LocalNEWS

വൈക്കം വടയാറിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

വൈക്കത്തിനടുത്ത് വടയാറിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. പ്രദേശവാസിയായ മാലിയിൽ അശോകനാണ് മരിച്ചത്. വടയാർ പള്ളിക്ക് സമീപം ഇന്നലെ രാത്രി10 മണിയോടെയാണ് അപകടം നടന്നത്.

ആഴം കൂടിയ സ്ഥലം ആയതിനാൽ ഫയർഫോഴ്സിന്റെ സഹായത്തോടെ വാഹനത്തിനുള്ളിൽ നിന്ന് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കു മരണം സംഭവിച്ചിരുന്നു.

കാറും തുടർന്ന് കരയ്ക്കെത്തിച്ചു.       ചുവപ്പ് വാഗണർ കാർ ആണ് അപകടത്തിൽ പെട്ടത്.

കാറിൽ അശോകൻ മാത്രമെ ഉള്ളൂ എന്നാണ് പ്രാഥമിക നിഗമനം.

തലയോലപ്പറമ്പിൽ നിന്നും, വടയാറിലേക്ക് പോകുബോൾ വീടിന് സമീപത്താണ് അപകടം സംഭവിച്ചത്.

Back to top button
error: