LocalNEWS

ബംഗാൾ ഗവർണർക്ക് ആശംസകൾ നേർന്ന് സിപിഎം പ്രാദേശിക നേതാവ്; പ്രവർത്തകരിൽ അതൃപ്തി

തലയോലപ്പറമ്പ്: ഗവർണർ ആനന്ദബോസിന് സി.പി.എം. ഏരിയ കമ്മിറ്റി അംഗത്തിന്റെ ആശംസ. ബിജെപി ടിക്കറ്റിൽ ബംഗാൾ ഗവർണറായി സ്ഥാനമേൽക്കുന്ന ആനന്ദബോസിന് തലയോലപ്പറമ്പ് സി.പി.എം. ഏരിയ കമ്മിറ്റി എക്സിക്യൂട്ടീവ് സി.എം. കുസുമനാണ് ആശംസകളർപ്പിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ്‌ ഇട്ടത്. സാമൂഹിക മാധ്യമത്തിലിട്ട പോസ്റ്റ്‌ ഇതിനോടകം നിരവധി പേര് കണ്ടു. ബിജെപി ഇതര സംസ്ഥാന സർക്കാരുകളും രാജ്ഭവനുകളും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലാണ് ആനന്ദബോസിന്റെ നിയമനം.

Signature-ad

പോസ്റ്റിട്ട സി.എം. കുസുമൻ ജാതി അതിക്ഷേപക്കേസിൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണ്. . കുസുമൻ പ്രിൻസിപ്പളായി ജോലിചെയ്യുന്ന കീഴൂർ ഡി.ബി. കോളേജിലെ അധ്യാപകനെയാണ് ജതീയമായി അപമാനിച്ചത്. 2019 ൽ ബിജെപി അംഗത്വം എടുത്ത ആനന്ദബോസിനെ ആശംസിച്ച് പോസ്റ്റിട്ടത് പാർട്ടി പ്രവർത്തകരിൽ അതൃപ്തിക്ക് ഇടനൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിന്റെ വികസന അജണ്ട തയ്യാറാക്കിയ ഒരു വർക്കിംഗ് ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു ആനന്ദബോസ്. മുൻ പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സ്ഥാനമൊഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് മോദിയുമായി അടുത്ത ബന്ധമുള്ള ആനന്ദ ബോസ്സിനെ ഗവർണറായി പരിഗണിച്ചത്.

Back to top button
error: