LocalNEWS

കാത്തലിക്ക് ബിഷപ്പ്സ് കോൺഫറൻസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് അനുമോദനവുമായി തൃശൂർ പൂരപ്രേമിസംഘം

കാത്തലിക്ക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ പൂരപ്രേമി സംഘം അനുമോദിച്ചു.

അതിരൂപതാ ആസ്ഥാനത്തെത്തിയാണ് ബിഷപ്പിനെ പൂരപ്രേമി സംഘം ഭാരവാഹികൾ അനുമോദിച്ചത്. സാംസ്ക്കാരിക നഗരിയായ തൃശൂരിൽ മതമൈത്രി നിലനിർത്തുന്നതിൽ ഉന്നത പങ്കു വഹിക്കുന്ന ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പൂര നഗരിയുടെ അഭിമാനമാണെന്ന് പൂരപ്രേമി സംഘം അഭിപ്രായപ്പെട്ടു.

മത സൗഹാർദത്തിനു പ്രശസ്തിയാർജിച്ച തൃശൂരിൽ എല്ലാ വിഭാഗം ജനങ്ങളോടുമൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ കൃതാർഥതയുണ്ടെന്ന് ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. പൂരപ്രേമി സംഘം മുൻ മുഖ്യ ഉപദേഷ്ഠാവും പൂരം സംഘാടകനുമായിരുന്ന എം.മാധവൻകുട്ടി മാസ്റ്ററുടെ ഉപദേശ നിർദ്ദേശങ്ങൾ തനിക്ക് കരുത്തായിരുന്നു എന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പൂരപ്രേമി സംഘത്തിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും മാർ ആൻഡ്രൂസ് താഴത്ത് പിൻതുണ അറിയിച്ചു

പൂരത്തിൻ്റെ പ്രതീകമായ ആലവട്ടത്തിൻ്റെ ചെറു പതിപ്പ് മാർ ആൻഡ്രൂസ് താഴത്തിന് സമ്മാനിച്ചു. പൂരപ്രേമി സംഘം കൺവീനർ വിനോദ് കണ്ടെംകാവിൽ, പ്രസിഡണ്ട് ബൈജു താഴേക്കാട്ട്, സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, ട്രഷറർ അരുൺ പി.വി. എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് പൂച്ചെണ്ട് നൽകി.

Back to top button
error: