Local
-
അവധി കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ വിദേശത്തേക്കു മടങ്ങാനിരുന്ന പ്രവാസി യുവാവ് പുഴയിൽ തോണി മറിഞ്ഞ് മരിച്ചു, മൃതദേഹം കണ്ടെത്തി
മലപ്പുറം ജില്ലയിലെ പെരുന്തിരുത്തി തെക്കെ കടവിൽ പുഴയിൽ തോണി മറിഞ്ഞ് കാണാതായ ഷക്കീൽ(27))ന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മുട്ടന്നൂർ സ്വദേശി സി.പി മുസ്തഫയുടെ മകൻ സി.പി ഷക്കീൽ റഹ്മാൻ ആണ് മരണപ്പെട്ടത്. കൂട്ടുകാരോടൊപ്പം തോണിയാത്ര നടത്തവേ തോണി മറിഞ്ഞാണ് അപകടമുണ്ടായത്. മറ്റുള്ളവർ രക്ഷപെട്ടെങ്കിലും ഷക്കീലിനെ കാണാതാവുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. രണ്ടുമാസം മുമ്പ് അവധിയ്ക്ക് വിദേശത്ത് നിന്നും എത്തിയ ഷക്കീലിന് ഒരു പെൺകുട്ടിയുണ്ട്, സഹനാസ് ആണ് ഭാര്യ. ഷമീർ, സുഹൈൽ എന്നിവർ എന്നിവർ സഹോദരങ്ങളാണ്. അടുത്ത ദിവസം വിദേശത്തേക്ക് മടങ്ങാനിരിക്കുകയാണ് വിധി തട്ടിയെടുത്തത്. ͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏
Read More » -
സംവിധായകൻ സനൽകുമാർ ശശിധരൻ പറയുന്നു, നടൻ ജോജു ജോർജ് ഫോണിൽ വിളിച്ച് തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തു
നടൻ ജോജു ജോർജ്ജ് ഫോണിൽ വിളിച്ച് ചീത്ത പറഞ്ഞെന്നും തല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സംവിധായകൻ സനൽ കുമാർ ശശിധരൻ. ‘ചോല’ എന്ന സിനിമയ്ക്കുമേലുള്ള തന്റെ അവകാശങ്ങൾ വെളിപ്പെടുത്തിയതിനെ തുടർന്നായിരുന്നത്രേ സംഭവം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സനൽ കുമാറിന്റെ വെളിപ്പെടുത്തൽ. ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം: ‘ചോല’ എന്ന സിനിമ പൂഴ്ത്തി വെയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്ന് ഞാന്‍ പോസ്റ്റ് ഇട്ടതില്‍ പ്രകോപിതനായി ജോജു ജോര്‍ജ്ജ് എന്നെ അല്പം മുന്‍പ് ഫോണില്‍ വിളിച്ച് ചീത്ത വിളിക്കുകയും എന്റെ വീട്ടില്‍ വന്ന് തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സിനിമയുടെ കാര്യം സംസാരിക്കാന്‍ പലപ്രാവശ്യം ശ്രമിച്ചിട്ടും എന്നോട് സംസാരിക്കാന്‍ തയാറാവാതിരുന്ന അയാള്‍ എന്റെ പോസ്റ്റില്‍ പ്രകോപിതനായതു കൊണ്ട് മാത്രമാണ് വിളിച്ചത് എന്ന് തോന്നുന്നു. സിനിമയുടെ മേല്‍ എനിക്കുള്ള അവകാശം കരാറില്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ആദ്യം അയാള്‍ പറഞ്ഞത് ഞാന്‍ കള്ളം പറയുന്നു എന്നാണ്. എന്നാല്‍ കരാര്‍ ഞാന്‍ പബ്ലിഷ് ചെയ്യണമോ എന്ന് ചോദിച്ചപ്പോള്‍ എന്നെ വീണ്ടും ചീത്ത പറയുകയാണ് ചെയ്തത്. ഫോണ്‍…
Read More » -
വിജിലന്‍സ് ഓഫീസറാണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ പോലീസ് പിടിയില്‍
കൽപ്പറ്റ: അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ ഒടുവിൽ പൊലീസ് വലയിൽ കുടുങ്ങി. വിജിലന്‍സ് ഓഫീസറാണെന്ന് വിശ്വസിപ്പിച്ച് വ്യാപകമായി തട്ടിപ്പ് നടത്തിയതിനാണ് ഹര്‍ഷാദലി(33) ആണ് പൊലീസ് പിടിയിലായത്. സുല്‍ത്താന്‍ബത്തേരി പോലീസ് സ്റ്റേഷനില്‍ കുപ്പാടി സ്വദേശി അമല്‍ദേവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഹര്‍ഷാദലിയെ പോലീസ് പിടികൂടിയത്. വിജിലന്‍സ് ഓഫീസര്‍ എന്ന വ്യാജേന കഴിഞ്ഞ ബുധനാഴ്ച അമല്‍ ദേവിനെ സമീപിച്ച പ്രതി ഹര്‍ഷാദലി 55,000 രൂപ വരുന്ന ഫോണ്‍ കൈപ്പറ്റി പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ വയനാട് ജില്ലയിലും കേരളത്തിലെ മറ്റു ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും ഇയാൾ സമാനമായ തട്ടിപ്പുകള്‍ നടത്തിയതായി പോലീസിനു വ്യക്തമായി. പ്രതി തന്റെ ഇരകളോട് പല ആവശ്യങ്ങളും പറഞ്ഞും വാഗ്ദാനങ്ങള്‍ നല്‍കിയും തട്ടിപ്പ് നടത്തി കബളിപ്പിക്കുകയാണ് പതിവ് . സുല്‍ത്താന്‍ബത്തേരി പോലീസ് ഇയ്യാൾക്കെതിരെ കേസെടുത്തു കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. സമാനമായ ഏറെ പരാതികളും പോലീസ് അന്വേഷിച്ച് വരുന്നു.
Read More » -
ബത്തേരി പൊതുമരാമത്ത് ഗസ്റ്റ് ഹൗസിനു സമീപം നിന്ന ചന്ദന മരം മോഷ്ടിച്ച രണ്ടു പേർ പിടിയിൽ
വയനാട്: ബത്തേരി പോലീസ് സേറ്റഷന്‍ പരിധിയിലെ പൊതുമരാമത്ത് ഗസ്റ്റ് ഹൗസിനു സമീപം നിന്ന ചന്ദന മരം മോഷ്ടിച്ച പ്രതികൾ പൊലീസ് പിടിയിൽ. ഇന്നലെ പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ചന്ദന മരം മോഷ്ടിച്ച കേസിലെപ്രതികളെ ബത്തേരി എസ്. ഐ ഷജീമും സംഘവും പിടി കൂടിയത്. നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടി ചെയ്ത് വരവെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മുറിച്ച ചന്ദന മരം വാഹനത്തില്‍ കയറ്റുന്നതിനിടെ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച മലപ്പുറം സ്വദേശികളായ സക്കീര്‍, നാവാസ് എന്നിവരെയാണ് പോലീസ് വലയിലാക്കിയത്. പ്രതികളില്‍ നിന്നും ഒമ്പത് അടി വലുപ്പമുള്ള ചന്ദന തടിയും ചന്ദനതടി മുറിക്കാനുപയോഗിച്ച കൈവാളും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ബത്തേരി സേറ്റഷന്‍ പരിധിയിലെ മറ്റൊരു ചന്ദന മോഷണ കേസിലും കേണിച്ചിറ പോലീസ് സേറ്റഷന്‍ പരിധിയിലെ ചന്ദന മോഷണ കേസിലും പ്രതികളാണിവർ. പ്രതികളുടെ പേരിൽ പോലീസ് നിയമ നടപടികളെടുത്ത് കേസ് ചാർജ് ചെയ്തു.
Read More » -
ജോർജ് കുമ്പനാടിന് കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം സമർപ്പിച്ചു
പത്തനംതിട്ട: ഉപ്പായി മാപ്പിള എന്ന കഥാപാത്രത്തെ വരകളിൽ സൃഷ്ടിച്ച ജോർജ് കുമ്പനാടിന് കേരള കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം സമർപ്പിച്ചു. കുമ്പനാട്ടെ അദ്ദേഹത്തിൻ്റെ വസതിയിൽ ചേർന്ന ലളിതമായ ചടങ്ങിൽ മന്ത്രി പി പ്രസാദ് വിശിഷ്ടാംഗത്വത്തിന്റെ ഫലകം കൈമാറി. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. ജോർജിന്റെ കുടുംബാംഗം കൂടിയായ ചലച്ചിത്ര സംവിധായകൻ ബ്ലെസി, കാർട്ടൂൺ അക്കാദമി ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണൻ, കേരള മീഡിയ അക്കാദമി സെക്രട്ടറി എൻ.പി സന്തോഷ്, കാർട്ടൂൺ അക്കാദമി നിർവാഹക സമിതി അംഗങ്ങളായ ബൈജു പൗലോസ്, സജീവ് ശൂരനാട്, കാർട്ടൂണിസ്റ്റുകളായ സുധീർ നാഥ്, ഷാജി മാത്യു, പ്രസ്ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരൻ, സെക്രട്ടറി എ ബിജു എന്നിവരും ജോർജ്ജിൻ്റെ സഹോദരൻ വർഗീസ് മാത്യു ഉൾപ്പടെയുള്ള കുടുംബാംഗങ്ങളും പങ്കെടുത്തു.
Read More » -
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: കെയുഡബ്ല്യൂജെ കണ്ണൂരില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും പ്രതിഷേധ സംഗമവും നടത്തി. കണ്ണൂര്‍ പ്രസ് ക്ലബ്ബ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് കളക്ടറേറ്റിനു മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം കെയുബ്ല്യൂജെ സംസ്ഥാന കമ്മിറ്റിയംഗം യു.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വിജേഷ്, സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ഹാരിസ്, മുന്‍ ജില്ലാ സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റുമാരായ പി. സന്ദീപ്, സബിന പത്മന്‍ , ജോയിന്റ് സെക്രട്ടറി എം.സന്തോഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ. ഗണേഷ്‌മോഹന്‍ , എന്‍.വി. മഹേഷ് ബാബു, ടി.പി. വിപിന്‍ദാസ്, ശ്രീജിത്ത് പരിയാരം, കൃഷ്ണന്‍ കാഞ്ഞിരങ്ങാട് എന്നിവര്‍…
Read More » -
മൂന്നു വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയനാട്ടിലെ അധ്യാപകനെതിരെ പോക്സോ കേസ്
വയനാട്ടിലെ മൂപ്പൈനാട് ഗവ. സ്‌കൂള്‍ അധ്യാപകൻ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അറസ്റ്റില്‍. മൂപ്പൈനാട് പഞ്ചായത്ത് പരിധിയിലെ ഗവ. സ്‌കൂള്‍ അധ്യാപകനായ 48കാരൻ എസ്.ആർ ജെന്നിഫറാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ ജെന്നിഫറെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം കൗണ്‍സലിംഗിനിടെയാണ് മൂന്നു കുട്ടികള്‍ പീഡന വിവരം വെളിപ്പെടുത്തിയത് മൂപ്പൈനാട് ഹൈസ്കൂൾ അധ്യാപകനും അധ്യാപക സംഘടനാ നേതാവുമായ ജെന്നിഫർ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വിഷയത്തിൽ അധ്യാപകനെ സർവീസിൽ നിന്നും പിരിച്ചു വിട്ട് മാതൃക പരമായി ശിക്ഷിക്കണം എന്ന് കെ എസ് യു ആവശ്യപ്പെട്ടു. അധ്യാപക സമൂഹത്തിന് തന്നെ അപമാനമായ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാട് സിപിഎം അവസാനിപ്പിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രത്യക്ഷ സമര പരിപാടികൾക് കെ എസ് യു നേതൃത്വം നൽകും. ലൈഗിക അതിക്രമം നടത്തിയ അധ്യാപകൻ എസ്. ആർ ജെന്നിഫറെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും എം.എസ്.എഫും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിവേദനം ബന്ധപ്പെട്ടവർക്ക് നൽകുകയും ചെയ്തു.
Read More » -
ഹൈറേഞ്ചിൽ അതിശക്തമായ മഴ, കുമളിയിൽ രാത്രി മൂന്നിടത്ത് ഉരുൾപൊട്ടി; വീടുകളിൽ വെള്ളം കയറി
കിഴക്കൻ മേഖലയിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് തമിഴ്നാട് കേരള അതിർത്തിയായ കുമളിയോടു ചേർന്ന് മൂന്നിടത്ത് ഉരുൾപൊട്ടി. ഇന്നലെ രാത്രിയാണ് സംഭവം. ഇതേ തുടർന്ന് കുമളി ടൗണിൽ വെള്ളം കയറി. കൊല്ലംപട്ടട , കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. നിരവധി വീടുകളിൽ വെള്ളം കയറി. ഏക്കർ കണക്കിന് കൃഷിനശിച്ചു. ആർക്കും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളം കയറിയ വീടുകളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടക്കുന്നുണ്ട്. വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് കുമളി- വണ്ടിപ്പെരിയാർ പ്രദേശത്ത് അതിശക്തമായ മഴ പെയ്‌തത്. വണ്ടിപ്പെരിയാറ്റിൽ ദേശീയപാതയിൽ വെള്ളം കയറി. ചോറ്റുപാറ തോട്ടിൽ എട്ട് അടിയോളം വെള്ളം ഉയർന്നു. രാത്രി വൈകിയും ഹൈറേഞ്ച് മേഖലയിൽ ശക്തമായ മഴ തുടരുകയാണ്.
Read More » -
കോട്ടയം മെഡിക്കൽ കോളജിലെ മോർച്ചറിക്കു സമീപം കാറിനുള്ളിൽ പൊള്ളലേറ്റ നിലയിൽ യുവാവിന്റെ മൃതദേഹം
ഇടുക്കി കീരിത്തോട് സ്വദേശി അഖിൽ (31) പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് അമ്മയോടൊപ്പം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. അച്ഛനെയും അമ്മയേയും ആശുപത്രിയിലേക്ക് കയറ്റിറിവിട്ടിട്ട്, താൻ പിന്നാലെ വരാമെന്ന് പറഞ്ഞ് അഖിൽ കാറിനുള്ളിൽ തന്നെ ഇരുന്നു . ഏറെ നേരം കാത്തിരുന്നിട്ടും മകനെ കാണാതെ വന്നതോടെ അമ്മ തിരക്കി ഇറങ്ങി. പലയിടത്തും അന്വേഷിച്ചു. ഒടുവിൽ ആശുപത്രിയിലെ മോർച്ചറിക്കു സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ദേഹമാസകലം പൊള്ളലേറ്റ നിലയിലാണ് മകന്റെ മൃതദേഹം ആ അമ്മ കണ്ടെത്തിയത്. ഉള്ളിൽനിന്ന് ലോക്ക് ചെയ്ത കാറിനുള്ളിൽ കമഴ്ന്നു കിടന്ന നിലയിലായിരുന്നു അഖിലിൻ്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരും ആംബുലൻസ് ഡ്രൈവർമാരും ചേർന്ന് ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി കാറിന്റെ ലോക്ക് തകർത്ത് മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്‌മോർട്ടം, ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കായി അത്യാഹിത വിഭാഗത്തിലേക്കു മാറ്റി അഖിലിൻ്റെ മൃതദേഹം.
Read More » -
ആദ്യത്തെ കൺമണിയെ കാണാൻ കാത്തിരുന്നത് 5 വർഷം, കുഞ്ഞു ജനിക്കുന്നതിൻ്റെ തലേന്ന് രാത്രി അച്ഛന് അപകടത്തിൽ ദാരുണാന്ത്യം
തൃശൂർ: കല്യാണം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്കുശേഷമുണ്ടായ ആദ്യ കൺമണിയെ കാണാൻ ആഹ്ലാദത്തോടെയുള്ള കാത്തിരിപ്പിലായിരുന്നു ശരത്ത്. പക്ഷേ, തിങ്കളാഴ്ച ഉച്ചയ്ക്ക് ആൺകുട്ടി പിറന്ന വാർത്ത കേൾക്കാൻ ശരത്ത് ഉണ്ടായിരുന്നില്ല. രാത്രിയുണ്ടായ ബൈക്കപകടം ആ കുടുംബത്തിന്റെ എല്ലാ സന്തോഷവും തകർത്തു. കുന്നംകുളം വെട്ടിക്കടവ് പള്ളിക്കുസമീപം ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചുണ്ടായ അപകടത്തിൽ ആ യുവാവ് മരിച്ചു. വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ശരത്ത് (30) ആണ് തിങ്കളാഴ്ച പുലർച്ചെ ഒന്നരയ്ക്ക് നടന്ന അപകടത്തിൽ മരിച്ചത്. ഭാര്യ നമിതയെ പ്രസവത്തിനായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പുലർച്ചെ അഞ്ചിന് ഭാര്യയുടെ അടുത്തെത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കിടന്നതായിരുന്നു ശരത്ത്. പുലർച്ചെ ഒന്നരയോടെ കൂട്ടുകാരന്റെ വിളി വന്നു. ബൈക്കിന്റെ പെട്രോൾ തീർന്ന് കുന്നംകുളം അഞ്ഞൂരിൽ വഴിയിലായ അവനെ സഹായിക്കാൻ മറ്റൊരു സുഹൃത്തുമായി അപ്പോൾത്തന്നെ പുറപ്പെട്ടു. ആ യാത്ര മരണത്തിലേക്കുമായി. അപകടമുണ്ടായ ഉടൻ നാട്ടുകാർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്.…
Read More »