LocalNEWS

ആറ്റിങ്ങലില്‍ വീണ്ടും വിദ്യാര്‍ത്ഥികളുടെ തല്ലുമാല; പ്രാണ ഭീതിയില്‍ നാട്ടുകാര്‍

തിരുവനന്തപുരം: ആറ്റിങ്ങലിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി എത്തിയ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള കൂട്ടത്തല്ല് ആറ്റിങ്ങലില്‍ ഒരു നിത്യ സംഭവമാവുകയാണ്. സെപ്റ്റംബറില്‍ ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

പോലീസ് എത്തുമ്പോഴേക്കും ഇവര്‍ പലയിടങ്ങളിലേക്ക് ഓടിമറയും. നൂറുകണക്കിന് ബസുകള്‍ എത്തുന്ന ഈ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ തല്ലുണ്ടാക്കി ഓടുന്നതിനിടയില്‍ ബസ്സിലേക്കാണ് ചെന്ന് ഇടിക്കുന്നത്. ചിലര്‍ ബസിനുള്ളിലേക്ക് ഓടിക്കയറും.

ഇത് ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. വിദ്യാര്‍ഥികളോട് ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയാണ്. വിദ്യാര്‍ത്ഥികള്‍ പരക്കംപാഞ്ഞ് ഓടുന്നതിനിടയില്‍ വീണ് പരുക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്.

 

Back to top button
error: