LocalNEWS

ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി വരുന്നതിനിടെ ബൈക്കിന് പിറകില്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ 40കാരന്റെ ശിരസ്സിലൂടെ ലോറിയുടെ പിന്‍ ചക്രം കയറിയിറങ്ങി

കണ്ണൂരില്‍ ബൈക്കിന് പിറകില്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കുഞ്ഞിപ്പള്ളി മേല്‍പാലത്തിന് സമീപത്ത് ശനിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. അഴിയൂര്‍ എരിക്കില്‍ ചാല്‍ സ്വദേശി മുബീന മന്‍സിലില്‍ റയീസ് (40) ആണ് മരിച്ചത്.

കുഞ്ഞിപ്പള്ളിയിലെ ബേക്കറിക്ക് സമീപത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി ബൈക്കില്‍ കയറിയ സമയത്ത് മാഹി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന KA 01- AF 3205 കര്‍ണാടക രജിസ്‌ട്രേഷന്‍ അശോക് ലെലാന്‍ഡ് ലോറി പിറകില്‍ നിന്നും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ റയീസിന്റെ തലയിലൂടെ പിന്‍ ചക്രം കയറിയിറങ്ങി തല്‍ക്ഷണം മരണം സംഭവിച്ചു.
നിർത്താതെ പോയി ലോറി പിന്നീട് കൈനാട്ടിയിൽ വെച്ച് പോലീസ് പിടിക്കുകയായിരുന്നു.

പരേതനായ അന്ത്രുമാന്റെയും , റാബിയുടെയും മകനാണ്
ഭാര്യ: ഷരീഫ, മക്കൾ: റിസ്വാൻ (രണ്ടാം ക്ലാസ് വിദ്യാർത്ഥി), ആയിഷ (യു കെ ജി വിദ്യാർത്ഥിനി)
ഇരുവരും കല്ലാമല സ്ക്കൂൾ വിദ്യാത്ഥികളാണ്
സഹോദരങ്ങൾ: ഹനീഫ, നവാസ്, ജലാലുദ്ദീൻ, മുബീന.

റഹീസിന്റെ കബറടക്കം ഇന്ന് 2 മണിക്ക് ഹാജിയാർ പള്ളിയിൽ നടന്നു.

Back to top button
error: