Local

  • കോട്ടയം നഗരസഭാ കൗൺസിലർ ജിഷാ ഡെന്നി അന്തരിച്ചു

    കോട്ടയം: നഗരസഭാ 38-ാം വാർഡ് കൗൺസിലർ ജിഷാ ഡെന്നി (45) അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആദ്യ തവണ കൗൺസിലറായിരുന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്, തുടർന്ന് കഴിഞ്ഞ ടേമിൽ മത്സരരംഗത്തുണ്ടായിരുന്നില്ല. അസുഖം ഭേദമായതോടെ ഇത്തവണ മത്സരിക്കുകയും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. എന്നാൽ പിന്നീടും രോഗബാധയുണ്ടായതോടെ ചികിത്സയിലായിരുന്ന ജിഷ ഇന്നലെ വൈകിട്ട് 8.45 നാണ് അന്തരിച്ചത്. മൃതദേഹം മോർച്ചറിയിൽ. ചിങ്ങവനം തെക്കെ മഠത്തിൽ ഡെന്നി കുര്യാക്കോസിന്റെ ഭാര്യയാണ്. സംസ്ക്കാരം ഞായറാഴ്ച 4ന് ചിങ്ങവനം സെ​ന്റ് ജോൺസ് ക്നാനായ പുത്തൻപള്ളിയിൽ. പരേത മാരാരിക്കുളം വെളിപ്പറമ്പിൽ പരേതനായ ലൂക്കോസിന്റെയും ലില്ലിക്കുട്ടിയുടെയും മകളാണ്. മക്കൾ: കുര്യാക്കോസ്, ലൂക്കോസ്, സെബാൻ. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കോട്ടയം നഗരസഭയിൽ പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം വിലാപയാത്രയായി ഭവനത്തിലേക്ക് കൊണ്ടുപോകും.

    Read More »
  • സ്‌കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

       മഞ്ചേശ്വരം: സ്‌കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ  മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മഞ്ചേശ്വരം മിയാപദവിൽ വെള്ളിയാഴ്ച രാവിലെ 8.30മണിയോടെയാണ് അപകടം നടന്നത്. ബൈക്ക് യാത്രികരായ ബജങ്കളയിലെ സുരേഷിന്റെ മകൻ അബി (20), മിയാപദവിലെ ഹരീഷ് ഷെട്ടിയുടെ മകൻ പ്രതീഷ് (20) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നമിത് കുമാർ കുളൂരിനെ ഗുരുതര പരുക്കുകളോടെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • സ്‌കൂട്ടറിൽ ലോറിയിടിച്ച് ചെമ്മനാട് സ്വദേശിക്ക് ദാരുണാന്ത്യം

     സ്‌കൂട്ടറിലേക്ക് ചരക്ക് ലോറിയിടിച്ച് മുൻ പ്രവാസി മരിച്ചു. കാസർകോട് ചെമ്മനാട് തലക്ലായി ഭജന മന്ദിരത്തിന് സമീപം തേജസ് നിലയത്തിലെ കുഞ്ഞമ്പു നായർ (58) ആണ് മരിച്ചത്. കെ.എസ്.ടി.പി റോഡിൽ ചെമ്മനാട് ജമാഅത് സ്‌കൂളിന് സമീപം ഇന്ന് (വെള്ളി) രാവിലെ ഒമ്പതര മണിയോടെയാണ് അപകടം നടന്നത്. കുഞ്ഞമ്പു നായർ സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ചരക്ക് ലോറി പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. അപകടശേഷം സ്‌കൂട്ടറിൽ കുഞ്ഞമ്പു നായരെ ലോറി അൽപ ദൂരം വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു. ലോറി കയറിയിറങ്ങിയതിനാൽ ഗുരുതരമായി പരുക്കേറ്റ കുഞ്ഞമ്പു നായർ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. 30 വർഷത്തോളമായി പ്രവാസിയായിരുന്ന കുഞ്ഞമ്പു നായർ നായർ രണ്ട് വർഷം മുമ്പാണ് നാട്ടിൽ സ്ഥിര താമസമാക്കിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഓമന. മക്കൾ: തേജസ്, കീർത്തിഷ. മരുമകൻ: ശ്രീനാഥ്.സഹോദരങ്ങൾ: ശാരദ, കമല, നാരായണി എന്ന ശോഭ, ശ്യാമള, ചന്ദ്രവല്ലി, രാഘവൻ, ചന്തുനായർ, നാരായണൻ.

    Read More »
  • മകൾ തീപ്പൊള്ളലേറ്റു മരിച്ചത്  മാതാവിൻ്റെ നിരന്തര പീഡനം മൂലമെന്ന് നാട്ടുകാർ, അന്വേഷണവുമായി പൊലീസ്

    മകൾ ആത്മഹത്യ ചെയ്തത്  മാതാവിൻ്റെ മാനസീക, ശാരീരിക പീഡനം മൂലമെന്ന് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ഞായറാഴ്ച്ച നെടുമങ്ങാടിനടുത്ത് പനയ്ക്കോട് പാമ്പൂരില്‍  ആശാമോൾ (21) തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് നാട്ടുകാർ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. ആശാമോളുടെ അമ്മയായ സുജയ്ക്കെതിരെ നാട്ടുകാരായ 15 പേര്‍ ചേര്‍ന്ന് വലിയമല പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം മാതാവില്‍നിന്ന് ആശാ മോൾ നിരന്തര പീഡനത്തിനിരയായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പെണ്‍കുട്ടിയെ മാനസിക രോഗിയായി ചിത്രീകരിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് കുട്ടിയുടെ അമ്മ സുജ നടത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. സുജയുടെ ആദ്യ വിവാഹത്തിലെ മകളാണ് ആശ. രണ്ടുവര്‍ഷം മുന്‍പ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി ആത്മഹത്യാ ശ്രമം നടത്തിയ ആശാമോളെ വഴിയാത്രക്കാര്‍ കണ്ടെത്തുകയും വലിയമല പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്തിരുന്നു. അന്ന് പോലീസുകാരുടെ നേതൃത്വത്തില്‍ വീട്ടില്‍ കൊണ്ടുവന്ന് മാതാവിന് താക്കീത് നല്‍കിയി. സംഭവദിവസം വീട്ടില്‍ ആശയും ആശയുടെ അനിയന്മാരും മാത്രമാണുണ്ടായിരുന്നത്. ആശയുടെ ഏഴുവയസ്സുകാരനായ അനിയന്‍, ചേച്ചിയെ രാവിലെ…

    Read More »
  • സഹകരണ ജീവനക്കാരെ പറഞ്ഞു പറ്റിച്ച സര്‍ക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നതെന്നു സി.പി.ഐ. അനുകൂല സംഘടന 

    കോട്ടയം: സഹകരണ ജീവനക്കാരെ പറഞ്ഞു പറ്റിച്ച സര്‍ക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത് എന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (കെ.സി.ഇ.സി- എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി വിത്സന്‍ ആന്റണി. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്ന സഹകരണ ജീവനക്കാരുടെ ഇന്‍സന്റീവ് മുന്‍കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.സി.ഇ.സി. കോട്ടയം ജില്ലാ കമ്മിറ്റി ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഡിസം. അഞ്ചിന് സംസ്ഥാന ധന, സഹകരണ വകുപ്പ് മന്ത്രിമാര്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ക്ക് നല്‍കിയ ഉറപ്പിന്റെ പച്ചയായ ലംഘനമാണ് ഇന്‍സന്റീവ് മുന്‍കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച് കൊണ്ടുള്ള ഉത്തരവ്. ലോകത്തെ ഏറ്റവും ജനവിരുദ്ധരായ ഭരണാധികാരികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ െകെക്കൊണ്ടത്. ജീവനക്കാര്‍ ചെയ്ത ജോലിക്ക് കൂലി നല്‍കില്ല എന്ന നിലപാട് ഇടതുപക്ഷ വിരുദ്ധമാണ്. സര്‍ക്കാരിന്റെ ഏറ്റവും മികച്ച ജനക്ഷേമ പ്രവര്‍ത്തനത്തിന്റെ ശോഭ കെടുത്തുന്ന ഈ നടപടിയില്‍നിന്നും സര്‍ക്കാര്‍ അടിയന്തരമായി പിന്തിരിയണമെന്നും കുടിശിക…

    Read More »
  • മലപ്പുറം പുളിക്കലിൽ ബൈക്കിനു മുകളിലേക്ക് സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു

       മലപ്പുറം പുളിക്കലില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച ശേഷം  മോട്ടോർ ബൈക്കിനു മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാര്‍ഥിനി മരിച്ചു. ബൈക്കിലുണ്ടായിരുന്ന ഹയ ഫാത്തിമ (6) എന്നവിദ്യാർത്ഥിനിയാണ്   മരിച്ചത്. ഹയ ഫാത്തിമയും, മുത്തച്ഛനും സഞ്ചരിച്ച ബൈക്കിലേക്കാണ് ബസ് മറിഞ്ഞത്. നാല്‍പതോളം വിദ്യാര്‍ഥികളാണ് സ്കൂള്‍ ബസിലുണ്ടായിരുന്നത്. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് ഈ  ദാരുണ സംഭവം നടന്നത്. പുളിക്കല്‍ നോവല്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. നോവല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്  ഹയ ഫാത്തിമ. മുത്തച്ഛൻ ബഷീറി (65) നൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തിനു മുകളിലേക്ക് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസില്‍ നാല്‍പ്പതോളം കുട്ടികളും ബസ് ജീവനക്കാരും ഉണ്ടായിരുന്നു. ഇതില്‍ 10 പേരെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മരിച്ച കുട്ടിയുടെ മുത്തച്ഛന്‍ ബഷീറിന് തലയോട്ടില്‍ ചെറിയ തോതില്‍ രക്തസ്രാവം കണ്ടുപിടിച്ചതിനാല്‍ ന്യൂറോസര്‍ജറി വിഭാഗത്തില്‍ നിരീക്ഷണത്തില്‍…

    Read More »
  • മകളുടെ പിടിഎ മീറ്റിംങിനായി പോയ പിതാവ് കോട്ടയം പാക്കിൽക്കവലയിൽ ബസിടിച്ചു മരിച്ചു; അപകടമുണ്ടാക്കിയത് രണ്ടു ടിപ്പർ ലോറികളെ അമിത വേഗത്തിൽ മറികടന്നുവന്ന ബസ്

    കോട്ടയം: മകളുടെ സ്‌കൂളിൽ പിടിഎ മീറ്റിങിനായി പോയ പിതാവ് സ്വകാര്യ ബസിടിച്ചു മരിച്ചു. കോട്ടയം പാക്കിൽക്കവലയിൽ വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ സ്വദേശിയായാണ് അപകടത്തിൽ മരിച്ചത്. കോട്ടയം പാക്കിൽക്കവലയിൽ അറയ്ക്കൽ പടിയ്ക്കൽ ബേബിയുടെ മരുമകനായ കണ്ണൂർ ആറളം കീഴ്പ്പള്ളി ചാത്തിന്നൂർ മറ്റമുണ്ടയിൽ വീട്ടിൽ രാജ് മാത്യു (46) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന് കോട്ടയം പാക്കിൽ കവലയിലായിരുന്നു അപകടം. കോട്ടയം ഗാന്ധിനഗറിലെ സ്ഥാപനത്തിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും ഉച്ചയോടെയാണ് പാക്കിൽക്കവലയിലെ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പിടിഎ മീറ്റിംങിനായി ഇദ്ദേഹം എത്തിയത്. ഓട്ടോറിക്ഷയിൽ ഇവിടെ എത്തിയ ഇദ്ദേഹം, കവലിയിൽ ഓട്ടോ ഇറങ്ങുന്നതിനിടെ ചങ്ങനാശേരി ഭാഗത്തേയ്ക്കു പോകുന്നതിനായി അമിത വേഗത്തിൽ എത്തിയ ചാക്കോച്ചി എന്ന സ്വകാര്യ ബസ് ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഓട്ടോറിക്ഷാ ഡ്രൈവർക്ക് പണം നൽകിയ ശേഷം റോഡിലേയ്ക്കു തിരിഞ്ഞ ഇദ്ദേഹത്തെ എതിർവശത്തു നിന്നും എത്തിയ ബസ് ഇടിച്ചു തെറുപ്പിച്ചതായാണ് നാട്ടുകാർ പറയുന്നത്. അപകടത്തിന് തൊട്ടുമുൻപ്…

    Read More »
  • കോട്ടയം പാമ്പാടിയിൽ ബൈക്കിൽ ടോറസ് ഇടിച്ച്  വീട്ടമ്മക്ക് ദാരുണാന്ത്യം

    കോട്ടയം: പാമ്പാടി എട്ടാം മൈലിൽ ബൈക്കിൽ ടോറസ് ഇടിച്ച്  വീട്ടമ്മക്ക് ദാരുണാന്ത്യം.  മീനടം ചകിരിപ്പാടം വീട്ടിൽ  സാം സി. മാത്യുവിൻ്റെ ഭാര്യ ഷൈനി സാം (48) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ദേശീയ പാത 183-ൽ പാമ്പാടിക്ക്‌ സമീപം എട്ടാം മൈൽ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. മകൻ അഖിൽ സാം മാത്യുവിൻ്റെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടുള്ള യാത്രക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. മകനാണ് ബൈക്ക് ഓടിച്ചിരുന്നത്. എട്ടാംമൈൽ ജംഗ്ഷനിൽ നിന്ന് മീനടം റോഡിലേക്ക് വളവ് തിരിയുമ്പോൾ പിന്നിൽ നിന്നെത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടോറസിനടിയിലേക്ക് വീണതാണ് ദാരുണ സംഭവത്തിനിടയാക്കിയത്. മകൻ അഖിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. രണ്ട് വർഷം മുമ്പാണ് ഷൈനിയുടെ മൂത്ത മകൻ അനിൽ സാം ബാംഗ്ലൂരിൽ അപകടത്തിൽ മരിച്ചത്..

    Read More »
  • എൻ.സി.പി. ജില്ലാ ജനറൽ സെക്രട്ടറി ജോർജ് മരങ്ങോലി രാജി വച്ച് ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്നു

    ഏറ്റുമാനൂർ: എൻ.സി.പി. ജില്ലാ ജനറൽ സെക്രട്ടറി ജോർജ് മരങ്ങോലി പാർട്ടി സ്ഥാനം രാജി വച്ച് ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്നു. എൻ.സി.പി. സംസ്ഥാന നിർവാഹക സമിതി അംഗമായ കാണക്കാരി സ്വദേശി തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തി പാർട്ടിയിൽനിന്നും പുറത്താക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിൽ മനംനൊന്താണ് രാജിവച്ച് ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നു ജോർജ് മരങ്ങോലി പറഞ്ഞു. തനിക്കൊപ്പം എൻ.സി.പിയുടെ സജീവ് പ്രവർത്തകരായ 50 ഓളം പേരും ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് തോമസ് ലയന സമ്മേളനം ഉദ്ഘാടനം ചെയ്തതായും അദ്ദേഹം പറഞ്ഞു. ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

    Read More »
  • വിവാഹവീട്ടിലെ ഭക്ഷ്യവിഷബാധ: കണ്ണൂരില്‍ചികിത്സ തേടിയവരുടെ എണ്ണം 100 കവിഞ്ഞു

     കണ്ണൂർ മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മലപ്പട്ടം പഞ്ചായതില്‍ വിവാഹവീട്ടില്‍ ഭക്ഷ്യവിഷബാധയേറ്റ് നൂറോളം പേര്‍ ചികിത്സ തേടി, ഈ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പും ആരോഗ്യവകുപ്പും കാരണമറിയാതെ ഇരുട്ടില്‍ തപ്പുന്നു. വിവാഹവീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിനു ശേഷം അവശത അനുഭവപ്പെട്ടവര്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നൂറോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കണ്ണൂര്‍ ജില്ലാ ആശുപത്രി, തളിപറമ്പ് താലൂക് ആശുപത്രി, മയ്യില്‍ സി എച്ച് സി, മലപ്പട്ടം കുടുംബാരോഗ്യകേന്ദ്രം, എന്നിവടങ്ങളിലും കണ്ണൂര്‍, തളിപ്പറമ്പ്, മയ്യില്‍, എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമാണ് ഇവര്‍ ചികിത്സയിലുള്ളത്. ഇതില്‍ മുപ്പതോളം പേര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയിലാണ്. സ്ത്രീകളും കുട്ടികളും വയോധികരും ഭക്ഷ്യവിഷബാധയേറ്റവരിലുണ്ട്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്. എന്നാല്‍ ഇവര്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നാണോ അതോ കുടിച്ച ശീതളപാനീയത്തില്‍ നിന്നാണോ വിഷബാധയേറ്റതെന്ന കാര്യം ഇതുവരെ ആരോഗ്യവകുപ്പിന് കണ്ടെത്താന്‍ കഴിയാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വിവാഹവീട്ടില്‍ നിന്നും ഭക്ഷണാവശിഷ്ടങ്ങളുടെയും ശീതളപാനീയത്തിന്റെയും സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെങ്കിലും ഫലം…

    Read More »
Back to top button
error: