LocalNEWS

പാലക്കാട്ട് വീട്ടമ്മ ഫ്ളാറ്റില്‍നിന്ന് ചാടി ജീവനൊടുക്കി

പാലക്കാട്: വീട്ടമ്മ ഫ്ളാറ്റില്‍നിന്ന് ചാടി ജീവനൊടുക്കി. പാലക്കാട് കാടാംകോട്ടെ ഫ്ളാറ്റിലാണ് സംഭവം. നെന്മാറ സ്വദേശി സുനിത(54)യാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നും മറ്റു ദുരൂഹതകളില്ലെന്നും പോലീസ് പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മുകള്‍നിലയിലെ ഫ്ളാറ്റില്‍നിന്ന് സുനിത താഴേക്ക് ചാടിയത്. പുലര്‍ച്ചെ ശബ്ദം കേട്ടെത്തിയ സുരക്ഷാ ജീവനക്കാരനാണ് ആദ്യം സംഭവമറിഞ്ഞത്. വീട്ടമ്മ മുകള്‍നിലയില്‍നിന്ന് ചാടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മരിച്ച സുനിത ഏതാനുംവര്‍ഷങ്ങളായി മകളോടൊപ്പം ഇവിടെയായിരുന്നു താമസം.

Back to top button
error: