LocalNEWS

സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു, സഹയാത്രികരായ രണ്ടു പേർ ഗുരുതരാവസ്ഥയിൽ

കാസർകോട്: സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. മൊഗ്രാൽ പെർവാട് കടപ്പുറത്തെ അബ്ദുല്ലയുടെ മകൻ മുഹമ്മദ് അനസ് (26) ആണ് മരിച്ചത്. കെ. എൽ.14 ക്യു 5561 നമ്പർ സ്കൂട്ടർ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മണിയോടെ പേരാൽ കണ്ണൂർ റോഡിലെ കലുങ്കിലിടിച്ചാണ് അപകടം സംഭവിച്ചത്. അനസിൻ്റെ സഹയാത്രികരായ മൊഗ്രാൽ റെഹ്മത്ത് നഗറിലെ മുഹമ്മദ് പുളിക്കൂർ (20) സുഹൈൽ (28) എന്നിവർക്കാണ് പരിക്കേറ്റത്.

അപകടം സംഭവിച്ചയുടൻ ഓടിക്കൂടിയ നാട്ടുകാർ മൂവരെയും കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്ക് കാസർകോട് കിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോകവെ വഴിയിൽ വച്ച് അനസിന് മരണം സംഭവിക്കുകയായിരുന്നു. സുഹൈലിൻ്റെ നില ഗുരുതരമാണ്. യുവാവിനെ മംഗ്ളൂരിലെ ആശുപത്രിയിലേയ്ക്കു മാറ്റും.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
മരിച്ച അനസാണ് സ്കൂട്ടർ ഓടിച്ചത്.
ഐഷയാണ് അനസിൻ്റെ മാതാവ്.

Back to top button
error: