കൊല്ലം: കാര്‍ ഡ്രൈവര്‍ക്ക് ഹെല്‍മറ്റ് വയ്ക്കാത്തതിന് അഞ്ഞൂറു രൂപ പിഴയിട്ട് ട്രാഫിക് പോലീസ്. ചടയമംഗലം കുരിയോട് സ്വദേശി സജീവ് കുമാറിനാണ് ട്രാഫിക് പോലീസിന്റെ നോട്ടീസ്. ഇരുചക്ര വാഹനമില്ലാത്ത സജീവിനാണ് ട്രാഫിക് പോലീസ് നോട്ടീസ് ലഭിച്ചത്.
കഴിഞ്ഞ മേയ് രണ്ടിന് കടയ്ക്കല്‍ കിളിമാനൂര്‍ പാതയില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് വെച്ചില്ലെന്നാണ് നോട്ടീസില്‍ പറയുന്നത്. കഴിഞ്ഞ 24നാണ് ട്രാഫിക് പോലീസില്‍ നിന്ന് ഫോണില്‍ നിന്ന് സന്ദേശം ലഭിച്ചത്. പിഴ തുകയായി അഞ്ഞൂറു രൂപ അടയ്ക്കണമെന്നാണ് നോട്ടീസിലുള്ളത്.
എന്നാല്‍, നിയമലംഘനത്തിന് പിഴ ചുമത്തിയതിയുണ്ടായ സാങ്കേതിക പ്രശ്‌നമായിരിക്കാമെന്നാണ് പോലീസ് സംഭവത്തില്‍ നല്‍കുന്ന വിശദീകരണം.