തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതി ഭവൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, പുരാരേഖാ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭരണഘടനാദിനമാചരിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഗ്രാൻഡ് മാസ്റ്റർ ഡോ. ജി. എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ അധ്യക്ഷത വഹിച്ചു.
വൈലോപ്പിള്ളി സംസ്കൃതി ഭവൻ സെക്രട്ടറി പി. എസ്. പ്രിയദർശൻ ഭരണഘടനയുടെ ആമുഖം വായിച്ചുകൊടുത്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ എൻ. നൗഫൽ സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുരാരേഖാ വകുപ്പ് ജെ. രെജികുമാർ സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ. ഡോ. പ്രിയ വർഗീസ് നന്ദിയും പറഞ്ഞു.