില്ലേജ് സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചത് സംബന്ധിച്ച തർക്കം ഞായറാഴ്ച സി.പി.എം – ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ സംഘർഷത്തിൽ പരിക്കേറ്റ സഹോദരൻ ജിഷ്ണുവിനൊപ്പം ആശുപത്രിയിൽ കൂട്ടിരിപ്പിന് എത്തിയതായിരുന്നു ജിംനേഷ്. അതിനിടയിലാണ് മരണം സംഭവിച്ചത്.

    Read More »
  • ഇരുവഴിഞ്ഞിപ്പുഴയിൽ കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ പതങ്കയത്ത് ഒഴുക്കിൽപെട്ട ഹുസ്നിയുടേതെന്ന് സ്ഥീരികരിച്ചു

    കോഴിക്കോട്: തിരുവമ്പാടിയിൽ ഇരുവഴിഞ്ഞിപ്പുഴയിൽ കാളിയാമ്പുഴ ഭാഗത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗങ്ങൾ പതങ്കയത്ത് ഒഴുക്കിൽപെട്ട യുവാവിന്റേതാണെന്ന് സ്ഥീരികരിച്ചു. ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകൻ ഹുസ്നി മുബാറഖ് (18 ) ജൂലൈ നാലിന് വൈകീട്ട് പതങ്കയം പുഴയിൽ ഒഴുക്കിൽപെട്ടത്. പതങ്കയത്തിന് താഴെ ഇരുവഴിഞ്ഞിപ്പുഴയിലെ കാളിയാമ്പുഴ ഭാഗത്ത് നിന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. രണ്ട് കൈ ഭാഗങ്ങളും രണ്ട് കാലും ഉൾപ്പെടെയാണ് കണ്ടെത്തിയത്. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു. ഫോറൻസിക് പരിശോധനയിലാണ് ഹുസ്നി മുബാറഖിന്റേതാണെന്ന് സ്ഥിരീകരിച്ചതെന്ന് തിരുവമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ സുമിത്ത് കുമാർ പറഞ്ഞു. മൃതദേഹ ഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. സുഹൃത്തിനൊപ്പം ഈ സ്ഥലം സന്ദർശനത്തിനെത്തിയ ഹുസ്നി മുബാറഖ് പുഴയിലെ പാറയിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ തെന്നി പുഴയിൽ വീഴുകയായിരുന്നു. സന്നദ്ധ പ്രവർത്തകരും അഗ്നിരക്ഷ സേനയുമാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാഴ്ചയായി ഇരു വഴിഞ്ഞിപ്പുഴയിൽ തിരച്ചിൽ നടത്തിവരുകയായിരുന്നു.

    Read More »
  • നമ്മള്‍ കാണാതെ പോകരുത് ഈ നന്മമനസുകളെ… വിദ്യാര്‍ത്ഥികളുടെ ദുരിതപൂര്‍ണമായ യാത്രയ്ക്ക് പരിഹാരം; അധ്യാപകര്‍ ഒത്തുകൂടി സ്‌കൂളിന് പുതിയ ബസ് നല്‍കി

    ചെറുതോണി: വിദ്യാര്‍ത്ഥികളുടെ ദുരിതപൂര്‍ണമായ യാത്ര ക്ലേശത്തിന് പരിഹാരം കാണാന്‍ അധ്യാപകര്‍ ഒത്തുകൂടി. തങ്ങളുടെ കുട്ടികളുടെ കഷ്ടപാടുകള്‍ അകറ്റാന്‍ അവര്‍ സ്‌കൂളിന് പുതിയ ബസ് വാങ്ങി നല്‍കി. പഴയരിക്കണ്ടം ഗവ. െഹെസ്‌കൂളിലെ അധ്യാപകരാണ് വിദ്യാര്‍ത്ഥികളുടെ യാത്ര ക്ലേശം ദുരിതമായ സാഹചര്യത്തില്‍ അത് പരിഹരിക്കുന്നതിന് വേണ്ടി ഒത്തുകൂടി സ്‌കൂളിന് പുതിയ ഒരു ബസ് കൂടി വാങ്ങി നല്‍കിയത്. 1000ത്തോളം വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഇവിടെ പഠനം നടത്തുന്നത്. സ്‌കൂള്‍ ടീച്ചേഴ്‌സ് സൊെസെറ്റിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ ലോണ്‍ എടുത്താണ് ബസ് വാങ്ങി സ്‌കൂളിന് നല്‍കിയത്. പഴയരിക്കണ്ടം ഗവ. െഹെസ്‌കൂളില്‍ പുതുതായി വാങ്ങിയ സ്‌കൂള്‍ ബസിന്റെ ഫ്‌ളാഗ് ഓഫ് നടത്തി. സ്‌കൂള്‍ എച്ച്.എം ഇന്‍ ചാര്‍ജ് കെ.റ്റി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അരുണ്‍ മാത്യു ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ബോബന്‍ പി. മാത്യു, ഡി ക്ലിന്റ്, സുനില്‍ ടി.തോമസ് എന്നിവര്‍ പ്രസംഗിച്ചു.  

    Read More »
  • ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ വികസനത്തിന് 2.8 കോടി: മന്ത്രി വീണാ ജോര്‍ജ്

      തിരുവനന്തപുരം: ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ (സിഡിസി) സമഗ്ര വികസനത്തിനായി 2.8 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിഡിസിയുടെ കെട്ടിട നവീകരണം, അവശ്യ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഗവേഷണം, പരിശീലനം, സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍, അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, മറ്റ് തുടര്‍ പ്രവര്‍ത്തനങ്ങളായ ഡിസെബിലിറ്റി പ്രീസ്‌കൂള്‍, അഡോളസന്റ് കെയര്‍, വിമന്‍സ് & യൂത്ത് വെല്‍ഫെയര്‍, ന്യൂ സ്‌പെഷ്യാലിറ്റി യൂണിറ്റ് എന്നീ പ്രോജക്ടുകള്‍ക്ക് കീഴില്‍ ക്ലിനിക്കല്‍, ട്രെയിനിംഗ്, റിസര്‍ച്ച്, കമ്മ്യൂണിറ്റി എക്സ്റ്റന്‍ഷന്‍ സേവനങ്ങള്‍ തുടങ്ങിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുകയനുവദിച്ചത്. സിഡിസിയെ മികവിന്റെ പാതയിലെത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സിഡിസിയില്‍ ഈ ഹെല്‍ത്ത് പദ്ധതി ആരംഭിക്കാനായി 9.57 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. ഇതുവഴി കുഞ്ഞുങ്ങള്‍ക്കായി നേരത്തെയുള്ള അപ്പോയ്ന്റ്‌മെന്റ് എടുക്കാനും അങ്ങനെ സി.ഡി.സി ക്ലിനിക്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സാധിക്കും. ഇതോടൊപ്പം സി.ഡി.സിയിലെ ക്ലിനിക്കുകളിലേക്കാവശ്യമായ വിവിധ തരം സൈക്കോളജിക്കല്‍ ടെസ്റ്റുകള്‍ വാങ്ങാനും വിവിധ തരം റിസര്‍ച്ച് പ്രോജക്ടുകള്‍ ആരംഭിക്കാനും തുക വകയിരിത്തിയിട്ടുണ്ട്. ബാല്യകാല…

    Read More »
  • മീൻ പിടിക്കാൻ കടലില്‍ വലവീശുന്നതിനിടെ അഴിമുഖത്തെ ചുഴിയിൽപ്പെട്ട് യുവാവ് മരിച്ചു

