Local

  • ഇടുക്കിയിൽ നെടുങ്കണ്ടത്ത് പേൻ കടിയേറ്റ് 30 പേർ ചികിത്സയിൽ, കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന ഹാര്‍ഡ് ടിക് ഇനത്തില്‍ പെട്ട പേനുകളാണിത്

    ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന പേന്‍ പെരുകുന്നു. നെടുങ്കണ്ടത്ത് പേനിന്റെ കടിയേറ്റ 30 പേര്‍ ചികിത്സ തേടി. വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് പേൻ കടിയേറ്റത്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേൻ ആക്രമണം രൂക്ഷമായിരിക്കുന്നത്. വന പ്രദേശത്തോടു ചേര്‍ന്ന കുരുമുളക് തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും കുട്ടികള്‍ക്കുമാണ് കടിയേറ്റത്. പലര്‍ക്കും ശരീരമാസകലം മുറിവുണ്ടായിട്ടുണ്ട്. പേൻ കടിയേറ്റ ഭാഗം ചുവന്ന് തടിയ്ക്കുകയും ഒരാഴ്ചയോളം അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ആക്രമണം രൂക്ഷമായ പ്രദേശത്ത് പട്ടം കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. പേന്‍ കടിയേറ്റവരുടെ വിവരങ്ങളും ആരോഗ്യ സ്ഥിതിയും ശേഖരിച്ച്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന ഹാര്‍ഡ് ടിക് ഇനത്തില്‍ പെട്ട പേനുകളാണ് ആക്രമണം നടത്തിയിരിക്കുന്നത്. പേനുകളെ ശേഖരിച്ച്‌ പാംപാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തില്‍ പരിശോധന നടത്തി. കാലാവസ്ഥാ വ്യതിയാനവും വനാതിര്‍ത്തിയോട്ചേര്‍ന്ന പുല്‍മേടുകളിലെ ഭൂപ്രകൃതിയുമാവാം പേനുകള്‍ പെരുകാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക…

    Read More »
  • പയ്യോളിയിൽ റെയില്‍വേ ഗേറ്റിന് സമീപം തീവണ്ടിതട്ടി യുവതി മരിച്ചു, മൂന്ന് വയസ്സുകാരി മകള്‍ക്ക് പരിക്ക്

    വടകര: പയ്യോളി ടൗണിനടുത്ത് റെയില്‍വേ ഗേറ്റിന് സമീപം തീവണ്ടിതട്ടി യുവതി മരിച്ചു. പയ്യോളി ശ്രീനിലയത്തില്‍ ഗായത്രി (32)യാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് വയസ്സുള്ള മകള്‍ അരോഹിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് കൈക്കാണ് പരിക്ക്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന രാജധാനി എക്‌സ്പ്രസാണ് തട്ടിയത്. ഭര്‍ത്താവ് ഇരിങ്ങത്ത് ആശാരികണ്ടി സനീഷ് (മണിയൂര്‍ എന്‍ജിനിയറിങ് കോളേജ്). അച്ഛന്‍ ശ്രീധരന്‍. അമ്മ സരോജിനി. സഹോദരി അഞ്ജലി (പയ്യോളി സഹകരണബാങ്ക്.)

    Read More »
  • ആദിവാസി കോളനിയിൽ കഞ്ചാവ് വിൽപ്പന തടഞ്ഞ ആദിവാസി മൂപ്പനെ ആക്രമിച്ച് വാരിയെല്ല് ഒടിച്ചു, ഒളിവിൽ പോയി പ്രതി പിടിയിൽ

    അടിമാലി: ആദിവാസി കോളനിയിൽ കഞ്ചാവ് കച്ചവടം വിലക്കിയതിന് ആദിവാസി മൂപ്പനെ അക്രമിച്ച് കടന്നുകളഞ്ഞ പ്രതി പൊലീസ് പിടിയിൽ. ഈ കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. കുളമൻകുഴി കോളനിയിലെ ഓലിക്കൽ രാഹുലി (24) നെയാണ് തിരുവനന്തപുരം പാറശാലയിൽ നിന്നും അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. കുടിയിലെ കാണി ഗോപിക്കാണ് അക്രമത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ഓഗസ്റ്റ് 18-നായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതികൾ കഞ്ചാവ് പൊതിയാക്കി വിൽപ്പന നടത്തിയിരുന്നു. കുടിയിലും പ്രദേശത്തും കഞ്ചാവ് വിൽക്കുന്നതിനെ കുടിയിലെ കാണി ഗോപി എതിർത്തു. ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും പറഞ്ഞു. ഓഗസ്റ്റ് 18-ന് പ്രതികൾ ഗോപിയുടെ വീട്ടിൽ കയറി ഇദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചു. ദേഹത്ത് കമ്പിവടി കൊണ്ട് അടിച്ചു വാരിയെല്ല് തകർത്തു. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. ഗോപി മാസങ്ങളോളം ചികിത്സയിലായിരുന്നു. ഒളിവിൽ പോയ പ്രതികൾ കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ ഫോൺ ഓഫ് ചെയ്ത് ഒളിവിലായി. കഴിഞ്ഞ ദിവസം പ്രതികൾ തിരുവനന്തപുരത്തുണ്ടെന്ന് പോലീസിന് വിവരം…

    Read More »
  • കാറിന് തീപ്പിടിച്ച് ടെക്സ്റ്റയില്‍സ് ഉടമ മരിച്ചു, ആത്മഹത്യയെന്ന് സംശയം

    മാനന്തവാടി : കണിയാരം റബർ തോട്ടത്തിലെ റോഡരികിൽ കാർ തീപ്പിടിച്ച് ഒരാൾ മരിച്ചു. കേളകം മഹാറാണി ടെക്സ്റ്റയിൽസ് ഉടമ നടുനിലത്തിൽ മാത്യുവാണ് (58) മരിച്ചത്. ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന ഫാദർ ജി.കെ.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ റബർ തോട്ടത്തിലെ റോഡരികിൽ നിർത്തിയിട്ട കാറാണ് തിങ്കളാഴ്ച ഉച്ചയോടെ കത്തിയത്. പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആളെ ആദ്യം തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. തുടര്‍ന്ന് കത്തി നശിച്ച കെഎല്‍ 58 എം 9451 നമ്പര്‍ കാറിന്റെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കാറിനകത്ത് കത്തി കരിഞ്ഞ നിലയില്‍ കാണപ്പെട്ടത് കണ്ണൂര്‍ കേളകം മഹാറാണി ടെക്സ്റ്റയില്‍സ് ഉടമ മാത്യുവാണെന്ന് പൊലീസിന് ബോധ്യപ്പെട്ടത്. മൃതദേഹത്തിലുണ്ടായിരുന്ന മാലയും മോതിരവും  പരിശോധിച്ചും, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് മാത്യുവിനെ പൊലീസ് തിരിച്ചറിഞ്ഞത്. സാഹചര്യ തെളിവുകള്‍ വെച്ച് സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നുച്ചയോടെയാണ് സംഭവം. ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിനെത്തിയ തൊഴിലാളികളാണ് കാര്‍ കത്തുന്നത് ആദ്യം കണ്ടത്. തീയാളി പടരുന്നതിനാല്‍…

    Read More »
  • ഇലക്ട്രിക്ക് കാറി​ന്റെ ഒറ്റ ഇടിയിൽ നാലു പോസ്റ്റ് തവിടു പൊടി! മണർകാട് – ഏറ്റുമാനൂർ ബൈപ്പാസിൽ നിയന്ത്രണംവിട്ട കാറിടിച്ച് അപകടം; നാല് വൈദ്യുതി പോസ്റ്റുകൾ തകർന്നു

    കോട്ടയം: മണർകാട് – ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ നിയന്ത്രണം നഷ്ടമായ കാർ അപകടത്തിൽപ്പെട്ട് നാല് വൈദ്യുതി പോസ്റ്റുകൾ തകർത്തു. നാല് വൈദ്യുതി പോസ്റ്റുകൾ ഇടിച്ചൊടിച്ച കാർ മതിലും തകർത്താണ് നിന്നത്. അപകടത്തെ തുടർന്നു കാറിന്റെ എയർ ബാഗ് കൃത്യമായി പ്രവർത്തിച്ചതിനാൽ ഡ്രൈവർ കാര്യമായ പരിക്കേൽക്കാതെ രക്ഷപെട്ടു. എന്നാൽ, കാറോടിച്ച ഡ്രൈവർ മറ്റൊരു കാറിൽ കയറി രക്ഷപെട്ടതായി ദൃക്‌സാക്ഷികൾ ആരോപിച്ചു. വാഹനം ഓടിച്ചയാളെപ്പറ്റി കൃത്യമായ വിവരം ലഭിച്ചില്ലെന്നു പൊലീസും അറിയിച്ചു. രാത്രി 9.45നായിരുന്നു അപകടം. മണർകാട് ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ടു റോഡരികിലെ വീടിന്റെ മതിലിൽ ഇടിച്ച് മുൻവശത്തെ പാസഞ്ചർ സീറ്റിന്റെ ഡോർ പൊളിഞ്ഞു വീണു. തുടർന്ന് സമീപത്തെ വൈദ്യുതി പോസ്റ്റിനും മതിലിനിടയിലൂടെ മുൻപോട്ട് കുതിച്ച് പാഞ്ഞ് മറ്റൊരു മതിലിലിടിച്ച് മതിലും പോസ്റ്റും തകർത്തു. അമിത വേഗമെത്തിയ കാർ തുടർന്നും മുൻപോട്ട് നീങ്ങി രണ്ടാമത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. ഇടിയുടെ ആഘാതത്തിൽ മറ്റ് രണ്ട് വൈദ്യുതി പോസ്റ്റുകളും തകർന്നു. വൈദ്യുതി…

    Read More »
  • ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി വരുന്നതിനിടെ ബൈക്കിന് പിറകില്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ 40കാരന്റെ ശിരസ്സിലൂടെ ലോറിയുടെ പിന്‍ ചക്രം കയറിയിറങ്ങി

    കണ്ണൂരില്‍ ബൈക്കിന് പിറകില്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കുഞ്ഞിപ്പള്ളി മേല്‍പാലത്തിന് സമീപത്ത് ശനിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. അഴിയൂര്‍ എരിക്കില്‍ ചാല്‍ സ്വദേശി മുബീന മന്‍സിലില്‍ റയീസ് (40) ആണ് മരിച്ചത്. കുഞ്ഞിപ്പള്ളിയിലെ ബേക്കറിക്ക് സമീപത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി ബൈക്കില്‍ കയറിയ സമയത്ത് മാഹി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന KA 01- AF 3205 കര്‍ണാടക രജിസ്‌ട്രേഷന്‍ അശോക് ലെലാന്‍ഡ് ലോറി പിറകില്‍ നിന്നും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ റയീസിന്റെ തലയിലൂടെ പിന്‍ ചക്രം കയറിയിറങ്ങി തല്‍ക്ഷണം മരണം സംഭവിച്ചു. നിർത്താതെ പോയി ലോറി പിന്നീട് കൈനാട്ടിയിൽ വെച്ച് പോലീസ് പിടിക്കുകയായിരുന്നു. പരേതനായ അന്ത്രുമാന്റെയും , റാബിയുടെയും മകനാണ് ഭാര്യ: ഷരീഫ, മക്കൾ: റിസ്വാൻ (രണ്ടാം ക്ലാസ് വിദ്യാർത്ഥി), ആയിഷ (യു കെ ജി വിദ്യാർത്ഥിനി) ഇരുവരും കല്ലാമല സ്ക്കൂൾ വിദ്യാത്ഥികളാണ് സഹോദരങ്ങൾ: ഹനീഫ, നവാസ്, ജലാലുദ്ദീൻ, മുബീന.…

    Read More »
  • ഭരണഘടനാ ദിനമാചരിച്ചു

    തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതി ഭവൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, പുരാരേഖാ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭരണഘടനാദിനമാചരിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഗ്രാൻഡ് മാസ്റ്റർ ഡോ. ജി. എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ അധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ സെക്രട്ടറി പി. എസ്. പ്രിയദർശൻ ഭരണഘടനയുടെ ആമുഖം വായിച്ചുകൊടുത്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ എൻ. നൗഫൽ സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുരാരേഖാ വകുപ്പ് ജെ. രെജികുമാർ സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ. ഡോ. പ്രിയ വർഗീസ് നന്ദിയും പറഞ്ഞു.

    Read More »
  • സിപിഐ കോട്ടയം ജില്ലാ കൗൺസിൽ: ജില്ലാ ജോൺ വി ജോസഫും മോഹൻ ചേന്നംകുളവും അസിസ്റ്റൻ്റ് സെക്രട്ടറിമാർ; ബാബു കെ. ജോർജ് ഖജാൻജി

    കോട്ടയം: ജോൺ വി ജോസഫും മോഹൻ ചേന്നംകുളവും സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിമാർ. ബാബു കെ ജോർജ് ഖജാൻജി. ഇന്നലെ കോട്ടയത്ത് പി.പി. ജോർജ് സ്മാരകത്തിൽ ചേർന്ന ജില്ല കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. അഡ്വ സണ്ണി ഡേവിഡിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു എന്നിവർ പങ്കെടുത്തു. അഡ്വ വി ബി ബിനു, ജോൺ വി ജോസഫ്, മോഹൻ ചേന്നംകുളം, ആർ സുശീലൻ, അഡ്വ വി കെ സന്തോഷ് കുമാർ, ഒ പി എ സലാം, ബാബു കെ ജോർജ്, ടി എൻ രമേശൻ, വി ടി തോമസ്, കെ അജിത്ത്, അഡ്വ ബിനു ബോസ്, ഇ എൻ ദാസപ്പൻ, അഡ്വ കെ മാധവൻ പിളള, ലീനമ്മ ഉദയകുമാർ, ഹേമലത പ്രേംസാഗർ എന്നിവർ അടങ്ങുന്ന 15 അംഗ…

    Read More »
  • കാനം രാജേന്ദ്രന് ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ കോട്ടയത്ത് സ്വീകരണം

    കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കോട്ടയത്ത് എത്തിയ കാനം രാജേന്ദ്രന് സിപിഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇന്നലെ രാവിലെ 9.30ന് പാർട്ടി ജില്ലാ കൗൺസിൽ ഓഫീസായ പി പി ജോർജ്ജ് സ്മാരകത്തിൽ എത്തുന്ന കാനം രാജേന്ദ്രനെ പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു സ്വീകരിച്ചു. തുടർന്ന് ജില്ലാ കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി കെ കൃഷ്ണൻ, ആർ സുശീലൻ, ലീനമ്മ ഉദയകുമാർ, അഡ്വ വി കെ സന്തോഷ് കുമാർ, സി കെ ആശ എംഎൽഎ, ടി എൻ രമേശൻ, ജില്ലാ കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

    Read More »
  • വൈക്കം വടയാറിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

    വൈക്കത്തിനടുത്ത് വടയാറിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. പ്രദേശവാസിയായ മാലിയിൽ അശോകനാണ് മരിച്ചത്. വടയാർ പള്ളിക്ക് സമീപം ഇന്നലെ രാത്രി10 മണിയോടെയാണ് അപകടം നടന്നത്. ആഴം കൂടിയ സ്ഥലം ആയതിനാൽ ഫയർഫോഴ്സിന്റെ സഹായത്തോടെ വാഹനത്തിനുള്ളിൽ നിന്ന് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കു മരണം സംഭവിച്ചിരുന്നു. കാറും തുടർന്ന് കരയ്ക്കെത്തിച്ചു.       ചുവപ്പ് വാഗണർ കാർ ആണ് അപകടത്തിൽ പെട്ടത്. കാറിൽ അശോകൻ മാത്രമെ ഉള്ളൂ എന്നാണ് പ്രാഥമിക നിഗമനം. തലയോലപ്പറമ്പിൽ നിന്നും, വടയാറിലേക്ക് പോകുബോൾ വീടിന് സമീപത്താണ് അപകടം സംഭവിച്ചത്.

    Read More »
Back to top button
error: