തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ മാനേജ്മെന്റിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ജയ്പൂർ മഹാത്മാ ജ്യോതി റാവൊ ഫൂലെ സർവകലാശാലയിൽ നിന്നും മാനേജ്മെൻ്റിൽ നിന്നുമാണ് മറിയയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. ഐടി മേഖലയിലെ മാനേജർമാരുടെ ഗുണനിലവാരത്തിൽ മാനേജ്മെന്റിന്റെ സ്വാധീനമെന്ന വിഷയത്തിൽ ആയിരുന്നു മറിയ ഗവേഷണം നടത്തിയത്. 2017 ലാണ് മറിയ ഗവേഷണം ആരംഭിച്ചത്. നിലവിൽ തിരുവനന്തപുരം ഏണസ്റ്റ് & യംഗിൽ ഉദ്യോഗസ്ഥയാണ് മറിയ. മറിയാമ്മ ഉമ്മനാണ് മാതാവ് , ഭർത്താവ് പുലിക്കോട്ടിൽ ഡോ.വർഗീസ് ജോർജ്, എഫിനോവയാണ് ഏക മകൻ, സഹോദരങ്ങൾ അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.
Related Articles
വീട്ടമ്മയെന്ന് വിളിക്കേണ്ട, വളയിട്ട കൈകളും ലൈംഗികചുവയുള്ള പ്രയോഗങ്ങളും വേണ്ട; മാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖയുമായി വനിതാ കമ്മീഷന്
November 24, 2024
പ്രസിഡന്റ് അറിയാതെ നിയോജകമണ്ഡലം കമ്മറ്റി ചേരാനെത്തി; അടൂരിലെ മാണി ഗ്രൂപ്പ് യോഗത്തില്‍ തെറിവിളിയും കൈയേറ്റവും
November 24, 2024
ജോലിക്ക് കൂലി ചോദിച്ചതിന് മോഷണക്കുറ്റമാരോപണം, ഹെയര്‍സ്റ്റൈലിസ്റ്റിനോട് ക്ഷമാപണം നടത്തി പി. സരിന്
November 24, 2024
Check Also
Close