    കോഴിക്കോട് : കടലുണ്ടിക്കടവ് അഴിമുഖത്ത് സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കടലുണ്ടിക്കടവ്  കാടശ്ശേരി ബാബുവിന്റെ മകൻ സനീഷാണ് (23) മരിച്ചത്. ശനി രാവിലെ എട്ടേമുക്കാലോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കോഴിക്കോട് സിറ്റിയിൽ എച്ച്ഡി.എഫ്‌.സി ബാങ്കിൽ ജീവനക്കാരനായിരുന്നു അഴിമുഖത്ത് പാലത്തിനടിയിലായി വെള്ളം കുറഞ്ഞ ഭാഗത്തിറങ്ങി പതിവുപോലെ വലയെറിയുന്നതിനിടെ അബദ്ധത്തിൽ അഴിമുഖത്തെ ചുഴിയിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തിരമാലയിൽ അകപ്പെട്ടതോടെ ശ്രമം വിഫലമായി. പിന്നീട് നാട്ടുകാരും മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും ചേർന്നു നടത്തിയ തിരച്ചിലിനിടെ സനീഷിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻസ്‌പെക്‌ടർ പി.ആർ. സുനുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്‌റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അമ്മ: സത്യഭാമ. സഹോദരങ്ങൾ: സുബീഷ്, സുജീഷ്.

    Read More »
  • സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ പത്തനംതിട്ട വനിതാ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ സിൻസി പി. അസീസ് മരിച്ചു

    പത്തനംതിട്ടയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന പൊലീസുകാരി മരിച്ചു. പത്തനംതിട്ട വനിതാ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സി.പി.ഒ കുളനട തണങ്ങാട്ടിൽ സിൻസി പി. അസീസാ(35)ണ് മരിച്ചത്. കഴിഞ്ഞ 11 ന് വൈകിട്ട് മൂന്നരയോടെ മെഴുവേലിയിൽ കുറിയാനിപ്പള്ളി കിടങ്ങന്നൂർ റോഡിൽ കീർത്തി സ്‌കൂട്ടർ വർക്ക്ഷോപ്പിന് സമീപം സിൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കാറുമായി ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സിൻസിക്ക് രക്തം ധാരാളം നഷ്ടപ്പെട്ടു. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തലയ്ക്കേറ്റ പരുക്കാണ് മരണ കാരണം. അപകടം പറ്റി വഴിയിൽ കിടന്ന സിൻസിയെ ആശുപത്രിയിലെത്തിക്കാനും വൈകി. ഇലവുംതിട്ട പൊലീസ സ്റ്റേഷനിൽ നിന്നും പൊലീസുകാരെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റയത്. ഇതിനോടകം രക്തം ഒരു പാട് വാർന്നു പോവുകയും രക്തസമ്മർദം ക്രമാതീതമായി താഴുകയും ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും സെൽഫ് ഡിഫൻസ് പരിശീലനം നൽകുന്ന ചുമതല (മാസ്റ്റർ ട്രെയിനർ ,വിമൻ സെൽഫ് ഡിഫൻസ് ) ആയിരുന്നു സിൻസിക്ക്.

    Read More »
  • പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ ചാടി മരിച്ചു, വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ഉങ്ങാന്‍ കിടന്ന തലയോലപ്പറമ്പ് സ്വദേശിനി ജിൻസിയാണ് ജീവനൊടുക്കിയത്

        തലയോലപ്പറമ്പ് കുഴിക്കാട്ടിൽ കുഞ്ഞുമോൻ- മോളി ദമ്പതികളുടെ മകൾ ജിൻസി പുഴയിൽ ചാടി ജീവനൊടുക്കി. വെട്ടിക്കാട്ട് മുക്ക് പാലത്തിൽ മുകളിൽ നിന്നും മൂവാറ്റുപുഴയാറിലേക്ക് ചാടുകയായിരുന്നു. ഇന്നലെ അർദ്ധരാത്രി 12.30 ഓടെയാണ് സംഭവം. തിരുവനന്തപുരം നവോദയ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പോകാനിരിക്കെ ആണ് സംഭവം. സാധനങ്ങൾ എടുത്ത് വച്ച ശേഷം വീട്ടുകാരോടൊപ്പം, ഭക്ഷണം കഴിച്ചു കിടന്ന ശേഷമാണ് പെൺകുട്ടി ആരെയും അറിയിക്കാതെ പുറത്തേക്ക് പോയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. പെൺകുട്ടി പാലത്തിലൂടെ നടന്നു വന്ന് പുഴയിലേക്ക് എടുത്ത് ചാടുന്നത് ഓട്ടം കഴിഞ്ഞു തിരിച്ചെത്തിയ ഓട്ടോ ഡ്രൈവർ കണ്ടിരുന്നു. പിന്നാലെ ഓടി എത്തി വിളിച്ചെങ്കിലും കുട്ടി പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. തുടർന്ന് വൈക്കം ഫയർസ്റ്റേഷനിൽ നിന്നുള്ള അഞ്ച് യൂണിറ്റ് സംഘം എത്തി നടത്തിയ തെരച്ചിലിൽ മൃതദേഹം പുലർച്ചെ 2.30 യോടെ കണ്ടെത്തുകയായിരുന്നു. (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ…

    Read More »
  • കോഴിക്കോട് ജില്ലയിലെ കൂത്താളിയിൽ ഒന്നരവയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു

    പേരാമ്പ്രയ്ക്കടുത്ത് കൂത്താളി പഞ്ചായത്തിലെ ഈർപ്പപ്പൊയിൽ ഒന്നര വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ച നിലയിൽ. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കുട്ടിയെ ഉറക്കി കിടത്തി അലക്കാൻ പോയ അമ്മ തിരിച്ചെത്തിയപ്പോൾ കുഞ്ഞ് കുളിമുറിയിലെ ബക്കറ്റിൽ കിടക്കുകയായിരുന്നു. ഉടൻ തന്നെ പേരാമ്പ്ര താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈർപ്പപൊയിൽ ഗിരീഷ് അജ്ഞലി ദമ്പതികളുടെ ഒരു വയസും മൂന്നുമാസവും പ്രായമുള്ള മകൻ ശബരിയാണ് മരിച്ചത്. തേജാ ലക്ഷ്മി, വേദാലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്.

    Read More »
  • ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ 22കാരൻ മരണത്തിനു കീഴടങ്ങി

    കോട്ടയം: തിരുവാതുക്കൽ പാറേച്ചാൽ ബൈപ്പാസിനു സംസം മൻസിൽ നജീബിന്റെ മകൻ നജ്മൽ (22) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ തിരുവാതുക്കൽ പാറേച്ചാൽ ബൈപ്പാസിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ വച്ചാണ് ഇയാൾൾക്ക് പൊള്ളലേറ്റത്. തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് നജ്മലിനെ രക്ഷപെടുത്തി ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. തിങ്കളാഴ്ച മുതൽ ചൊവ്വാഴ്ച വൈകിട്ട് വരെ വെന്റിലേറ്ററിൽ ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

    Read More »
  • പട്ടാമ്പി പാലത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി, പാലക്കാട് കൊപ്പം ആമയൂ‍ർ സ്വദേശി രേഷ്മയാണ് ജീവനൊടുക്കിയത്

    ഇന്നലെ രാത്രി ഒമ്പത് മണിയോടെ പട്ടാമ്പി പാലത്തിന് മുകളിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് കൊപ്പം ആമയൂ‍ർ സ്വദേശി രേഷ്മയാണ് മരിച്ചത്. ബാഗും ചെരുപ്പും ഷാളും പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ആരും യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടിരുന്നില്ല. റോഡരികിൽ ബാഗും ചെരിപ്പും ഷോളും കണ്ട് ഇതുവഴി പോയവർ പൊലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചു. ഇന്നലെ രാത്രി തന്നെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും സ്ഥലത്ത് പരിശോധന നടത്തി. വെളിച്ചക്കുറവ് മൂലം രാത്രി വൈകി തിരച്ചിൽ നിർത്തി. ഇന്ന് രാവിലെ തെരച്ചിൽ വീണ്ടും തുടങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെ രേഷ്മയെ കാണാനില്ലെന്ന്  അമ്മ കൊപ്പം പൊലീസിൽ പരാതി നൽകിയിരുന്നു. രേഷ്മയുടെ ബാഗിൽ നിന്ന് കിട്ടിയ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണ്.

    Read More »
Back to top button
error: