LocalNEWS

മീനങ്ങാടിയെ വിറപ്പിച്ച കടുവയും കൂട്ടിലായി; ജനത്തിന് താല്‍ക്കാലിക ആശ്വാസം

വയനാട്: മീനങ്ങാടിയില്‍ ജനവാസമേഖലയിലിറങ്ങിയ കടുവ കൂട്ടിലായി. മീനങ്ങാടി കുപ്പമുടി എസ്റ്റേറ്റില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് കടുവ കൂട്ടിലായത്. ഇടക്കല്‍ ഗുഹയിലേക്ക് പോകുന്ന വഴിയില്‍ കുപ്പമുടി എസ്റ്റേറ്റില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള കടുവയുടെ സഞ്ചാരപദം നിരീക്ഷിച്ച ശേഷമാണ് കൂട് സ്ഥാപിച്ചത്. മീനങ്ങാടി, അമ്പലവയല്‍ പഞ്ചായത്തുകളില്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ട് കടുവകളുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്.

രണ്ടാമത്തെ കടുവയ്ക്കായി എസ്റ്റേറ്റില്‍ തിരച്ചില്‍ തുടരുന്നുണ്ട്. എസ്റ്റേറ്റില്‍ ബാക്കി സ്ഥലങ്ങളില്‍ കൂടി തിരച്ചില്‍ നടത്തേണ്ടതുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ഇരുപതിലധികം ആടുകളെ വേട്ടയാടിയിരുന്നു.

പിടിയിലായ കടുവയ്ക്ക് 10 വയസ് പ്രായമുണ്ട്. ഇതിന്‍െ്‌റ രണ്ടു പല്ലുകള്‍ നഷ്ടമായിട്ടുണ്ടെന്നും സ്വാഭാവിക ഇരതേടല്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിശദമായ പരിശോധനയ്ക്കുശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് കടക്കുക.

 

Back to top button
error: