Local

  • സ്റ്റീം ബാത്തിനിടെ ജിമ്മില്‍ വച്ച് യുവതിക്കെതിരെ ലൈംഗികാതിക്രമം, ട്രെയിനര്‍ അറസ്റ്റില്‍

      തൃശ്ശൂര്‍: ജിമ്മില്‍ വ്യായാമത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ട്രെയിനര്‍ അറസ്റ്റില്‍. വടൂക്കര ഫോര്‍മല്‍ ഫിറ്റ്നെസ്സ് സെന്റര്‍ ഉടമയും ട്രെയിനറുമായ പാലക്കല്‍ സ്വദേശി അജ്മലിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22-ാം തീയതിയായിരുന്നു സംഭവം. ജിമ്മില്‍ വ്യായാമം കഴിഞ്ഞ യുവതി സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെയാണ് ലൈംഗികാതിക്രമം നടന്നത്. യുവതി ബഹളം വെച്ചതോടെ പ്രതി പിന്മാറി. തുടര്‍ന്ന് യുവതി ജിമ്മില്‍ നിന്നും പുറത്തിറങ്ങി നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മറ്റൊരു ബലാത്സംഗക്കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

    Read More »
  • 15കാരി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ യുവതി പോക്‌സോ കേസില്‍ അറസ്റ്റിലായി

      കോഴിക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ എലത്തൂർ സ്വദേശിനിയായ യുവതി രണ്ടുമാസത്തിന് ശേഷം പിടിയിൽ. എലത്തൂര്‍ ചെറുകുളം ജസ്ന(22)യെ ചേവായൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോഴാണ് യുവതി പിടിയിലായത്. ഡിസംബര്‍ 29നാണ് ജസ്ന പീഡിപ്പിച്ചതായുള്ള പതിനഞ്ചുകാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. പീഡനത്തിനു ശേഷം വിദേശത്തു പോയ ഇവർ രണ്ടുദിവസം മുമ്പ് വിദേശത്തു നിന്ന് നാട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചു. അതോടെയാണ് ജസ്നയെ അറസ്റ്റു ചെയ്തത്. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ്.ഐ വിനയന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീരാജ്, മഞ്ജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    Read More »
  • തലശേരിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

       തലശേരി: വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. മുൻ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ ചിറക്കര കുഴിപ്പങ്ങട്ടെ കളത്തിൽ വീട്ടിൽ കെ. പ്രഭാവതി (74)യെയാണ്  വീട്ടിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. അവിവാഹിതയായ ഇവർ തനിച്ചാണ് താമസം. സമീപത്ത് തന്നെ ബന്ധുക്കൾ ഉണ്ടെങ്കിലും ആരുമായും ഇവർ ബന്ധം പുലർത്തിയിരുന്നില്ല. ബന്ധുവായ സ്ത്രീ കഴിഞ്ഞ ദിവസം പല തവണ പ്രഭാവതിയെ ഫോണിൽ വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്ന് ഇവരുടെസഹോദരൻ്റെ മകനെ വിളിച്ച് പറയുകയായിരുന്നു. ഉച്ചയോടെ അയാൾ വിട്ടിലെത്തിയപ്പോഴാണ് ഇവരെ വീടിന്റെ നടുത്തളത്തിൽ മരിച്ച നിലയിൽ കാണുന്നത്. വിവരം അറിയിച്ചതിനെ തുടർന്ന്  തലശേരി പോലിസ് സ്ഥലത്തെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ എങ്കിലും പഴക്കമുണ്ടെന്ന് കരുതുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് ഇൻക്വസ്റ്റ് നടത്തി. പരേതനായ കുമാരൻ്റെ മകളാണ്. വീടിന്റെ മുൻ വശത്തെ ഗ്രില്ല് പൂട്ടിയ നിലയിലായിരുന്നു. തലശ്ശേരി പോലീസും പിന്നാലെ ഫോറൻസിക്, വിരലടയാള  വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന…

    Read More »
  • സ്ത്രീ പുരുഷ സമത്വം യാഥാർത്ഥ്യമാകാൻ സാമ്പത്തിക സമത്വം അത്യാവശ്യം: ജില്ലാ കളക്ടർ

    കോട്ടയം: സ്ത്രീ പുരുഷ സമത്വം യാഥാർത്ഥ്യമാകാൻ സാമ്പത്തിക സമത്വം അത്യാവശ്യമാണെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ. വിമൺ എന്റർപ്രനർ നെറ്റ് വർക്ക് കോട്ടയം ചാപ്റ്ററിന്റെ (വെൻ) വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. സ്ത്രീ പുരുഷ സമത്വം യാഥാർത്ഥ്യമാകാൻ 150 വർഷം വേണ്ടി വരുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 140 വർഷം കൊണ്ട് സാമ്പത്തികവും , 145 വർഷം കൊണ്ട് രാഷ്ട്രീയവുമായ സമത്വം ഉണ്ടാകുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ബയോളജിക്കലായ തുല്യത ഉറപ്പാക്കാൻ സാമ്പത്തിക സമത്വം അവശ്യമാണ് എന്നും ജില്ലാ കളക്ടർ പറഞ്ഞു. സാമൂഹിക പ്രവർത്തക നിഷ ജോസ് കെ.മാണിക്കൊപ്പം ചേർന്ന് ജില്ലാ കളക്ടർ വിളക്ക് തെളിയിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കോട്ടയം ചാപ്റ്റർ ചെയർ മറിയാമ്മ പയസ് , വൈസ് ചെയർ ചിന്നു മാത്യു , കൺവീനർ റീബാ വർഗീസ് എന്നിവരാണ് സംഘടനാ ഭാരവാഹികൾ. സ്ത്രീ സംരംഭകരുടെ കൂട്ടായ്മയും , നെറ്റ് വർക്കിങ്ങ് , പരിശീലനം , മെന്ററിങ്ങ്…

    Read More »
  • പ്രതിരോധമുറകൾ പഠിക്കാൻ വാക്ക് ഇൻ പരിശീലനവുമായി പോലീസ്

    കോട്ടയം: അതിക്രമങ്ങൾ നേരിടുന്നതിന് സ്ത്രീകൾക്കും കുട്ടികൾക്കും പോലീസിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 11, 12 തിയതികളിൽ എല്ലാ ജില്ലകളിലും സൗജന്യ പരിശീലനം നൽകും. സ്വയം പ്രതിരോധ മുറകളിൽ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ‘ജ്വാല’ എന്ന പേരിലുള്ള വാക്ക് ഇൻ ട്രെയിനിങ് നൽകുന്നത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടി ശനിയാഴ്ച രാവിലെ ഒൻപതിന് എല്ലാ ജില്ലകളിലും ജില്ലാ പോലീസ് മേധാവിമാർ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലയിൽ മാർച്ച് 11ന് തെക്കേക്കര പഞ്ചായത്ത് ഹാളിലും മാർച്ച് 12ന് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലുമാണു പരിശീലനം. ഒൻപത് മണി, 11 മണി, രണ്ട് മണി, നാല് മണി എന്നീ സമയങ്ങളിൽ നാലു ബാച്ചായാണു പരിശീലനം. താൽപര്യമുള്ളവർ shorturl.at/eBVZ4 എന്ന ലിങ്കിൽ പ്രവേശിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. കേരളാ പോലീസിന്റെ ആഭിമുഖ്യത്തിൽ 2015 ൽ ആരംഭിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളിൽ പരിശീലനം നേടിയിട്ടുണ്ട്.…

    Read More »
  • നാടിനെ ഭീതിയിലാഴ്ത്തി പോത്തിന്റെ പരാക്രമം, കുത്തേറ്റ് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

    കാസർകോട് അതിർത്തി ഗ്രാമമായ  മൊഗ്രാലിലും മൊഗ്രാല്‍ പുത്തൂരിലും നാടിനെ ഭീതിയിലാഴ്ത്തി പോത്തിന്റെ പരാക്രമം. പോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കർണാടക ചിത്രദുർഗ സ്വദേശിയായ 22 കാരനാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ്  സംഭവം. മൊഗ്രാല്‍ പുത്തൂരില്‍ അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്ത് വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടയില്‍ കയര്‍ പൊട്ടിച്ച് ഓടുകയായിരുന്നു. ഇതിനിടയില്‍ പോത്തിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരാൾക്ക് കുത്തേറ്റത്. അടിവയറ്റില്‍ കുത്തേറ്റ ഇദ്ദേഹത്തെ മംഗ്‌ളൂറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൊഗ്രാല്‍ പുത്തൂരില്‍ നിന്ന് തൊട്ടടുത്ത പ്രദേശമായ മൊഗ്രാലിലും ഓടിയെത്തിയ പോത്ത് ഇവിടെയും പരാക്രമം നടത്തി. രണ്ട് കടകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. വാഹനങ്ങളും തകർത്തു. 25 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വീട്ടുമുറ്റത്തും കയറി പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. പരാക്രമം തുടര്‍ന്ന പോത്ത് ആരെയും അടുത്തേക്ക് ചെല്ലാന്‍ പോലും സമ്മതിച്ചില്ല. ഒടുവില്‍ നാട്ടുകാരും പൊലീസും ഫയര്‍ഫോര്‍സും ചേർന്ന് കയറുകളുമായി പോത്തിനെ കീഴ് പ്പെടുത്തി ഉടമസ്ഥന് കൈമാറി.

    Read More »
  • പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഭിന്നത രൂക്ഷം; കോൺഗ്രസ് ഭരിക്കുന്ന ചിങ്ങോലി പഞ്ചായത്തിൽ അവിശ്വാസത്തിന് നോട്ടീസ് നൽകി കോൺഗ്രസ്

    ഹരിപ്പാട്: പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഭിന്നത രൂക്ഷമായതിന് പിന്നാലെ ചിങ്ങോലി പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്. സിപിഎം- 4, സിപിഐ- 2, കോൺഗ്രസ്- 4 എന്നിങ്ങനെ പത്ത് അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പ് വെച്ചിരിക്കുന്നത്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നോട്ടീസിൻമേൽ പതിനഞ്ച് ദിവസത്തിനകം അവിശ്വാസ പ്രമേയ ചർച്ച നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ജി സജിനിക്ക് എതിരെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനീഷ് എസ് ചേപ്പാടും വൈസ് പ്രസിഡന്റ് എസ് സുരേഷിന് എതിരെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പത്മശ്രീ ശിവദാസനുമാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. നേരത്തെയുണ്ടായിരുന്ന ധാരണ പ്രകാരം ജി സജിനി പ്രസിഡന്റ് സ്ഥാനം ഒഴിയാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് അവിശ്വാസത്തിന് ശ്രമിക്കുന്നത്. ഡിസംബർ 31 ന് ജി സജിനി സ്ഥാനം ഒഴിയേണ്ടതായിരുന്നു. പാർട്ടി ജില്ലാ നേതൃത്വവും രമേശ് ചെന്നിത്തല എംഎൽഎയും പല തവണ ആവശ്യപ്പെട്ടിട്ടും…

    Read More »
  • സ്ത്രീ സുരക്ഷക്ക് ‘സേഫ് കോട്ടയം’, പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിന് ‘സേവ് കോട്ടയം’ പദ്ധതികളുമായി കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ്

    കോട്ടയം: സ്ത്രീ സുരക്ഷക്ക് ‘സേഫ് കോട്ടയം’ പദ്ധതിയും പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിന് ‘സേവ് കോട്ടയം’ പദ്ധതിയുമായി കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2023- 24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്. 123.92 കോടി രൂപ വരവും 119.92 കോടി രൂപ ചെലവും നാലുകോടി രൂപ മിച്ചവുമുള്ള ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ അവതരിപ്പിച്ചത്. ജില്ലയിലെ വിനോദ സഞ്ചാര വികസനത്തിനും പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിനും കുട്ടികളുടെ ക്ഷേമത്തിനും ബജറ്റിൽ ഊന്നൽ നൽകുന്നു. ബജറ്റ് പ്രഖ്യാപനങ്ങൾ  സേവ് കോട്ടയം ജില്ലയിൽ ഏതാനും വർഷങ്ങളായി പ്രളയം, ഉരുൾപൊട്ടലുകൾ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ കാർഷികമേഖലയെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിൽ, കാർഷിക ഗവേഷണത്തിനും കാലാവസ്ഥാ വ്യതിയാന പഠനത്തിനുമായി ജില്ലയിൽ പഠന ഗവേഷണ കേന്ദ്രം. സേഫ് കോട്ടയം ജില്ലയിലെത്തുന്ന, ജില്ലയിലുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും നിർഭയം തങ്ങുന്നതിന് കുടുംബശ്രീയുമായി സഹകരിച്ച് ജില്ലാ കേന്ദ്രത്തിലും, ബ്ലോക്ക് തലത്തിലും നിർഭയ കേന്ദ്രങ്ങൾ (ഷീ ഹോസ്റ്റൽ) ലഹരിമുക്ത കോട്ടയം പൊതുഇടങ്ങൾ, ആധുനിക വായനശാലകൾ, നൂതന…

    Read More »
  • ‘മേയറെ തേടി’: എട്ടാം ദിവസവും ബ്രഹ്മപുരത്തെ തീയണയ്ക്കാൻ കഴിഞ്ഞിട്ടില്ല, കൊച്ചി മേയറുടെ വീട്ടിലേക്ക് മാ‍ർച്ച്; കോർപ്പറെഷനെതിരെ പ്രതിഷേധവുമായി യുഡിഎഫ്

    കൊച്ചി: കൊച്ചി ബ്രഹ്മപുരം പ്ലാന്റിലെ തീ ഇനിയും അണയ്ക്കാനാകാത്ത പശ്ചാത്തലത്തിൽ കോർപ്പറെഷനെതിരെ പ്രതിഷേധവുമായി യുഡിഎഫ്. കൊച്ചി മേയറുടെ വീട്ടിലേക്ക് യുഡിഎഫ് മാർച്ച് നടത്തി. ‘മേയറെ തേടി’ എന്ന പ്ലക്കാർഡുമായാണ് യുഡിഎഫ് കൗൺസിലർമാരടക്കമുള്ളവർ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് പൊലീസ് തടഞ്ഞു. എട്ടാം ദിവസവും ബ്രഹ്മപുരത്തെ തീയണയ്ക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം കൊച്ചിയിൽ മാലിന്യ നീക്കം നിലച്ചിട്ടു ഒരാഴ്ചയാകുന്നു. ബ്രഹ്മപുരത്തേയ്ക്ക് മാലിന്യം കൊണ്ട് പോകാൻ കഴിയാത്തതിനാൽ നഗരത്തിലെ വഴിയരികിൽ കൂട്ടിയിട്ടിരിക്കുകയാണ് മാലിന്യമെല്ലാം.

    Read More »
  • എം.സി. റോഡിൽ തുരുത്തിയിൽ ആന ഇടഞ്ഞു; ആശങ്ക നിറഞ്ഞ മണിക്കൂറുകൾ, ഗതാഗതം തടസപ്പെട്ടു

    ചങ്ങനാശേരി: എം.സി. റോഡിൽ തുരുത്തിയിൽ വാഹനത്തിൽ കൊണ്ടുവന്ന ആന ഇടഞ്ഞു. വാഹനത്തിൽ കൊണ്ടുവന്ന വാഴപ്പള്ളി മഹാദേവൻ എന്ന ആന ഇടഞ്ഞു. ഒന്നര മണിക്കൂറോളം നിന്ന ശേഷം പുറത്തിറങ്ങിയ ആന ലോറി കുത്തി തകർത്തു. ഇതിന് പിന്നാലെ എലിഫൻ്റ് സ്ക്വാഡ് എത്തി മയക്കു വെടിവച്ചു. ആന ഇടഞ്ഞതോടെ മണിക്കൂറുകളോളം എം.സി. റോഡിൽ തുരുത്തി ഭാഗത്ത് ഗതാഗത സ്തംഭിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെ ചങ്ങനാശേരി തുരുത്തി ഈശാനത്തുകാവ് ക്ഷേത്രത്തിനു സമീപമാണ് സംഭവം. ഉത്സവത്തിനു കൊണ്ടുപോയ ശേഷം തിരികെ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയാണ് ആനയിടഞ്ഞത്. തുരുത്തിയിലെ ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ പുരയിടത്തിൽ കെട്ടാൻ എത്തിക്കുന്നതിനിടെയാണ് സംഭവം. വാഹനത്തിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന ആന ലോറിയുടെ കൈവരികൾ കുത്തിമറിച്ച ശേഷമാണ് വാഹനം തകർത്ത് റോഡിലേക്ക് ഇറങ്ങിയത്. തുമ്പികൈ കൊണ്ട് സമീപത്തെ വൈദ്യുതി ലൈൻ വലിച്ചു പൊട്ടിച്ചും പരാക്രമം കാട്ടിയിരുന്നു. ഇതോടെ പ്രദേശം പൂർണമായി ഇരുട്ടിലായി. രാത്രി ഏറെ വൈകി വെറ്റിനറി വിഭാഗം അധികൃതർ എത്തി മയക്കു വെടിവച്ചു.…

    Read More »
Back to top button
error: