LocalNEWS

റാന്നി മന്ദമരുതിയിൽ കാർ നിയന്ത്രണം വിട്ട് കൂട്ടയിടി

പത്തനംതിട്ട: റാന്നി മന്ദമരുതിയിൽ നിയന്ത്രണം വിട്ട കാർ 3 വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. ഇന്ന് വൈകിട്ട് 5.15 ഓടെയാണ് സംഭവം അമിത വേഗത്തിൽ വന്ന കാർ റോഡ് അരികിൽ പാർക്ക് ചെയ്തിരുന്ന 2 കാറുകളിലും ,ബൈക്കിലും ഇടിച്ച് നിൽക്കുകയായിരുന്നു.

പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലോ, റോഡ് അരികിലോ ആളുകൾ ഇല്ലാതിരുന്നതു മൂലം വൻ അപകടം ഒഴിവായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

Back to top button
error: