LocalNEWS

ആഘോഷരാവുകൾ സമ്മാനിച്ച ഈരാറ്റുപേട്ട നഗരോൽസവം ഇന്ന് സമാപിക്കും

ഈരാറ്റുപേട്ട: നഗരസഭയും വ്യാപാരി വ്യാവസായി ഏകോപന സമിതിയും ഇ ഫോം കൂടി സംയുക്തമായി പി.ടി.എം.എസ് ഓഡിറ്റോറിയത്തിലും പരിസര പ്രദേശങ്ങളിലുമായി നടന്ന നഗരോൽസവം ഇന്ന് സമാപിക്കും. നഗരോൽസവത്തിൽ എല്ലാ ദിവസവും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇതുവരെ അരലക്ഷത്തോളം പേർ നഗരോൽസ നഗർ സന്ദർശിച്ചതായി നഗരോൽസവ ചീഫ് കോഡിനേറ്ററും മുൻ നഗരസഭാ ചെയർമാനുമായ വി.എം സിറാജ് പറഞ്ഞു. സമാപന സമ്മേളനത്തിൽ രാത്രി 8 ന് റാഫി നൈറ്റ് (ഗസൽ) നടക്കും.

എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കളിത്തട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നൂറോളം വ്യാപാര സ്റ്റാളുകളും നിരവധി പ്രസാധകരുടെ പുസ്തക സ്റ്റാളും നഗരോൽസവ വേദിയിൽ ഒരുക്കിയിരുന്നു. എല്ലാ ദിവസവും കലാപരിപാടികളും, പുരാവസ്തു പ്രദർശനം, ദാരുശിൽപ്പ പ്രദർശനം , കുട്ടികൾക്ക് കളിച്ചു രസിക്കാൻ കിഡ്‌സ് റൈഡുകൾ എന്നിവയും ഒരുക്കിയിരുന്നു. ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ യു.എ.ഇ. ചാപ്റ്റർ ആഭിമുഖ്യത്തിൽ നടന്ന പ്രവാസി സംഗമം ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. റാഷിദ് ഖാൻ അധ്യക്ഷത വഹിച്ചു. അവാർഡ് വിതരണം നഗരസഭാ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദർ നിർവ്വഹിച്ചു.

വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് ,സാദിഖ് റഹീം ,സലിം തലനാട് , വി.എം.സിറാജ് , റ്റി.എം ഷെരീഫ് കാസിം, ഡോ.എം.എ.മുഹമ്മദ്, റഷീദ് മറ്റകൊമ്പനാൽ, ഷെയ്ഖ് ഹസൻ ഖാൻ, അജിത് കുമാർ അനസ് പാറയിൽ, എ.എം.എ. ഖാദർ , നാസിം മേത്തർ, ഹുസൈൻ അമ്പഴത്തിനാൽ അജിഷ് യമഹ എന്നിവർ സംസാരിച്ചു.

Back to top button
error: