Local
-
ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മന് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ മാനേജ്മെന്റിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ജയ്പൂർ മഹാത്മാ ജ്യോതി റാവൊ ഫൂലെ സർവകലാശാലയിൽ നിന്നും മാനേജ്മെൻ്റിൽ നിന്നുമാണ് മറിയയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. ഐടി മേഖലയിലെ മാനേജർമാരുടെ ഗുണനിലവാരത്തിൽ മാനേജ്മെന്റിന്റെ സ്വാധീനമെന്ന വിഷയത്തിൽ ആയിരുന്നു മറിയ ഗവേഷണം നടത്തിയത്. 2017 ലാണ് മറിയ ഗവേഷണം ആരംഭിച്ചത്. നിലവിൽ തിരുവനന്തപുരം ഏണസ്റ്റ് & യംഗിൽ ഉദ്യോഗസ്ഥയാണ് മറിയ. മറിയാമ്മ ഉമ്മനാണ് മാതാവ് , ഭർത്താവ് പുലിക്കോട്ടിൽ ഡോ.വർഗീസ് ജോർജ്, എഫിനോവയാണ് ഏക മകൻ, സഹോദരങ്ങൾ അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.
Read More » -
‘സ്വച്ചതാ റൺ’ ശുചിത്വ ക്യാമ്പയിൻ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്‍ ആർ. ഉണ്ണികൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തു
കല്പറ്റ: സ്വച്ചതാ ഹി സേവ ക്യാമ്പയിന്‍റെ ഭാഗമായി ‘വൃത്തിയുടെ സന്ദേശങ്ങള്‍ ഓടിയെത്തട്ടെ നാടെങ്ങും’ എന്ന സന്ദേശം വിദ്യാർത്ഥികളിലൂടെ ജില്ലയിലുടനീളം പ്രചരണം നടത്തുന്നതിന്‍റെ ഭാഗമായി സംഘടിക്കപ്പെട്ട ‘സ്വച്ചതാ റൺ’ (ഓടിയെത്താം ശുചിത്വത്തിൽ ഒന്നാമത് ) എന്ന പരിപാടി അരപ്പറ്റ സി.എം.എസ് ഹയർസക്കണ്ടറി സ്കൂളിൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്‍ ആർ. ഉണ്ണികൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.കെ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. വി.ഇ.ഒ സഞ്ജു, വാർഡ് മെമ്പർ ഡയാന മച്ചാഡോ, പ്രിന്‍സിപ്പല്‍ കെ.എ ജോയ് പ്രദീപ്, പ്രധാന അധ്യാപിക ആന്‍സി ജോർജ്ജ്, സ്റ്റാഫ് സെക്രട്ടറി എഡ് വെർഡ് പ്രശാന്ത്, ടി.എസ് മിഷമോള്‍, മെൽവിന്‍ കെ. ജോബ്, ജാഗ്രത സമിതി കോഡിനറ്റർ ദിൽരൂപ എന്നിവർ നേതൃത്വം നൽകി.
Read More » -
കൃഷിയിടത്തില്‍ പോയി മടങ്ങിയ യുവാവിനെ വനംവകുപ്പ് ജീവനക്കാര്‍ കെട്ടിയിട്ടു മര്‍ദിച്ചു
കൊല്ലം: കൃഷിയിടത്തില്‍നിന്നു മടങ്ങിയ യുവാവിനെ വനംവകുപ്പ് ജീവനക്കാര്‍ കെട്ടിയിട്ടു മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ പരുക്കേറ്റ ആര്യങ്കാവ് പുതുശ്ശേരി വിട്ടീല്‍ സാന്ദീപ് മാത്യുവിനെ(39) തെന്മല പോലീസ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടമാന്‍പാറ ഫോറസ്റ്റ് സ്റ്റേഷന് മുന്‍പില്‍ വെള്ളിയാഴ്ച വൈകിട്ട് 5 ന് ആയിരുന്നു സംഭവം. കടമാന്‍പാറയിലുള്ള വസ്തുവില്‍ പോയി തിരികെ ഓട്ടോയില്‍ വരുന്ന സമയത്ത് ഫോറസ്റ്റ് സ്റ്റേഷന് മുന്‍പില്‍ വച്ച് ഡപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലകര്‍ ഓട്ടോ തടഞ്ഞു. ഈ സമയത്ത് എവിടെപ്പോവുകയാണെന്നും വാഹനം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. സാന്ദീപിന്റെ കൃഷിയിടത്തില്‍ പോയി വരികയാണെന്ന് ഓട്ടോ ഡ്രൈവര്‍ ജോസഫ് വനപാലകരോട് പറഞ്ഞു. മറുപടിയില്‍ തൃപ്തി വരാതെ വീണ്ടും ചോദ്യം ആവര്‍ത്തിക്കുകയും വാഹനം പരിശോധിക്കണമെന്നും വനപാലകര്‍ ആവശ്യപ്പെട്ടു. സ്ഥിരം കൃഷിഭൂമിയില്‍ പോയി വരുന്നതാണെന്നും ഇതേ നാട്ടുകാരനാണെന്നും പറഞ്ഞിട്ട് കേള്‍ക്കാതെ വന്നതോടെ സാന്ദീപും വനപാലകരും തമ്മില്‍ വാക്കേറ്റമായി. വാക്കേറ്റം മുറികയതോടെ സാന്ദീപിനെ വലിച്ചിഴച്ചുകൊണ്ട് സ്റ്റേഷനിലുള്ളിലേക്ക് പോയി കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. കൈയും കാലും കെട്ടിയിട്ടാണ്…
Read More » -
ബംഗാൾ ഗവർണർക്ക് ആശംസകൾ നേർന്ന് സിപിഎം പ്രാദേശിക നേതാവ്; പ്രവർത്തകരിൽ അതൃപ്തി
തലയോലപ്പറമ്പ്: ഗവർണർ ആനന്ദബോസിന് സി.പി.എം. ഏരിയ കമ്മിറ്റി അംഗത്തിന്റെ ആശംസ. ബിജെപി ടിക്കറ്റിൽ ബംഗാൾ ഗവർണറായി സ്ഥാനമേൽക്കുന്ന ആനന്ദബോസിന് തലയോലപ്പറമ്പ് സി.പി.എം. ഏരിയ കമ്മിറ്റി എക്സിക്യൂട്ടീവ് സി.എം. കുസുമനാണ് ആശംസകളർപ്പിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടത്. സാമൂഹിക മാധ്യമത്തിലിട്ട പോസ്റ്റ് ഇതിനോടകം നിരവധി പേര് കണ്ടു. ബിജെപി ഇതര സംസ്ഥാന സർക്കാരുകളും രാജ്ഭവനുകളും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലാണ് ആനന്ദബോസിന്റെ നിയമനം. പോസ്റ്റിട്ട സി.എം. കുസുമൻ ജാതി അതിക്ഷേപക്കേസിൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണ്. . കുസുമൻ പ്രിൻസിപ്പളായി ജോലിചെയ്യുന്ന കീഴൂർ ഡി.ബി. കോളേജിലെ അധ്യാപകനെയാണ് ജതീയമായി അപമാനിച്ചത്. 2019 ൽ ബിജെപി അംഗത്വം എടുത്ത ആനന്ദബോസിനെ ആശംസിച്ച് പോസ്റ്റിട്ടത് പാർട്ടി പ്രവർത്തകരിൽ അതൃപ്തിക്ക് ഇടനൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിന്റെ വികസന അജണ്ട തയ്യാറാക്കിയ ഒരു വർക്കിംഗ് ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു ആനന്ദബോസ്. മുൻ പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സ്ഥാനമൊഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് മോദിയുമായി അടുത്ത ബന്ധമുള്ള ആനന്ദ…
Read More » -
റാന്നി മന്ദമരുതിയിൽ കാർ നിയന്ത്രണം വിട്ട് കൂട്ടയിടി
പത്തനംതിട്ട: റാന്നി മന്ദമരുതിയിൽ നിയന്ത്രണം വിട്ട കാർ 3 വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. ഇന്ന് വൈകിട്ട് 5.15 ഓടെയാണ് സംഭവം അമിത വേഗത്തിൽ വന്ന കാർ റോഡ് അരികിൽ പാർക്ക് ചെയ്തിരുന്ന 2 കാറുകളിലും ,ബൈക്കിലും ഇടിച്ച് നിൽക്കുകയായിരുന്നു. പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലോ, റോഡ് അരികിലോ ആളുകൾ ഇല്ലാതിരുന്നതു മൂലം വൻ അപകടം ഒഴിവായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
Read More » -
നിര്‍മാണത്തിനിടെ വീടിന്റെ മതിലിടിഞ്ഞ് അപകടം; ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു
കോട്ടയം: മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് യുവാവ് മണ്ണിനടിയില്‍പ്പെട്ടു. മറിയപ്പള്ളിയിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വീടിന്റെ നിര്‍മാണത്തിലിരിക്കുന്ന മതിലാണ് ഇടിഞ്ഞുവീണത്. അതിഥി തൊഴിലാളിയായ സുശാന്ത് (24) ആണ് മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുന്നത്. മതില്‍ കെട്ടുന്നതിനായി മണ്ണ് മാറ്റാനുള്ള ശ്രമത്തിനിടെ നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മറ്റുള്ളവരെ രക്ഷപെട്ടെങ്കിലും സുശാന്ത് മണ്ണിനടിയില്‍ അകപ്പെടുകയായിരുന്നു. കോട്ടയം ചിങ്ങവനം പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
Read More » -
മീനങ്ങാടിയെ വിറപ്പിച്ച കടുവയും കൂട്ടിലായി; ജനത്തിന് താല്‍ക്കാലിക ആശ്വാസം
വയനാട്: മീനങ്ങാടിയില്‍ ജനവാസമേഖലയിലിറങ്ങിയ കടുവ കൂട്ടിലായി. മീനങ്ങാടി കുപ്പമുടി എസ്റ്റേറ്റില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് കടുവ കൂട്ടിലായത്. ഇടക്കല്‍ ഗുഹയിലേക്ക് പോകുന്ന വഴിയില്‍ കുപ്പമുടി എസ്റ്റേറ്റില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള കടുവയുടെ സഞ്ചാരപദം നിരീക്ഷിച്ച ശേഷമാണ് കൂട് സ്ഥാപിച്ചത്. മീനങ്ങാടി, അമ്പലവയല്‍ പഞ്ചായത്തുകളില്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ട് കടുവകളുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. രണ്ടാമത്തെ കടുവയ്ക്കായി എസ്റ്റേറ്റില്‍ തിരച്ചില്‍ തുടരുന്നുണ്ട്. എസ്റ്റേറ്റില്‍ ബാക്കി സ്ഥലങ്ങളില്‍ കൂടി തിരച്ചില്‍ നടത്തേണ്ടതുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ഇരുപതിലധികം ആടുകളെ വേട്ടയാടിയിരുന്നു. പിടിയിലായ കടുവയ്ക്ക് 10 വയസ് പ്രായമുണ്ട്. ഇതിന്‍െ്‌റ രണ്ടു പല്ലുകള്‍ നഷ്ടമായിട്ടുണ്ടെന്നും സ്വാഭാവിക ഇരതേടല്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിശദമായ പരിശോധനയ്ക്കുശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് കടക്കുക.
Read More » -
അതിരപ്പിള്ളി റോഡില്‍ വീണ്ടും ‘കബാലി’യുടെ കളിവിളയാട്ടം
തൃശൂര്‍: അതിരപ്പിള്ളി റോഡില്‍ ഭീതിപരത്തി ഒറ്റയാന്‍ ‘കബാലി’ ഇന്നും റോഡിലിറങ്ങി. ഒറ്റയാനില്‍നിന്ന് രക്ഷനേടാന്‍ കാറും ലോറിയും ഉള്‍പ്പെടെ പിന്നോട്ടോടിച്ചു. മലക്കപ്പറയില്‍നിന്ന് തേയില കയറ്റിവന്ന ലോറി ഉള്‍പ്പെടെ തടഞ്ഞ ആന പിന്നീട് ഷോളയാര്‍ പവര്‍ഹൗസ് റോഡിലേക്ക് മാറിപ്പോയി. കഴിഞ്ഞ ദിവസവും റോഡില്‍ കബാലി ഇറങ്ങിയിരുന്നു. ആനയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ സ്വകാര്യ ബസ് ഡ്രൈവര്‍ ബസ് എട്ട് കിലോമീറ്ററാണ് സാഹസികമായി പിന്നോട്ടോടിച്ചത്. ചാലക്കുടി-വാല്‍പാറ പാതയില്‍ സര്‍വീസ് നടത്തുന്ന ചീനിക്കാസ് എന്ന ബസാണ് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ അമ്പലപ്പാറ മുതല്‍ ആനക്കയം വരെ പിറകോട്ട് ഓടിയത്. കൊടുംവളവുകളുള്ള ഇടുങ്ങിയ വഴിയില്‍ ബസ് തിരിക്കാനുള്ള സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിന്നോട്ട് ഓടിക്കേണ്ടിവന്നത്. ഒരു മണിക്കൂറോളം ബസിനൊപ്പം നടന്നുവന്ന ഒറ്റയാന്‍ ആനക്കയം ഭാഗത്തെത്തിയപ്പോള്‍ കാട്ടിലേക്കു കടന്നു. രാത്രി കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്കും ഒറ്റയാനെ പേടിച്ച് ബസ് പിന്നോട്ടെടുക്കേണ്ടി വന്നു. ആഴ്ചകളായി ആനമല പാതയില്‍ ഈ ഒറ്റയാന്റെ ഭീഷണി നിലനില്‍ക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വനം വകുപ്പിന്റെ…
Read More » -
വിരമിക്കുന്നതിന്റെ തലേന്ന് ബ്ലോക്ക് പഞ്ചാ. ഭൂമി സെക്രട്ടറി ഭാര്യയ്ക്കടക്കം എഴുതിക്കൊടുത്തു
മലപ്പുറം: മങ്കട ബ്ലോക്ക്പഞ്ചായത്തിന്റെ വ്യവസായ എസ്റ്റേറ്റിലെ 2.95 ഏക്കര്‍ ഭൂമി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിരമിക്കുന്നതിന്റെ തലേന്ന് ഭാര്യയടക്കം 14 പേര്‍ക്ക് ജന്‍മാധാരമായി എഴുതിക്കൊടുത്തു. ഭരണസമിതി തീരുമാനം നടപ്പാക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി വിജി ജോസാണ് ആധാരത്തില്‍ ഒപ്പുവെച്ചത്. ഏറ്റവും കൂടുതല്‍ ഭൂമി (52.02 സെന്റ്) കിട്ടിയത് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും. 2021 ഡിസംബറിലാണ് വിജി ജോസ് ഇവിടെ ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റത്. ഈവര്‍ഷം മേയ് 31-ന് വിരമിച്ചു. അതിന്റെ തലേന്ന്, അതായത് മേയ് 30-നാണ് മക്കരപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം നടന്നത്. നിലവില്‍ വ്യവസായം നടത്തുന്നവര്‍ക്കാണ് ഭൂമി നല്‍കിയതെന്നും അത് എസ്റ്റേറ്റിന്റെ ഭരണഘടന അനുസരിച്ചാണെന്നും പഞ്ചായത്തധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ അംഗീകരിക്കാതെ തിരിച്ചയച്ച ഭരണഘടനയാണിതെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. മറ്റു സര്‍ക്കാര്‍ ഏജന്‍സികളും ഇടപാടിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി അറിയുന്നു. മുസ്ലിം ലീഗാണ് ബ്ലോക്ക്പഞ്ചായത്ത് ഭരിക്കുന്നത്.
Read More » -
നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന 100 വെടിയുണ്ടകള്‍ പിടികൂടി, കര്‍ണാടക ബസില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്
ഇരിട്ടി: അന്തര്‍സംസ്ഥാന അതിര്‍ത്തിയായ കൂട്ടുപുഴ കിളിയന്തറ എക്‌സൈസ് ചെക്ക്പോസ്റ്റില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട് ബസില്‍ നിന്ന് നൂറ് വെടിയുണ്ടകള്‍ പിടികൂടി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പി ഗംഗാധരന്റെ നേതൃത്വത്തില്‍ മയക്കുമരുന്നിനായി നടത്തിയ വാഹന പരിശോധനക്കിടെയാണ് കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസില്‍ നിന്നും നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ പിടികൂടിയത്. 10 പാകറ്റുകളിലായി ഉടമസ്ഥനില്ലാത്ത നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. പിടിച്ചെടുത്ത വെടിയുണ്ടകള്‍ തുടര്‍ നടപടികള്‍ക്കായി ഇരിട്ടി പൊലീസിന് കൈമാറി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രിവന്റീവ് ഓഫീസര്‍മാരായ പി പ്രമോദന്‍, ഇ സി ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സതീഷ് വിളങ്ങാട്ട് ഞാലില്‍, രാഗില്‍ എന്നിവരും തിരകള്‍ പിടികൂടിയ എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്
Read More »