LocalNEWS

വായനയുടെ ലോകത്തേയ്ക്ക് ആനയിച്ച അച്ഛൻ, ആ സ്മരണയ്ക്ക് വീട്ടുഗ്രന്ഥശാലയൊരുക്കി മകൻ

    മു​പ്പ​ത്തി​ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് വീ​ട്ടി​ലെ​ത്തി​യ ക​ച്ച​വ​ട​ക്കാ​ര​ന്റെ കൈയിൽ പു​സ്ത​ക​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളു​മാ​ണ് വി​ൽ​പ​ന​ക്കാ​യി ഉണ്ടാ​യി​രു​ന്ന​ത്. അ​ന്ന് അ​ച്ഛ​ൻ മ​ക​നോ​ട് ചോ​ദി​ച്ചു. ‘ഏ​തെ​ങ്കി​ലും ഒ​ന്ന് നി​ന​ക്ക് ഞാ​ൻ വാ​ങ്ങി​ത്ത​രാം. ഏ​താ​ണ് വേ​ണ്ട​ത്…?’

കണ്ണൂരിലെ ഇ​രി​ട്ടി പുന്നാട് ഗ്രാമത്തിലെ കെ.​കെ. കു​ഞ്ഞി​രാ​മ​ന്റെ മകൻ ശ്രീജൻ  ആ ചോ​ദ്യം അ​വ​സാ​നി​ക്കും മു​മ്പേ അന്ന് പറഞ്ഞു:

‘എ​നി​ക്ക് പു​സ്ത​കം മ​തി.’
മ​ക​ന്റെ ഇ​ഷ്ട​മ​നു​സ​രി​ച്ച് ആ ​അ​ച്ഛ​ൻ അ​ന്നു വാ​ങ്ങി ന​ൽ​കി​യ അ​യാ​ദ്ധ്യ സിം​ങ് എ​ഴു​തി​യ ‘ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​സം​ഗ്ര​ഹം’ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​ച്ഛ​ന്റെ സ്മ​ര​ണ​ക്കാ​യി മ​ക​ൻ വീ​ട്ടു​ലൈ​ബ്ര​റി ഒ​രു​ക്കു​ക​യാ​ണ്.

സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ല അ​സി​സ്റ്റ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ ശ്രീ​ജ​ൻ പു​ന്നാ​ടാ​ണ് അ​ച്ഛ​ന്റെ സ്മ​ര​ണ​ക്കാ​യി വീ​ട്ടു​ലൈ​ബ്ര​റി​യൊ​രു​ക്കു​ന്ന​ത്.

സാ​ക്ഷ​ര​ത പ്ര​വ​ർ​ത്ത​നം, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​ജ​ൻ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ഞ്ച​രി​ക്കു​മ്പോ​ൾ സ​മ്മാ​ന​മാ​യി ല​ഭി​ച്ച പു​സ്ത​ക​ങ്ങ​ളും വ​രു​മാ​ന​ത്തി​ൽ​നി​ന്ന് ഒ​രോ​ഹ​രി നീ​ക്കി​വെ​ച്ച് ശേ​ഖ​രി​ച്ച പു​സ്ത​ക​ങ്ങ​ളു​മാ​ണ് ഗ്ര​ന്ഥാ​ല​യ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വാ​യ​ന​യി​ലേ​ക്കും സാ​ക്ഷ​ര​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കും കൈ​പി​ടി​ച്ചു ന​ട​ത്തി​യ പി​താ​വ് പു​ന്നാ​ടി​ലെ കെ.​കെ കു​ഞ്ഞി​രാ​മ​ന്റെ സ്മ​ര​ണ​ക്കാ​യി ശ്രീ​ജ​ൻ സ്വന്തം വീ​ട്ടി​ൽ ഒ​രു​ക്കി​യ ഗ്ര​ന്ഥാ​ല​യം ഇ​രി​ട്ടി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത് ക​മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ അം​ഗം ടി.​വി ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​മ്മ ടി.​വി ജാ​ന​കി​യും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. പ​ഠ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വീ​ട്ടി​ലെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കും അ​യ​ൽ​പ​ക്ക​ത്തെ വീ​ട്ടു​കാ​ർ​ക്കും ഈ ​വീ​ട്ടുലൈ​ബ്ര​റി​യി​ൽ നി​ന്നും പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ശ്രീ​ജ​ൻ പു​ന്നാ​ട് പ​റ​ഞ്ഞു.(സ്വന്തം ഗ്രാമത്തിനു വെളിച്ചം മാതൃകാപരവും വ്യത്യസ്തവുമായ വാർത്തകൾ News Then വായനക്കാർക്കും എഴുതാം. WhatsApp 9400571912)

Back to top button
error: