LocalNEWS

സ്ത്രീ പുരുഷ സമത്വം യാഥാർത്ഥ്യമാകാൻ സാമ്പത്തിക സമത്വം അത്യാവശ്യം: ജില്ലാ കളക്ടർ

കോട്ടയം: സ്ത്രീ പുരുഷ സമത്വം യാഥാർത്ഥ്യമാകാൻ സാമ്പത്തിക സമത്വം അത്യാവശ്യമാണെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ. വിമൺ എന്റർപ്രനർ നെറ്റ് വർക്ക് കോട്ടയം ചാപ്റ്ററിന്റെ (വെൻ) വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. സ്ത്രീ പുരുഷ സമത്വം യാഥാർത്ഥ്യമാകാൻ 150 വർഷം വേണ്ടി വരുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 140 വർഷം കൊണ്ട് സാമ്പത്തികവും , 145 വർഷം കൊണ്ട് രാഷ്ട്രീയവുമായ സമത്വം ഉണ്ടാകുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ബയോളജിക്കലായ തുല്യത ഉറപ്പാക്കാൻ സാമ്പത്തിക സമത്വം അവശ്യമാണ് എന്നും ജില്ലാ കളക്ടർ പറഞ്ഞു.

സാമൂഹിക പ്രവർത്തക നിഷ ജോസ് കെ.മാണിക്കൊപ്പം ചേർന്ന് ജില്ലാ കളക്ടർ വിളക്ക് തെളിയിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കോട്ടയം ചാപ്റ്റർ ചെയർ മറിയാമ്മ പയസ് , വൈസ് ചെയർ ചിന്നു മാത്യു , കൺവീനർ റീബാ വർഗീസ് എന്നിവരാണ് സംഘടനാ ഭാരവാഹികൾ. സ്ത്രീ സംരംഭകരുടെ കൂട്ടായ്മയും , നെറ്റ് വർക്കിങ്ങ് , പരിശീലനം , മെന്ററിങ്ങ് എന്നിവയിലൂടെ സ്ത്രീ ശാക്തീകരണമാണ് സംഘടന ലക്ഷ്യമിടുന്നത്. ഇന്റർനാഷണൽ വുമൺസ് ഡേയുടെ സന്ദേശമായ എംബ്രസ് ദി ഇക്യുറ്റി ആന്റ് ഡിജിറ്റ് ഓൾ എന്ന വിഷയത്തിൽ ഡോ.ഷീജ ഏബലിന്റെ നേതൃത്വത്തിൽ ചർച്ച നടന്നു. നിഷ ജോസ് കെ മാണി , ഷിബി ആനന്ദ് , റീബാ വർഗീസ് , സൈക്കോളജിസ്റ്റ് മെറിൻ ബാബു , ഡോ. ദീപ്തി കൈമൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: