പട്ടാമ്പി കിഴായൂർ നമ്പ്രത്ത് യന്ത്രസഹായമില്ലാതെ കുഴല്‍കിണര്‍ കുഴിക്കുന്നതിനിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. തൃത്താല ഞാങ്ങാട്ടിരി കടവ് പൂക്കാത്ത് വളപ്പില്‍ പരേതനായ കുഞ്ഞുട്ടിയുടെ മകന്‍ മുഹമ്മദ്ഷാജി(41)യാണ് മരിച്ചത്. ഇതരസംസ്ഥാനക്കാരായ രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശ്ശൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. മണല്‍പ്രദേശങ്ങളില്‍ യന്ത്രത്തിന്റെ സഹായമില്ലാതെ അധികം ആഴത്തിലല്ലാതെ ഇരുമ്പ് പൈപ്പ് തുളച്ചിറക്കി കുഴല്‍കിണര്‍ കുഴിക്കാറുണ്ട്. ഇത്തരത്തില്‍ കിണര്‍ കുഴിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഇരുമ്പ് പൈപ്പ് കുഴിയില്‍ നിന്നും പുറത്തേക്ക് വലിച്ചൂരുന്നതിനിടെ തൊട്ടടുത്തുണ്ടായിരുന്ന 11 കെ.വി വൈദ്യുതി ലൈനില്‍ തട്ടുകയും, ഷോക്കേല്‍ക്കുകയുമായിരുന്നു. ഷാജിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാകില്ല.
Related Articles
ഒപ്പമുണ്ടായിരുന്ന സന്ദീപും കൈയില്‍ വരേണ്ടിയിരുന്ന പാലക്കാടും പോയി; സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തമാകും
November 24, 2024
പുതുമുഖം, താരപ്രചാരകരില്ല, കൈമുതല്‍ പ്രവര്‍ത്തകരുടെ കഠിനധ്വാനം മാത്രം; ഒരുലക്ഷത്തില്‍ അധികം വോട്ട് നേടി തിളങ്ങി നവ്യ
November 24, 2024
Check Also
Close