പേരാവൂർ: വീട്ടിനുള്ളിൽ ചാരായം വാറ്റിയ കൊട്ടിയൂർ മന്ദംചേരിയിലെ പുല്ലുവെട്ടാംപതാലിൽ സുമയെ(46) 80 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും സഹിതം പേരാവൂർ എക്‌സൈസ് അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ സുമയെ റിമാൻഡ് ചെയ്തു.
ചാരായം വാറ്റാനുപയോഗിച്ച ഗ്യാസ് സിലിണ്ടറും ഇരുമ്പ് സ്റ്റൗവും ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഇവർ ചാരായം നിർമ്മിച്ച് മേഖലയിൽ വിതരണം നടത്തുന്നതായി എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡംഗം പ്രിവന്റീവ് ഓഫീസർ എം.പി സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.
കണ്ണൂർ, കോഴിക്കോട് ജില്ലയില്‍ വ്യാജവാറ്റ് സജീവമായിട്ടുണ്ട്. താമരശ്ശേരി റേഞ്ചില്‍ നടത്തിയ പരിശോധനയില്‍ രണ്ട് വ്യാജവാറ്റ് കേന്ദ്രങ്ങള്‍ ഈയിടെ എക്സൈസ് തകര്‍ത്തു
എക്സൈസ് പ്രിവന്‍റീവ് ഓഫീസർ ചന്ദ്രൻ കുഴിചാലിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. വ്യാജ വാറ്റു കേന്ദ്രങ്ങളില്‍ ബാരലുകളിൽ സൂക്ഷിച്ചുവെച്ച 940 ലിറ്റർ വാഷും രണ്ടു സെറ്റ് വാറ്റുപകരണങ്ങളും, ഗ്യാസ് കുറ്റിയും ഗ്യാസ് അടുപ്പും എക്സൈസ് പിടികൂടി. വാഷ് എക്സൈസ് സംഘം ഒഴുക്കി നശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.