Local
-
സ്ത്രീയെ ബലാല്‍സംഗം ചെയ്താല്‍ തിരിച്ചും പീഡിപ്പിക്കാനറിയാവുന്ന നട്ടെല്ലുള്ള സ്ത്രീകള്‍ നിര്‍ഭയയിലുണ്ടെന്ന് ഡോ. എസ് അശ്വതി
കോട്ടയം: നന്നായി പീഡിപ്പിക്കാൻ അറിയാവുന്ന സ്ത്രീകള്‍ നിര്‍ഭയയിലുണ്ട് എന്ന പരാമര്‍ശവുമായി നിര്‍ഭയ സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഡയറക്ടറായ ഡോ. എസ് അശ്വതി. നിര്‍ഭയ സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടനത്തിലായിരുന്നു വിവാദ പരാമര്‍ശം. “ഇവിടെ നന്നായി പീഡിപ്പിക്കാനറിയാവുന്ന നട്ടെല്ലുള്ള സ്ത്രീകള്‍ നിര്‍ഭയയിലുണ്ടെന്ന് നിങ്ങളെ ഓര്‍മപ്പെടുത്തുകയാണ്. ഒരു സ്ത്രീയെ പുരുഷന്‍ ബലാല്‍സംഗം ചെയ്താല്‍ സ്ത്രീ പരാതി പോലീസ് സ്റ്റേഷനില്‍ കൊടുക്കും. പോലീസ് അവനെ വിളിച്ചു നീ ഇങ്ങനെ ചെയ്തോടാ, മേലാല്‍ ചെയ്തേക്കരുത് എന്ന് പറഞ്ഞു സ്ത്രീയോട് പൊക്കോളാന്‍ പറയും. നിങ്ങളെന്ത് സ്ത്രീയോട് പെരുമാറുന്നുവോ അതേ ആറ്റിറ്റ്യൂഡോടുകൂടി, നിങ്ങള്‍ ബലാല്‍സംഗം ചെയ്താല്‍ തിരിച്ച് ബലാല്‍സംഗം ചെയ്യാനറിയാവുന്ന സ്ത്രീകളും നിര്‍ഭയയിലുണ്ട്… ” ഇതായിരുന്നു അശ്വതിയുടെ വാക്കുകള്‍. കേരളത്തില്‍ സാമൂഹിക ജീര്‍ണതകളും പ്രതിസന്ധികളും രൂക്ഷമാകുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ബോധവല്‍കരണമാണ് ലക്ഷ്യമിടുന്നതെന്നും ഡോ അശ്വതി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സൂചകമായാണ് ‘നിര്‍ഭയ’ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചത്.…
Read More » -
ലോറിയും ബൈക്കും കൂട്ടി ഇടിച്ച് യുവാവിന് ദാരുണാന്ത്യം
എടപ്പാൾ: ചങ്ങരംകുളം കാളാച്ചാലിൽ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ആലംകോട് സ്വദേശി ചെറുളശ്ശേരി വീട്ടിൽ സുനിൽ (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. കോഴിക്കോട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ചരക്ക് ലോറി സുനിൽ ഓടിച്ച ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ സുനിലിനെ പ്രദേശവാസികൾ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആലംകോട് ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത ചെർള്ളശ്ശേരിയുടെ സഹോദരനും, പ്രണവം പ്രസാദിന്റെ ഭാര്യ സഹോദരനുമാണ് മരിച്ച സുനിൽ.
Read More » -
പബ്‌ജി ഗെയിം വഴി പരിചയപ്പെട്ട തമിഴ് നാട്ടുകാരനായ യുവാവിനൊപ്പം മൂന്ന് മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ മലപ്പുറംകാരിയായ യുവതി അറസ്റ്റിൽ
മലപ്പുറം സ്വദേശിയായ വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ ആണ് പോലീസ് പത്ത് മാസത്തെ അന്വേഷണത്തിന് ഒടുവില്‍ ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. തമിഴ്നാട് സ്വദേശിയയായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് യുവതിയെ കാണാനില്ലെന്ന പരാതി ബന്ധുക്കള്‍ മലപ്പുറം താനൂര്‍ പൊലീസില്‍ നല്‍കിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ യുവതി തമിഴ്‌നാട്ടിലേക്ക് കടന്നെന്നു പൊലീസ് കണ്ടെത്തി. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയത് അന്വേഷണം വഴിമുട്ടിച്ചു. യുവതിയുടെ തമിഴ്നാട് സ്വദേശിയായ സുഹൃത്തിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇരുവരും ആണ്ടിപ്പട്ടി എന്ന സ്ഥലത്ത് ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു. യുവതി പബ്‌ജി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പബ്‌ജി വഴിയാണ് തമിഴ്‌നാട് സ്വദേശിയായ യുവാവുമായി അടുക്കുന്നത്. നേരത്തെയും ഒരുതവണ സമാന രീതിയില്‍ ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ് തിരിച്ചെത്തിക്കുകയായിരുന്നു. പത്തു മാസം മുമ്പ് കുട്ടികളെ ഉപേക്ഷിച്ച് ഇവര്‍ നാടുവിട്ടിരുന്നു. പിഞ്ചു കുട്ടികളുടെ സംരക്ഷ ചുമതല നിര്‍വഹിക്കാതെ…
Read More » -
ബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല, തന്നെ സ്പര്‍ശിച്ചിട്ടു പോലുമില്ലെന്ന് പെണ്‍കുട്ടിയുടെ മൊഴി; ഉപദേശിക്കാന്‍ കൊണ്ടു പോയതെന്ന് ഡ്രൈവർ
പത്തനംതിട്ടജില്ലയിലെ ആങ്ങമൂഴിയില്‍ നിന്ന് പത്താം ക്ലാസുകാരിയുമായി സ്വകാര്യ ബസ് ഡ്രൈവര്‍ നാടുവിട്ടത് കടം വാങ്ങിയ 500 രൂപയുമായി. ആലപ്പുഴ, ചേര്‍ത്തല, ഏറ്റുമാനൂര്‍ വഴി കോട്ടയം മെഡിക്കല്‍ കോളജിനു സമീപമുള്ള ലോഡ്ജിലെത്തി വിശ്രമിക്കുമ്പോഴാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞു. എങ്കിലും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിക്ക് അഴിയെണ്ണേണ്ടി വരും. ആവേ മരിയ എന്ന സ്വകാര്യ ബസ് ഡ്രൈവര്‍ ചിറ്റാര്‍ പേഴുംപാറ സ്വദേശി കെ.ആര്‍. ഷിബു എന്ന 33കാരനൊപ്പമാണ് ആങ്ങമൂഴി വാലുപാറ സ്വദേശിയായ പതിനഞ്ചുകാരി നാടുവിട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരയോടെ ഉറങ്ങിക്കിടന്ന മാതാവിനെ വെട്ടിച്ചാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. ഉറക്കമുണർന്ന മാതാവ് പെണ്‍കുട്ടി അവസാനം വിളിച്ച നമ്പരിലേക്കു വിളിച്ചപ്പോള്‍ എടുത്തത് ഷിബിനാണ്. കുട്ടി തനിക്കൊപ്പം സുരക്ഷിതയായി ഉണ്ടെന്നും ഒന്ന് ഉപദേശിച്ച് രാവിലെ തന്നെ തിരികെ എത്തിക്കാമെന്നും അയാൾ പറഞ്ഞു. പല തവണ മാതാവ് ഷിബിനെ വിളിച്ചിരുന്നു. ഇതു കാരണം മൂഴിയാര്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരം…
Read More » -
ഡ്രൈവർ ഉറങ്ങിപ്പോയി, പാലയിൽ മിനിലോറി പത്തടി താഴ്ചയിലേയ്ക്ക് മറിഞ്ഞു
പാലാ കോഴ റോഡൽ നിയന്ത്രണം വിട്ട മിനിലോറി പത്തടി താഴ്ചയിലേയ്ക് മറിഞ്ഞു. ലോറി ഡ്രൈവർ അടക്കം മൂന്നു പേർക്ക് പരിക്ക്. മണ്ണയ്ക്കനാട് വളകുഴി ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്. എരുമേലിയിൽ നിന്നും ഇറച്ചിക്കോഴികളുമായി കുമാരനല്ലൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറി ഡ്രൈവറടക്കം മൂന്നുപേരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ലോറി റോഡരികിലെ പോസ്റ്റിലിടിച്ച ശേഷമാണ് താഴ്ചയിലേക്ക് മറിഞ്ഞത്. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി. പോലീസ് വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപതിയിലെത്തിച്ചത്. അപകടവളവുകളേറെയുള്ള പാലാ കോഴ റോഡിൽ അപകടങ്ങൾ തുടർക്കഥയാവു കയാണ്. കഴിഞ്ഞ ദിവസവും മണ്ണയ്ക്കനാട് ജംഗ്ഷനു സമീപം കോഴികളെ കയറ്റിയെത്തിയ ലോറി അപകടത്തിൽ പെട്ടിരുന്നു.
Read More » -
മൂഴിയാറില്‍ നിന്നും കാണാതായ പത്താം ക്ലാസുകാരിയെയും സ്വകാര്യ ബസ് ഡ്രൈവറെയും കോട്ടയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ നിന്ന് പൊലീസ് പിടികൂടി
പത്തനംതിട്ട: ബസിലെ സ്ഥിരം യാത്രക്കാരിയായ പതിനഞ്ചുകാരി വിദ്യാര്‍ത്ഥിനിയുമായി മുങ്ങിയ ഡ്രൈവറെയും വിദ്യാർത്ഥിനിയെയും പൊലീസ് പിടികൂടി. മൂഴിയാറില്‍ നിന്നും ഇന്ന് രാവിലെ കാണാതായ പത്താം ക്ലാസുകാരിയെയും ഒപ്പമുണ്ടായിരുന്ന സ്വകാര്യ ബസ് ഡ്രൈവറെയും കോട്ടയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മൂഴിയാര്‍ സ്‌റ്റേഷനില്‍ ഇരുവരെയും എത്തിക്കും. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കും. പീഡനം നടന്നിട്ടുണ്ടെങ്കില്‍ പ്രതിയായ ബസ് ഡ്രൈവർക്കെതിരേ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സ്വകാര്യ ബസ് ഡ്രൈവര്‍ മൂഴിയാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്ന് പുലര്‍ച്ചെ നാലിനാണ് പെണ്‍കുട്ടിയുമായി നാടുവിട്ടത്. ആവേ മരിയ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ചിറ്റാര്‍ പേഴുംപാറ സ്വദേശി ഷിബിനൊപ്പ(33)മാണ് പെണ്‍കുട്ടി പോയത്. ഇയാള്‍ കൊച്ചുകോയിക്കല്‍ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയാണ്. മാതാവിന്റെ ഫോണില്‍ നിന്നാണ് പെണ്‍കുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ട മാതാവ്…
Read More » -
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ഗുരുതരമായ നിലയിൽ ആശുപത്രിയിൽ, സംഭവം പുനലൂരിൽ
പുനലൂർ: മണിയാർ സ്വദേശിയായ യുവതിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മഞ്ജുവാണ്(35) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവ് മണികണ്ഠനെ കൈഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ജുവിനെ മണികണ്ഠൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ തലയണ മഞ്ജുവിൻ്റെ മുഖത്ത് അമർത്തി വച്ചിരിക്കുന്ന നിലയിലായിരുന്നു. മദ്യപാനിയായ മണികണ്ഠൻ ഭാര്യയുമായി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ട് എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞാഴ്ചയും പോലീസ് സ്‌റ്റേഷനിൽ വെച്ച് ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ച് വീട്ടിലേക്ക് അയച്ചതാണ്. ഇവരുടെ രണ്ട് കുട്ടികൾ മഞ്ജുവിന്റെ സഹോദരനൊപ്പമാണ് താമസിക്കുന്നത്.
Read More » -
ജിമ്മി ജോര്‍ജ്ജ് സ്വിമ്മിങ് പൂള്‍ തുറന്നു, പരിശീലനത്തിനും വ്യായാമത്തിനും അവസരം
തിരുവനന്തപുരം:വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഭാഗമായുള്ള സ്വിമ്മിങ് പൂള്‍ നവീകരണത്തിനു ശേഷം തുറന്നു. നീന്തല്‍ പരിശീലനവും വ്യായാമത്തിനുമുള്ള സൗകര്യം പുനരാരംഭിച്ചു. രാവിലെ ആറു മുതല്‍ 9.15വരെയും വൈകിട്ട് 3.45 മുതല്‍ 7.15വരെയുമാണ് പ്രവര്‍ത്തന സമയം. വൈകിട്ട് 6.15 മുതല്‍ 7.15വരെയുള്ള സമയമൊഴിച്ചു മുഴുവന്‍ സമയങ്ങളിലും പരിശീലനത്തിനു സൗകര്യമുണ്ടായിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8.15 മുതല്‍ 9.15വരെ സ്ത്രീകള്‍ക്കു മാത്രമായുള്ള പരിശീലന സൗകര്യവും ലഭ്യമാണ്. ദേശീയ തലത്തില്‍ മെഡല്‍ നേടിയ അംഗീകൃത പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലനം. പുരുഷ വനിതാ പരിശീലകരുടേയും ലൈഫ് ഗാര്‍ഡുകളു ടെയും സേവനവും ലഭ്യമാണ്. കുറഞ്ഞത് 140 സെന്റീ മീറ്ററെങ്കിലും ഉയരമുള്ള കുട്ടികള്‍ക്കാണ് പരിശീനത്തിനു സൗകര്യമുള്ളത്. പൂളിലെത്തുന്നവര്‍ക്ക് ശുചിത്വം ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൂളിലെ വെള്ളം 24 മണിക്കൂറും തുടര്‍ച്ചയായി ഫില്‍ട്ടര്‍ ചെയ്യുന്നതിനും വെള്ളത്തിന്റെ പിഎച്ച് മൂല്യം തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും സൗകര്യമുണ്ട്. അവധി ദിവസമായ തിങ്കളാഴ്ച പൂളും പരിസരവും ശുചീകരിക്കാനുള്ള സംവിധാനവുമുണ്ട്. കോവിഡിനു ശേഷം തുറന്നു പ്രവര്‍ത്തിച്ചിരുന്ന…
Read More » -
വയനാട് കൊളത്താറ കോളനിയിലെ സുനിതയുടെ മരണം കൊലപാതകം, ഭർത്താവ് അറസ്റ്റിൽ
പനമരം: കൊളത്താറ മൊട്ടക്കുന്ന് കോളനിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൊളത്താറ ആദിവാസി കോളനിയിലെ കൊച്ചിയുടെ മകളായ സുനിത (34)യാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. സുനിതയെ മദ്യപിച്ച് ബോധരഹിതയായ നിലയിൽ കെട്ടി തൂക്കിയതാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. വീട്ടിനുള്ളിലെ ജനലഴിയില്‍ സുനിത തൂങ്ങി എന്നാണ് രണ്ടാം ഭര്‍ത്താവ് സുരേഷ് പറയുന്നത്. പോലീസ് എത്തുമ്പോഴേക്കും മൃതദേഹം ജനലഴിയില്‍ നിന്നും വേര്‍പെടുത്തി നിലത്തു കിടത്തിയിരുന്നു. സുരേഷും, സുനിതയുമായി നിരന്തരം കുടുംബവഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. സുരേഷിനെ മാനന്തവാടി ഡിവൈഎസ്പി ചന്ദ്രൻ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More » -
സ്പീച്ച് തെറാപ്പിസ്റ്റുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു
സമഗ്ര ശിക്ഷ കേരള, ഇടുക്കിയുടെ കീഴിൽവ്യത്യസ്ത ബി ആർ സി കളിൽ സ്പീച്ച് തെറാപ്പി സേവനം നൽകുന്നതിനായിസ്പീച്ച് തെറാപ്പിസ്റ്റ് കളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജിയിൽബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യതപത്രങ്ങളുടെ പകർപ്പ് സഹിതമുള്ളഅപേക്ഷകൾ ജൂലൈ 18നകം സമഗ്ര ശിക്ഷ കേരളയുടെ ഇടുക്കി ജില്ലാ ഓഫീസിൽ ലഭിക്കേണ്ടതാണ്. Contact Address: District Project Co-ordinator Office of the District Project Co-ordinator GVHSS Thodupuzha Samagra Shiksha Kerala – Idukki Thodupuzha 685585 Contact No. 04862 226 991 Email: ssathodupuzha@gmail.com
Read More »