LocalNEWS

കടുത്ത വേനൽ ചൂടിന് കുളിരായി തണ്ണീർ പന്തൽ ഒരുക്കി കോട്ടയം ജില്ലാ പോലീസ്

കോട്ടയം: കടുത്ത വേനൽ ചൂടിന് കുളിരായി തണ്ണീർ പന്തൽ ഒരുക്കി കോട്ടയം ജില്ലാ പോലീസ്. കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം ഓഫീസിന് മുൻവശത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പൊതുജനങ്ങൾക്ക് തണ്ണിമത്തൻ നൽകി ഉദ്ഘാടനം നിർവഹിച്ചു. കടുത്ത വേനൽ ചൂടിന് പൊതുജനങ്ങൾക്ക് ആശ്വാസം നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത്തരത്തിൽ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെ പൊതുജനങ്ങൾക്കായി തണ്ണീർപന്തലിന്റെ സേവനം ലഭ്യമാകുന്നതാണ്.

തണ്ണിമത്തൻ, ശുദ്ധജലം, മോരും വെള്ളം എന്നിവയാണ് പൊതുജനങ്ങൾക്കായി നൽകുക. ചടങ്ങിൽ പോലീസ് സഹകരണ സംഘം പ്രസിഡ​ന്റ് പ്രേംജി കെ നായർ, പ്രസന്നൻ എം.കെ, കെ.പി.ഓ.എ ജില്ലാ പ്രസിഡന്റ് പ്രശാന്ത് കുമാർ, സെക്രട്ടറി എം.എസ് തിരുമേനി, ബോർഡ് മെമ്പർമാരായ അജിത്‌ ചിറയില്‍, അനസ്, ബിനു ഭാസ്കർ, രഞ്ജിത്ത് കുമാർ എന്നിവരും മാറ്റ് പോലീസ്‌ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Back to top button
error: