LocalNEWS

പ്രതിരോധമുറകൾ പഠിക്കാൻ വാക്ക് ഇൻ പരിശീലനവുമായി പോലീസ്

കോട്ടയം: അതിക്രമങ്ങൾ നേരിടുന്നതിന് സ്ത്രീകൾക്കും കുട്ടികൾക്കും പോലീസിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 11, 12 തിയതികളിൽ എല്ലാ ജില്ലകളിലും സൗജന്യ പരിശീലനം നൽകും. സ്വയം പ്രതിരോധ മുറകളിൽ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ‘ജ്വാല’ എന്ന പേരിലുള്ള വാക്ക് ഇൻ ട്രെയിനിങ് നൽകുന്നത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടി ശനിയാഴ്ച രാവിലെ ഒൻപതിന് എല്ലാ ജില്ലകളിലും ജില്ലാ പോലീസ് മേധാവിമാർ ഉദ്ഘാടനം ചെയ്യും.

കോട്ടയം ജില്ലയിൽ മാർച്ച് 11ന് തെക്കേക്കര പഞ്ചായത്ത് ഹാളിലും മാർച്ച് 12ന് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലുമാണു പരിശീലനം. ഒൻപത് മണി, 11 മണി, രണ്ട് മണി, നാല് മണി എന്നീ സമയങ്ങളിൽ നാലു ബാച്ചായാണു പരിശീലനം. താൽപര്യമുള്ളവർ shorturl.at/eBVZ4 എന്ന ലിങ്കിൽ പ്രവേശിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.

Signature-ad

കേരളാ പോലീസിന്റെ ആഭിമുഖ്യത്തിൽ 2015 ൽ ആരംഭിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളിൽ പരിശീലനം നേടിയിട്ടുണ്ട്. പരിശീലനം തികച്ചും സൗജന്യമാണ്. താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തുടർന്നും പരിശീലനം നേടാവുന്നതാണ്. ഫോൺ: 0471-2318188.

Back to top button
error: