Local

  • വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കാറിന്റെ പിന്‍ഭാഗം തകര്‍ന്നു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

    കല്‍പ്പറ്റ: വയനാട്ടില്‍ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കണ്ണൂര്‍ സ്വദേശിയായ ഹഫീസും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. യാത്രക്കാര്‍ യാതൊരുവിധ പരിക്കുകളുമില്ലാതെ രക്ഷപ്പെട്ടു. തലപ്പുഴ മക്കിമല റൂട്ടിലാണ് സംഭവം. മക്കിമലയില്‍ പോയി തിരികെ വരുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കാറിന്റെ പിന്‍ഭാഗം ഭാഗികമായി തകര്‍ന്നു. കാറില്‍ ഹഫീസിന് പുറമേ ഭാര്യയും മകനുമാണ് ഉണ്ടായിരുന്നത്. വിവരം അറിഞ്ഞ് വനപാലകര്‍ എത്തി. ഏറെ നേരത്തെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ കാട്ടാനയെ കാട്ടിലേക്ക് തുരത്തി.    

    Read More »
  • ഒരിടത്തും രക്ഷയില്ല! തെരുവുനായ ഓട്ടോയ്ക്കുള്ളില്‍ കയറി ഡ്രൈവര്‍മാരെ കടിച്ചു

    ആലപ്പുഴ: കായംകുളം എരുവയില്‍ തെരുവുനായ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍മാരടക്കം മൂന്നു പേര്‍ക്ക് പരുക്ക്. എരുവ ചിറയില്‍ വടക്കതില്‍ ലക്ഷ്മി ഭവനത്തില്‍ ഹരികുമാര്‍ (54), രാജു ഭവനത്തില്‍ രാജു (57), കാഞ്ഞിരക്കാട്ട് പടീറ്റതില്‍ രമണന്‍ (57) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവര്‍മാരായ ഹരികുമാറിനെയും രാജുവിനെയും എരുവ ക്ഷേത്രത്തിന് സമീപമുള്ള സ്റ്റാന്‍ഡില്‍ വാഹനത്തിനുള്ളില്‍ കയറിയാണ് കടിച്ചത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സമീപത്തു നിന്ന രമണനും കടിയേറ്റത്. പാഞ്ഞടുത്ത തെരുവുനായ രമണനെ മറിച്ചിട്ട ശേഷമാണ് കടിച്ചത്. മൂവര്‍ക്കും കാലിനാണ് കടിയേറ്റത്.  

    Read More »
  • ചീരാലില്‍ വീണ്ടും കടുവയിറങ്ങി, ഗര്‍ഭിണിയായ പശുവിനെ കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാര്‍

    വയനാട്: ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. ഐലക്കാട് രാജന്റെ ഗര്‍ഭിണിയായ പശുവിനെ കടുവ കൊന്നു. എട്ടുമാസം ഗര്‍ഭിണിയായ പശുവാണ് ചത്തത്. ഇതോടെ കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഗൂഡല്ലൂര്‍ ബത്തേരി റോഡ് ഉപരോധിച്ചു. ചീരാല്‍ പ്രദേശത്ത് ഒന്നരമാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 12 വളര്‍ത്ത് മൃഗങ്ങളാണ്. ഒരു മാസത്തിലേറെയായി തുടരുന്ന കടുവാ ശല്യത്തിന് പരിഹാരം കാണാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വനം വകുപ്പ് കടുവയെ പിടികൂടാന്‍ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് എത്തിയെങ്കിലും പരാജയപ്പെട്ടു. വയനാട്ടിലെ കൃഷ്ണഗിരിയിലും കടുവയുടെ ആക്രമണമുണ്ടായി. മലന്തോട്ടം കിഴക്കേക്കര സ്വദേശി രാജുവിന്റെ രണ്ട് ആടുകളെയാണ് കടുവ ആക്രമിച്ചു കൊന്നത്.      

    Read More »
  • എക്‌സൈസ് സംഘം ഓടിച്ച കഞ്ചാവ് കേസ് പ്രതി ചെന്നുപെട്ടത് വനിതാ പോലീസിന്റെ വീട്ടുവളപ്പില്‍!

    കോട്ടയം: കഞ്ചാവ് കേസിലെ പ്രതിയായ യുവാവിനെ എക്‌സൈസ് സംഘം ഓടിച്ചപ്പോള്‍ ചെന്നു കയറിയത് വനിതാ പോലീസിന്റെ വീട്ടുവളപ്പില്‍. യുവാവിന്റെ പരിഭ്രമം കണ്ട് ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നു. ഏറ്റുമാനൂര്‍ പ്രാവട്ടം ആയിരംവേലി ഭാഗത്ത് താമസിക്കുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ (എച്ച്.സി) കെ. കന്‍സിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന സംഘത്തിലെ അജിത്ത് ആണ് ഇവിടേക്ക് ഓടിക്കയറിയത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു കന്‍സി. വീടിനു സമീപം ആരോ വന്നതായി കാല്‍പെരുമാറ്റത്തില്‍ നിന്നു ഇവര്‍ക്ക് മനസിലായി. മുറ്റത്തേക്ക് ഇറങ്ങി നോക്കിയപ്പോള്‍ യുവാവിനെ കണ്ടു. ”കുറച്ചുപേര്‍ കൊല്ലാന്‍ വരുന്നു. രക്ഷിക്കണ”മെന്നാണ് ഇയാള്‍ പറഞ്ഞത്. സംശയം തോന്നി യുവാവിനെ കാര്‍ ഷെഡിനുളളിലേക്ക് കൊണ്ടു പോയി പിടിച്ചു വച്ചു. ചോദ്യം ചെയ്തതോടെ യുവാവ് പരുങ്ങലിലായി. തുടര്‍ന്നു കന്‍സി അയല്‍ വീട്ടുകാരെ കൂടി വിളിച്ചു വരുത്തി. അവരുടെ സഹായത്തോടെ യുവാവിനെ തടഞ്ഞുവച്ചു. തുടര്‍ന്നു പോലീസില്‍ വിവരം അറിയിച്ചു.…

    Read More »
  • രാത്രി ഹെഡ്ലൈറ്റില്ലാതെ കെ.എസ്.ആര്‍.ടി.സി ബസിന്റെ യാത്ര പിടികൂടി

    മലപ്പുറം: രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്‍വീസ് നടത്തി കെ.എസ്.ആര്‍.ടി.സി ബസ്. തിങ്കളാഴ്ച രാത്രി കോട്ടയ്ക്കലില്‍നിന്നെത്തിയ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ രാത്രികാല പരിശോധനയിലാണ് ഇത്തരത്തില്‍ ബസ് പിടികൂടിയത്. തിരൂര്‍ – പൊന്നാനി റൂട്ടില്‍, രണ്ട് ഹെഡ് ലൈറ്റുമില്ലാതെ രാത്രിയില്‍ ആളെ കുത്തിനിറച്ച് സര്‍വീസ് നടത്തുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമ്രവട്ടം പാലത്തിന് സമീപം ബസിനെ വളഞ്ഞിട്ട് പിടിച്ചു. പരിശോധനയില്‍ ബസിന്റെ രണ്ട് ഹെഡ് ലൈറ്റുകളും കത്തുന്നില്ലെന്ന് കണ്ടെത്തി. തെരുവുവിളക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും വെളിച്ചത്തിലാണ് ഇത്രയും ദൂരം ബസ്ഓടിയതെന്ന്ഉദ്യോഗസ്ഥര്‍ പറഞ്ഞു. വഴിയില്‍ കുടുങ്ങിയ യാത്രികര്‍ക്ക് പകരം സംവിധാനം ഒരുക്കാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ അകമ്പടിയില്‍ ബസ് പൊന്നാനി ഡിപ്പോയിലെത്തിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമ നടപടി സ്വികരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

    Read More »
  • ആളുകളെയും വളര്‍ത്തു മൃഗങ്ങളെയും ആക്രമിച്ച കുറുനരി ചത്തു; പേവിഷ ബാധയുള്ളതായി സംശയം

    പത്തനംതിട്ട: തോട്ടപ്പുഴശേരിയില്‍ ആളുകളെ ആക്രമിച്ച കുറുനരി(ഊളന്‍)യെ ചത്ത നിലയില്‍ കണ്ടെത്തി. ചരല്‍ക്കുന്ന്, പെരുമ്പാറ ഭാഗത്ത് ആളുകളെയും വളര്‍ത്തു മൃഗങ്ങളെയും ആക്രമിച്ച കുറുനരിയാണ് ചത്തത്. പേവിഷ ബാധയുള്ളതായി സംശയിക്കുന്നു. വെള്ളിയാഴ്ച രാവിലെ മുതലാണ് കുറുനരിയെ പെരുമ്പാറ ഭാഗത്ത് കണ്ടത്. അക്രമ സ്വഭാവം പ്രകടിപ്പിച്ച കുറുനരി, കുറുക്കനെന്നാണ് ആദ്യം നാട്ടുകാര്‍ കരുതിയത്. ചരല്‍ക്കുന്ന് സ്വദേശി പ്രസന്നകുമാറിന്റെ കാല്‍മുട്ടിലും കൈയിലും ഇത് കടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കുറുനരിയെ ഓടിക്കുകയായിരുന്നു. പിന്നാലെ ഇത് അരുവിക്കഴ ഭാഗത്ത് എത്തി വഴിയിലെ നിരവധി വളര്‍ത്ത് മൃഗങ്ങളെയും ആക്രമിച്ചു. നാട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്നാണ് വനപാലകര്‍ എത്തിയത്. കുറുക്കന് അക്രമവാസനയില്ലെന്നും മനുഷ്യരെ കണ്ടാല്‍ ഓടിപ്പോകുമെന്നും വനപാലകര്‍ പറഞ്ഞു. പിന്നീട് കുറുനരിയെ ചത്ത നിലയില്‍ പെരുമ്പാറയ്ക്ക് മുകളിലുള്ള കുന്നോക്കാലിലെ പറമ്പില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. വായില്‍നിന്നു നുരയും പതയും വന്ന നിലയിലായിരുന്നു ജഡം. വേറെയും കുറുനരികള്‍ എത്തിയിട്ടുണ്ടോയെന്ന് സംശയത്തിലാണ് നാട്ടുകാര്‍.  

    Read More »
  • വയനാട് വീണ്ടും കടുവ ആക്രമണം; കൃഷ്ണഗിരിയില്‍ രണ്ട് ആടിനെ കൊന്നു

    കല്‍പ്പറ്റ: വയനാട് കൃഷ്ണഗിരിയില്‍ വീണ്ടും കടുവ ആക്രമണം. രണ്ടു ആടുകളെ കൊന്നു. മലന്തോട്ടം കിഴക്കേക്കര സ്വദേശി രാജുവിന്റെ ആടുകളെയാണ് കടുവ കൊന്നത്. ഒന്നര മാസത്തിനിടെ ഈ മേഖലയില്‍ 12 വളര്‍ത്തു മൃഗങ്ങളെയാണ് കടുവ കൊന്നത്. കഴിഞ്ഞദിവസം ചീരാലില്‍ പശുവിനെ കൊന്നിരുന്നു. ചീരാല്‍ കുടുക്കി സ്വദേശി സ്‌കറിയയുടെ പശുവിനെയാണ് കൊന്നത്. കടുവയെ മയക്കുവെടിവെച്ച് പിടിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍, പത്ത് സംഘമായി തിരിഞ്ഞ് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.  

    Read More »
  • ”കൊറോണക്കെതിരേ പാത്രം കൊട്ടിയതുപോലെ”…ലഹരിവിരുദ്ധ ദീപം തെളിക്കലിനെ പരിഹസിച്ച് സി.പി.എം നേതാവ്

    പത്തനംതിട്ട: മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ ദീപം തെളിക്കാനുള്ള മന്ത്രി എം.ബി രാജേഷിന്റെ ആഹ്വാനത്തിനെതിരേ പരിഹാസവുമായി സി.പി.എം പ്രാദേശിക നേതാവ്. കൊറോണയ്ക്ക് എതിരെ പാത്രം കൊട്ടിയത് പോലെയാണ് ലഹരിക്കെതിരെ ദീപം തെളിയിക്കല്‍ എന്നാണ് പരിഹാസം. പത്തനംതിട്ട നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗം സാബുവാണ് പരിഹാസവുമായി രംഗത്തെത്തിയത്. ലോക്കല്‍ കമ്മിറ്റിയുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലാണ് കമന്റ്. ലഹരിക്കെതിരേ വീടുകളില്‍ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കാനും, ചൊവ്വാഴ്ച എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനുമാണ് തീരുമാനം. മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബര്‍ ആറിന് ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടം നവംബര്‍ ഒന്നിന് അവസാനിക്കും. പരിപാടിയുടെ ഭാഗമായി എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള ദീപം തെളിയിക്കല്‍ ഇന്നലെ നടന്നു. തൃത്താല മണ്ഡലത്തിലെ കൂറ്റനാട് സെന്‍ട്രലില്‍ നടന്ന പരിപാടിയില്‍ മന്ത്രി എം.ബി രാജേഷ് പങ്കെടുത്തു.    

    Read More »
  • ശ്രീകുമാർ അറയ്ക്കലിൻ്റെ ‘ലൗ ജിഹാദും’ പിന്നെ കൂഴാവാലിയും

    ജയൻ മൺറോ അഷ്ടമുടിക്കായലിൽ മാത്രം കിട്ടുന്ന ഒരു അമൂല്യ മത്സ്യവിഭവമായിരുന്നു കൂഴാവാലി. കൊഴുത്തുരുണ്ട ചെറിയ മീൻ…!  ഈ കൂഴാവാലി കായലിലെ ധാതുലവണങ്ങൾ ഭക്ഷിക്കുന്നത് കൊണ്ടാകാം രുചിയ്ക്കുമപ്പുറം നല്ല പോഷക സമൃദ്ധവുമായ മീൻകറിക്ക് യോജിച്ചതുമാണ്. ഞങ്ങളുടെ കുട്ടിക്കാലത്ത് അമ്മ ഈ കൂഴാവാലി മുളകരച്ച് വച്ച സ്വാദ് ഇപ്പോഴും നാവിൻ തുമ്പിൽ നിന്ന് മാഞ്ഞു പോയിട്ടില്ല. കറി തീർന്ന് കഴിഞ്ഞാൽ ചട്ടിയിൽ ചോറിട്ട് ഒരു പിടിയങ്ങ് പിടിച്ചാൽ ശരിക്കും അതൊരു രുചിയമൃദേത്ത് തന്നെയാണ്. ഇന്നിപ്പോൾ കൂഴാവാലി ഒരു കിട്ടാക്കനിയായി. സ്വന്തം തൂലിക കൊണ്ട് ജീവിതം ശാന്തമായി മുന്നോട്ട് നയിക്കുന്ന കൊല്ലം ചവറയിലെ പ്രിയപ്പെട്ട ശ്രീകുമാർ അറയ്ക്കൽ കോവിഡ് കാലം അതിജീവിക്കാൻ ഫ്രഷ് കായൽ, കടൽ മീനുകൾ വാങ്ങി വീടുകളിൽ എത്തിക്കുന്ന ‘പെർഫെക്ട് ഓക്കേ കരിമീൻസ്’ എന്നൊരു സംരംഭം തുടങ്ങി (Mob. 98473 81888). അതിങ്ങനെ വിജയകരമായി തുടങ്ങുമ്പോഴും ‘അളിയൻസി’ന് വേണ്ടി ഇരുന്നൂറിൽപ്പരം എപ്പിസോഡുകൾ എഴുതിയ ശ്രീകുമാറിന് ഈ കോവിഡ്കാലത്ത് തന്നെ സിനിമാരംഗത്തേക്കുള്ള വാതിലും തുറന്ന്…

    Read More »
  • എംപ്ലോയിമെന്റ് വഴി ആറു മാസത്തേക്ക് നിയമിച്ച യുവതിയെ പിരിച്ചുവിടാന്‍ മറന്നു! സ്ഥിരപ്പെടുത്താന്‍ വിധി

    കൊല്ലം: ആറു മാസ കാലയളവില്‍ എംപ്ലോയ്മെന്റ് വഴി പാര്‍ട്ട് ടൈം സ്വീപ്പറായി നിയമനം ലഭിച്ചയാളെ പിരിച്ചു വിടാന്‍ സ്ഥാപനം മറന്ന സാഹചര്യത്തില്‍ സ്ഥിരപ്പെടുത്തി നിലവിലെ സ്‌കെയിലനുസരിച്ച് വേതനം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. കൊല്ലം ജവഹര്‍ ബാലഭവനില്‍ ജോലി ചെയ്യുന്ന മനയില്‍കുളങ്ങര സ്വദേശിനി ഡി. ശാന്തമ്മയെ സ്ഥിരപ്പെടുത്താനാണ് സാംസ്‌ക്കാരിക വകുപ്പ് ഡയറക്ടര്‍ക്ക് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി നിര്‍ദ്ദേശം നല്‍കിയത്. 2012 ജൂലൈ 5 നാണ് പരാതിക്കാരിയെ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് വഴി 6 മാസത്തേക്ക് താത്കാലികമായി നിയമിച്ചത്. 6 മാസത്തിന് ശേഷം വിടുതല്‍ ചെയ്ത് എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചില്‍ അറിയിക്കേണ്ടതായിരുന്നു. എന്നാല്‍, നിലവില്‍ സര്‍വീസില്‍ തുടരുന്നതിനാല്‍ പരാതിക്കാരിക്ക് ലഭിക്കേണ്ട അവസരങ്ങള്‍ നഷ്ടമായിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.                  

    Read More »
Back to top button
error: