തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. വിഴിഞ്ഞം ഡിപ്പോയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
സെറ്റ് മുഴുവനോടെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. ആര്‍ക്കും പരുക്കുകളില്ല. തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറയിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ തട്ടിനില്‍ക്കുകയായിരുന്നു. വേഗത കുറവായതിനാലാണ് വന്‍ അപകടം ഒഴിവായത്.