LocalNEWS

ശ്രീകണ്ഠാപുരത്ത് സ്‌കൂള്‍ വാഹനം മറിഞ്ഞ് 30 കുട്ടികള്‍ക്ക് പരുക്കേറ്റു

കണ്ണൂരിന്റെ മലയോര പ്രദേശമായ ശ്രീകണ്ഠാപുരത്ത് സ്‌കൂള്‍ കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന വാഹനം നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ശ്രീകണ്ഠാപുരം- ഇരിട്ടി സംസ്ഥാനപാതയിലെ പെരുവളത്ത് പറമ്പിനടുത്തുള്ള കണിയാര്‍ വയലിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

വയക്കര ഗവ. യുപി സ്‌കൂള്‍ വാഹനമാണ് അപകടത്തില്‍പെട്ടത്. 30 ഓളം വിദ്യാര്‍ഥികള്‍ വാഹനത്തിലുണ്ടായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല. പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റ കുട്ടികളെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: