Local

  • പാലത്തില്‍ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തു, തള്ളിയിടാന്‍ ശ്രമിച്ചു; റാന്നിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

    പത്തനംതിട്ട: റാന്നിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. കോലഞ്ചേരി സെന്റ് തോമസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. റാന്നി വാഴക്കുന്നേല്‍ പാലത്തില്‍ ഒന്നിച്ചിരുന്ന വിദ്യാര്‍ത്ഥികളെ ഒരു സംഘം വന്ന് മര്‍ദിക്കുകയായിരുന്നു. സ്ത്രീകളടക്കം സംഘത്തിലുണ്ടായിരുന്നു. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന അഞ്ചംഗ സംഘം പാലത്തിന് മുകളില്‍ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്താണ് സംഘമെത്തിയത്. കാറില്‍ പോകുകയായിരുന്ന രണ്ട് പേര്‍ പാലത്തിന് സമീപം വണ്ടിനിര്‍ത്തി ഇറങ്ങിവന്ന വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുകയായിരുന്നു. എന്തിനാണ് ഇങ്ങനെ ഒന്നിച്ചിരിക്കുന്നത് എന്നാണ് സംഘം വിദ്യാര്‍ത്ഥികളോട് ചോദിച്ചത്. ഇവരുടെ ചോദ്യം ചെയ്യലിനെ വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തതോടെ സംഘം വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. കാറില്‍ നിന്നിറങ്ങി വന്ന സ്ത്രീയും പുരുഷനും പിന്നീട് മറ്റൊരാളെ സ്ഥലത്തേക്ക് ഫോണില്‍ വിളിച്ചുവരുത്തുകയും ചെയ്തു. ഇയാള്‍ ബൈക്കില്‍ എത്തിയശേഷം മൂന്നുപേരും കൂടി ചേര്‍ന്നാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ തങ്ങളെ മര്‍ദിച്ചെന്നും പാലത്തില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിച്ചെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും…

    Read More »
  • പാലക്കാട്ട് വീട്ടമ്മ ഫ്ളാറ്റില്‍നിന്ന് ചാടി ജീവനൊടുക്കി

    പാലക്കാട്: വീട്ടമ്മ ഫ്ളാറ്റില്‍നിന്ന് ചാടി ജീവനൊടുക്കി. പാലക്കാട് കാടാംകോട്ടെ ഫ്ളാറ്റിലാണ് സംഭവം. നെന്മാറ സ്വദേശി സുനിത(54)യാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നും മറ്റു ദുരൂഹതകളില്ലെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മുകള്‍നിലയിലെ ഫ്ളാറ്റില്‍നിന്ന് സുനിത താഴേക്ക് ചാടിയത്. പുലര്‍ച്ചെ ശബ്ദം കേട്ടെത്തിയ സുരക്ഷാ ജീവനക്കാരനാണ് ആദ്യം സംഭവമറിഞ്ഞത്. വീട്ടമ്മ മുകള്‍നിലയില്‍നിന്ന് ചാടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മരിച്ച സുനിത ഏതാനുംവര്‍ഷങ്ങളായി മകളോടൊപ്പം ഇവിടെയായിരുന്നു താമസം.

    Read More »
  • വിദ്യാര്‍ത്ഥികളെ കയറ്റിയില്ല; പാലക്കാട് 8 ബസുകളുടെ ഫിറ്റ്‌നെസ് റദ്ദാക്കി

    പാലക്കാട്: വിദ്യാര്‍ത്ഥികളെ കയറാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് 8 സ്വകാര്യബസുകളുടെ ഫിറ്റ്‌നെസ് റദ്ദാക്കി. മണ്ണാര്‍ക്കാട് നടന്ന പരിശോധനയിലാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയുടെ യുടെ നേതൃത്വത്തിലാണ് നടപടി എടുത്തത്. പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കര്‍ശന വാഹന പരിശോധനയാണ് മോട്ടോര്‍വാഹന വകുപ്പ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളുടെ ഫിറ്റ്‌നെസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. വേഗപ്പൂട്ടില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്നും നടപടി സ്വീകരിച്ചിരുന്നു. നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ നിരത്തില്‍ വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങള്‍ക്കെതിരെ സൗമ്യത വേണ്ട. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഉടനടി ഡ്രൈവറുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങള്‍ സ്‌കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാന്‍ പാടില്ല. ലൈറ്റും സൗണ്ട് സിസ്റ്റവുമുള്ള വാഹനങ്ങള്‍ വിദ്യാര്‍ത്ഥികളാണ്…

    Read More »
  • പഠനത്തിന് പണമുണ്ടാക്കാന്‍ സ്വന്തം സ്‌കൂളിന് മുന്നില്‍ കപ്പലണ്ടി കച്ചവടം നടത്തുന്ന പ്ലസ് ടു വിദ്യാര്‍ഥിനി

    സ്വന്തം സ്‌കൂളിന് മുന്നില്‍ കപ്പലണ്ടി കച്ചവടം നടത്തി പഠനത്തിന് പണം കണ്ടെത്തുന്ന വിനിഷ എന്ന പ്ലസ് ടു വിദ്യാര്‍ഥിനി ഏവർക്കും മാതൃകയായി മാറിയിരിക്കുന്നു. ചേര്‍ത്തല കണിച്ചുകുളങ്ങരയിലെ പതിവ് കാഴ്ചയാണ് മൂന്നര മണിക്കൂര്‍ ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്ന വിനിഷ എന്ന പെണ്‍കുട്ടി. സ്‌കൂള്‍ വിട്ടാല്‍ രാത്രി എട്ട് മണി വരെയാണ് അമ്മ പാര്‍വതിയെ സഹായിക്കനായി വിനിഷ കച്ചവടം നടത്തുന്നത്. അധികം നേരം നിന്നാല്‍ അസഹ്യമായ കാല് വേദനകൊണ്ട് പുളയുന്ന അമ്മയ്ക്ക് സഹായമായി 14-ാം വയസില്‍ തുടങ്ങിയതാണ് വിനിഷ ഈ ജോലി. ഉന്തുവണ്ടിയില്‍ കടലയും കപ്പലണ്ടിയും എല്ലാം ചൂടോടെ വില്‍ക്കുന്നത് കണിച്ചുകുളങ്ങര ഹയര്‍ സെക്കൻ്ററി സ്‌കൂളിന് മുന്നിലെ റോഡിരികിലാണ്. കൂലിപ്പണിക്കാരനായ അച്ഛനെ കൊണ്ട് കൂട്ടിയാല്‍ കൂടാത്തതിനാല്‍ പ്ലസ് ടുവിലെത്തിയതോടെ പഠിക്കാന്‍ പണം കണ്ടെത്തേണ്ട അവസ്ഥയായി വിനിഷയും. അങ്ങിനെ കപ്പലണ്ടി കച്ചവടം സ്ഥിരം ജോലിയായി മാറിയെന്ന് വിദ്യാര്‍ഥിനി പറയുന്നു. വൈകിട്ട് നാലരയ്ക്ക് തുടങ്ങിയാല്‍ മടങ്ങുന്നത് രാത്രി എട്ടിനായിരിക്കും. വീട്ടിൽ ചെന്നിട്ട് വേണം വിനിഷയ്ക്ക് അടുത്ത ദിവസത്തെ ഹോം…

    Read More »
  • പട്ടാമ്പിയിൽ കുഴല്‍കിണര്‍ കുഴിക്കുന്നതിനിടെ ഷോക്കേറ്റ് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

    പട്ടാമ്പി കിഴായൂർ നമ്പ്രത്ത് യന്ത്രസഹായമില്ലാതെ കുഴല്‍കിണര്‍ കുഴിക്കുന്നതിനിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. തൃത്താല ഞാങ്ങാട്ടിരി കടവ് പൂക്കാത്ത് വളപ്പില്‍ പരേതനായ കുഞ്ഞുട്ടിയുടെ മകന്‍ മുഹമ്മദ്ഷാജി(41)യാണ് മരിച്ചത്. ഇതരസംസ്ഥാനക്കാരായ രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശ്ശൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. മണല്‍പ്രദേശങ്ങളില്‍ യന്ത്രത്തിന്റെ സഹായമില്ലാതെ അധികം ആഴത്തിലല്ലാതെ ഇരുമ്പ് പൈപ്പ് തുളച്ചിറക്കി കുഴല്‍കിണര്‍ കുഴിക്കാറുണ്ട്. ഇത്തരത്തില്‍ കിണര്‍ കുഴിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഇരുമ്പ് പൈപ്പ് കുഴിയില്‍ നിന്നും പുറത്തേക്ക് വലിച്ചൂരുന്നതിനിടെ തൊട്ടടുത്തുണ്ടായിരുന്ന 11 കെ.വി വൈദ്യുതി ലൈനില്‍ തട്ടുകയും, ഷോക്കേല്‍ക്കുകയുമായിരുന്നു. ഷാജിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാകില്ല.

    Read More »
  • കാപ്പ ചുമത്തി നാടുകടത്തിയ കണ്ണൂർ കതിരൂര്‍ സ്വദേശിയായ യുവാവ് എറണാകുളത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

    തലശേരി: കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കതിരൂര്‍ സ്വദേശി കെ വിഥുനിനെയാണ് എറണാകുളത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിഥുനിനെ കാപ്പ ചുമത്തി നാടുകടത്തിയത് ചൊവ്വാഴ്ചയാണ്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷനര്‍ ആര്‍ ഇളങ്കോവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകരമാണ് നാടുകടത്തല്‍ നടപടി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും പ്രതിയെ ആറ് മാസത്തേക്ക് തടഞ്ഞുകൊണ്ടാണ് ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് വിഥുനിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

    Read More »
  • വിവാഹമോചനക്കേസില്‍ അനുകൂലവിധിയില്ല; ഹൈക്കോടതി കെട്ടിടത്തില്‍നിന്ന് ചാടാന്‍ ശ്രമിച്ച് യുവാവ്

    കൊച്ചി: വിവാഹമോചന കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയില്‍ ആത്മഹത്യാശ്രമം. ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇയാള്‍ നിലവില്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ബുധനാഴ്ച രാവിലെയാണ് ഹൈക്കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹമോചനക്കേസിലെ ജീവനാംശം നല്‍കുന്നത് സംബന്ധിച്ച് ചിറ്റൂര്‍ സ്വദേശി വിനു ആന്റണിയുടെ അപ്പീലായിരുന്നു കോടതി പരിഗണിച്ചിരുന്നത്. നേരത്തേ ഇയാള്‍ക്ക് കുടുംബ കോടതിയില്‍നിന്നും വിവാഹമോചനം ലഭിച്ചിരുന്നു. എന്നാല്‍, മുന്‍ഭാര്യക്ക് ജീവനാംശം നല്‍കുന്നത് ഒഴിവാക്കാനാണ് അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ അനുകൂല വിധിയുണ്ടാകാത്തതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് വിവരം. മുന്‍പും ഹൈക്കോടതില്‍ ആത്മഹത്യ ഉണ്ടായിട്ടുണ്ട്. മുകള്‍നിലയില്‍ ആളെ കണ്ട സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിതമായ ഉടപെടലാണ് വിനു ആന്റണിയുടെ ജീവന്‍ രക്ഷിച്ചത്. ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്.  

    Read More »
  • പോളിയോയ്‌ക്കും തകർക്കാനായില്ല ആ ആത്മവിശ്വാസത്തെ, ശാരീരിക പരിമിതികളെ തോൽപിച്ച് അനവധി പേർക്ക് ആശ്രയമായ എം.എം ചാക്കോയുടെ വിടവാങ്ങൽ നാടിന് നൊമ്പരമായി

       ശാരീരിക പരിമിതികളെ പരിധിയില്ലാത്ത പോരാട്ടം കൊണ്ട് പരാജയപ്പെടുത്താമെന്ന് ജീവിതത്തിലൂടെ തെളിയിച്ച എം.എം ചാക്കോ (52) യുടെ വിടവാങ്ങൽ നാടിന് നൊമ്പരമായി മാറി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മായിയമ്മ അന്നമ്മ (83) മരിച്ച വിവരം അറിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് ചാക്കോ കുഴഞ്ഞുവീണ് മരിച്ചത്. പോളിയോ ബാധിച്ച് ഭാഗികമായി തളർന്നെങ്കിലും മനസ് പതറാതെ പിടിച്ചുനിന്ന ചാക്കോ ശാരീരികവും ബൗദ്ധികവുമായ വൈകല്യമുള്ള രണ്ടായിരത്തോളം പേർക്ക് ആശ്രയമായിരുന്നു. താങ്ങും തണലുമായി ഭാര്യ ഷീലയും എന്നും ഒപ്പം ഉണ്ടായിരുന്നു. കൽപ്പറ്റക്കടുത്ത് വാഴവറ്റ സ്വദേശിയായ ചാക്കോ പിന്നീട് സേവന മേഖലയായി കാസർകോട് തെരഞ്ഞെടുത്തു. മടിക്കൈ ഗ്രാമപഞ്ചായത്തിലെ മലപ്പച്ചേരി ഗ്രാമത്തിൽ ചാക്കോയും ഷീലയും ചേർന്ന് സ്ഥാപിച്ച ‘ന്യൂ മലബാർ പുനരാധിവാസ കേന്ദ്രം’ ഇന്ന് അനവധി പേർക്ക് ആശ്രയമാണ്. വയോധികർ, മാനസികാരോഗ്യപ്രശ്നമുള്ളവർ, അഗതികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കെല്ലാം ജില്ലയിലെ പ്രധാന പുനരധിവാസ കേന്ദ്രമായി ഇത് മാറി. നിലവിൽ 116 അന്തേവാസികളുണ്ട് ഇവിടെ. വയനാട്ടിൽ നിന്ന്, കളനാട്ട് ചെറിയ റെസ്റ്റോറന്റ് നടത്തുന്ന സുഹൃത്ത് അബ്ദുൽ…

    Read More »
  • കടുവയെ പിടിക്കാന്‍ കുങ്കി; വയനാട്ടിലിറങ്ങിയ കടുവയെ പിടിക്കാന്‍ ആനകളുമായി വനംവകുപ്പ്

    വയനാട്: ചീരാല്‍ പ്രദേശത്ത് ഒരുമാസമായി ഭീതിപടര്‍ത്തുന്ന കടുവയെ പിടികൂടാന്‍ കുങ്കിയാനകളടക്കമുള്ള സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ്. തിരച്ചിലിനായി മുത്തങ്ങ ആനപ്പന്തിയില്‍നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ചൊവ്വാഴ്ച ഉച്ചയോടെ ഈ മേഖലയിലെത്തിച്ചു. തിങ്കളാഴ്ച രാത്രി മൂന്നു പശുക്കളാണ് കടുവയുടെ ആക്രമണത്തിനിരയായത്. ഇതില്‍ ഒരു പശുവിനെ കൊന്നശേഷം, പാതിഭക്ഷിച്ചനിലയിലാണുള്ളത്. മറ്റു രണ്ടു പശുക്കള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പഴൂരിലെ ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫീസിന് ഏതാനും മീറ്ററുകള്‍മാത്രമകലെയുള്ള തൊഴുത്തില്‍വെച്ചാണ് പശുവിനെ കടുവ കൊന്നുതിന്നത്. ഇതോടെ കടുവയെ പിടികൂടുകയോ തുരത്തുകയോ ചെയ്യണമെന്ന ആദ്യനിലപാട് മാറ്റി, ജനജീവിതത്തിനു ഭീഷണിയായ കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് ഇപ്പോള്‍ ജനകീയസമരസമിതിയടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്. കടുവ ജനവാസമേഖലയിലേക്ക് കടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി പാട്ടവയല്‍-പഴൂര്‍ റോഡിന്റെ വിവിധയിടങ്ങളിലായി അഞ്ച് ക്യാമറകള്‍ സ്ഥാപിച്ച് തത്സമയദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനുപുറമേ, പറമ്പികുളത്തുനിന്നെത്തിച്ച 30 നിരീക്ഷണക്യാമറകള്‍ വനമേഖലകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളിലും വനാതിര്‍ത്തികളിലുമായി 28 നിരീക്ഷണക്യാമറകള്‍ നേരത്തേ സ്ഥാപിച്ചിരുന്നതാണ്. കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനായി ചൊവ്വാഴ്ച പകല്‍ 20 അംഗ വനപാലകര്‍ നാലുസംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കടുവയെ…

    Read More »
  • മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം; പോലീസുകാരി നാടുവിട്ടെന്ന് പരാതി, വീട്ടുകാര്‍ ഒളിപ്പിച്ചെന്ന് ആരോപണം

    തൃശ്ശൂര്‍: കാരണം കാണിക്കല്‍ നോട്ടീസിന് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നല്‍കിയ മറുപടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍(എസ്.എച്ച്.ഒ)ക്ക് ഇഷ്ടപ്പെടാത്തതിന് മാനസികപീഡനമെന്ന് ആരോപണം. മനംമടുത്ത് വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നാടുവിട്ടു. തൃശ്ശൂര്‍ നഗരത്തിലെ സ്റ്റേഷനിലായിരുന്നു സംഭവം. കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് മെമ്മോ നല്‍കിയത്. ഇതിന് വനിതാ ഉദ്യോഗസ്ഥ മറുപടിയും നല്‍കി. മറുപടി ഇത്തരത്തിലല്ല വേണ്ടത്, താന്‍ പറയുംപോലെ എഴുതണം എന്നായി എസ്.എച്ച്.ഒ. കഴിയില്ലെന്നു പറഞ്ഞപ്പോള്‍ ഇപ്പോള്‍ അന്വേഷണത്തിലിരിക്കുന്ന എല്ലാ ഫയലുകളും കേസ് ഡയറിയും മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പിങ്ക് പോലീസ് വാഹനത്തിന്‍െ്‌റ ഡ്രൈവര്‍ ഡ്യൂട്ടിലേക്ക് മാറ്റി. ഇത്തരത്തില്‍ മാനസികപീഡനം അസഹ്യമായതോടെ ഉദ്യോഗസ്ഥ മെഡിക്കല്‍ അവധിയെടുത്തു. വൈകിട്ടായിട്ടും വീട്ടിലെത്താത്തതിനാല്‍ വീട്ടുകാര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ടു. പ്രശ്‌നം ഗുരുതരമാകുമെന്ന് മനസിലാക്കിയപ്പോള്‍ മാന്‍ മിസിങ്ങിന് കേസെടുത്തു. പിന്നീട് പോലീസുകാര്‍ അന്വേഷണമായി. പോലീസുകാരെ പ്രതിസന്ധിയിലാക്കാന്‍ വീട്ടുകാര്‍ തന്നെ ഒളിപ്പിച്ചിരിക്കുകയാണെന്ന ആരോപണവുമുണ്ടായി. പിറ്റേന്ന് അയല്‍ജില്ലയിലെ കൂട്ടുകാരിയുടെ വീട്ടില്‍ വനിതാ പോലീസുകാരി ഉണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് കേസന്വേഷണഫയല്‍ ആവശ്യപ്പെട്ടപ്പോള്‍…

    Read More »
Back to top button
error: