ഇരിട്ടി: അന്തര്‍സംസ്ഥാന അതിര്‍ത്തിയായ കൂട്ടുപുഴ കിളിയന്തറ എക്‌സൈസ് ചെക്ക്പോസ്റ്റില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട് ബസില്‍ നിന്ന് നൂറ് വെടിയുണ്ടകള്‍ പിടികൂടി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പി ഗംഗാധരന്റെ നേതൃത്വത്തില്‍ മയക്കുമരുന്നിനായി നടത്തിയ വാഹന പരിശോധനക്കിടെയാണ് കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസില്‍ നിന്നും നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ പിടികൂടിയത്.
10 പാകറ്റുകളിലായി ഉടമസ്ഥനില്ലാത്ത നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. പിടിച്ചെടുത്ത വെടിയുണ്ടകള്‍ തുടര്‍ നടപടികള്‍ക്കായി ഇരിട്ടി പൊലീസിന് കൈമാറി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രിവന്റീവ് ഓഫീസര്‍മാരായ പി പ്രമോദന്‍, ഇ സി ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സതീഷ് വിളങ്ങാട്ട് ഞാലില്‍, രാഗില്‍ എന്നിവരും തിരകള്‍ പിടികൂടിയ എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്