LocalNEWS

ദമ്പതികൾ കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ, ജീവനൊടുക്കാൻ കാരണം കടുത്ത സാമ്പത്തിക ബാധ്യതയത്രേ

  കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്നാണത്രേ കണ്ണൂർ തിമിരിയിൽ ദമ്പതികൾ തൂങ്ങിമരിച്ചു. ഓലക്കണ്ണ് സ്വദേശി സന്തോഷ് (48) ഭാര്യ ദീപ (40) എന്നിവരെയാണ് വീടിനു സമീപത്തുള്ള കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

സന്തോഷിനും ദീപയ്ക്കും വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്നാണ് പല കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റിയ  മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Back to top button
error: