LocalNEWS

സിപിഐ കോട്ടയം ജില്ലാ കൗൺസിൽ: ജില്ലാ ജോൺ വി ജോസഫും മോഹൻ ചേന്നംകുളവും അസിസ്റ്റൻ്റ് സെക്രട്ടറിമാർ; ബാബു കെ. ജോർജ് ഖജാൻജി

കോട്ടയം: ജോൺ വി ജോസഫും മോഹൻ ചേന്നംകുളവും സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിമാർ. ബാബു കെ ജോർജ് ഖജാൻജി. ഇന്നലെ കോട്ടയത്ത് പി.പി. ജോർജ് സ്മാരകത്തിൽ ചേർന്ന ജില്ല കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. അഡ്വ സണ്ണി ഡേവിഡിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു എന്നിവർ പങ്കെടുത്തു.

അഡ്വ വി ബി ബിനു, ജോൺ വി ജോസഫ്, മോഹൻ ചേന്നംകുളം, ആർ സുശീലൻ, അഡ്വ വി കെ സന്തോഷ് കുമാർ, ഒ പി എ സലാം, ബാബു കെ ജോർജ്, ടി എൻ രമേശൻ, വി ടി തോമസ്, കെ അജിത്ത്, അഡ്വ ബിനു ബോസ്, ഇ എൻ ദാസപ്പൻ, അഡ്വ കെ മാധവൻ പിളള, ലീനമ്മ ഉദയകുമാർ, ഹേമലത പ്രേംസാഗർ എന്നിവർ അടങ്ങുന്ന 15 അംഗ എക്സിക്യൂട്ടീവിനെയും യോഗം തെരെഞ്ഞെടുത്തു

Back to top button
error: