Local

  • റയിൽവെ അവഗണന തുടരുന്നു; എറണാകുളത്തെ വികസനങ്ങൾ എങ്ങുമെത്തിയില്ല

    എറണാകുളം:ദക്ഷിണ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ 25 സ്റ്റേഷനുകളില്‍ പത്തെണ്ണവും കേരളത്തിലേതാണ്.അതിൽതന്നെ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന രണ്ടാംനഗരമായി കൊച്ചിയുണ്ടായിട്ടും എറണാകുളത്തെ സ്റ്റേഷനുകൾക്ക് കേന്ദ്രസര്‍ക്കാരില്‍നിന്ന്  അവഗണനമാത്രം.ജംക്ഷൻ വഴി വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കുന്നതുമുതല്‍ പുതിയ പാതകളുടെ കാര്യത്തില്‍വരെ ഇത് വ്യക്തം. 2022–-23 സാമ്ബത്തികവര്‍ഷത്തില്‍ എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍നിന്നുള്ള വരുമാനം 193.34 കോടിയാണ്.എറണാകുളം ടൗണിലേതാകട്ടെ 91.91 കോടിയും. ആലുവയില്‍ 73.88 കോടി വരുമാനമുണ്ട്. ആകെ 359.13 കോടി.എന്നാല്‍, വരുമാനത്തിന് അനുസൃതമായ റെയില്‍വികസനം നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിമുഖത തുടരുകയാണ്. 2023–-24ലെ ബജറ്റില്‍ 31,850 കോടി അനുവദിച്ചപ്പോള്‍ സംസ്ഥാനത്തിന് കിട്ടിയത് 100.25 കോടിമാത്രവും. പാത ഇരട്ടിപ്പിക്കലിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ആകെ അനുവദിച്ച 30,749 കോടിയില്‍ കേരളത്തിന് 193 കോടിമാത്രം.കേരളത്തെ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ യാത്രക്കാരുള്‍പ്പെടെ കടുത്ത പ്രതിഷേധത്തിലാണ്. ആത്മ നിർഭർ ഭാരത്, ഗതി ശക്തി ഭാരത് പദ്ധതികളുടെ ഭാഗമായുള്ള എറണാകുളം സ്റ്റേഷനുകളുടെ വികസനവും എങ്ങുമെത്തിയില്ല.ഭിന്നശേഷിസൗഹൃദമായിട്ടാണ്‌ സ്റ്റേഷനുകളുടെ പുനർനിർമാണം വിഭാവനം ചെയ്തത്.സൗത്ത്‌ സ്റ്റേഷനെ കൊച്ചി മെട്രോയുടെ എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക്…

    Read More »
  • ഒറ്റപ്പാലത്ത് ‍ വാട്ടർ എ ടി എം സ്ഥാപിച്ചു

    ഒറ്റപ്പാലം: കടുത്ത വേനലിൽ ജനങ്ങൾക്ക് ഉപകാരപ്രദമായി ഒറ്റപ്പാലത്ത് വാട്ടർ എടിഎം സ്ഥാപിച്ചു. ഒരു രൂപ കോയിൻ ഇട്ടാൽ ഒരുലിറ്റർ തണുത്ത വെള്ളവും 5 രൂപ കോയിൻ ഇട്ടാൽ 5 ലിറ്റര്‍ തണുത്ത വെള്ളവും കിട്ടും.ബോട്ടിലുകൾ കരുതണം. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്താണ് വാട്ടര്‍ എ ടി എം സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ അമ്പലപ്പാറയിലും ഇതേപോലെ വാട്ടർ എടിഎം സ്ഥാപിച്ചിരുന്നു.

    Read More »
  • കെഎസ്ആർടിസി അടൂർ ഡിപ്പോയുടെ വയനാട് യാത്ര

    അടൂർ: മൂന്നുപകലും രണ്ട് രാത്രിയും വയനാടിനെ അടുത്തറിയാന്‍ അവസരം ഒരുക്കി അടൂര്‍ കെ.എസ്.ആര്‍.ടി.സി. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള യാത്രയിൽ ജംഗിള്‍ സഫാരി സ്റ്റേ ഉള്‍പ്പെടെ 3900 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുന്നത്.മേയ് 14-നാണ് യാത്ര പുറപ്പെടുന്നത്.    അന്വേഷണങ്ങള്‍ക്ക്: 9207014930, 9447302611.

    Read More »
  • ബന്ധുവുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് 17 വർഷം കഠിനതടവ്

    തിരുവനന്തപുരം:ബന്ധുവുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് 17 വർഷം കഠിനതടവ്. അഞ്ചുതെങ്ങ് സ്വദേശി ജോണി (39) യെയാണ് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ഡിസ്ട്രിക്‌ട് ജഡ്ജ് ടി. പി. പ്രഭാഷ് ലാല്‍ ശിക്ഷിച്ചത്.പ്രതിക്ക് 17 വര്‍ഷം കഠിനതടവും 1,00,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.പ്രതിയുടെ മാതൃ സഹോദരീ പുത്രിയുടെ മകളാണ് അതിജീവിത. 2013 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയുടെ പിതാവ് ആശുപത്രിയില്‍ ആയിരിക്കേ ,വീട്ടില്‍ സഹായിയായി എത്തിയ അതിജീവിതയെ ബലമായി പീഡിപ്പിക്കുകയായിരുന്നു.

    Read More »
  • റോഡിലെ വെള്ളക്കെട്ടിൽ കുത്തിയിരുന്ന് കോൺഗ്രസ് നേതാവിന്റെ പ്രതിഷേധം

    തിരുവനന്തപുരം: വേനൽമഴയിൽ തന്നെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് നേതാവിന്റെ കുത്തിയിരുപ്പ് പ്രതിഷേധം. അടുത്തിടെ ആധുനിക രീതിയില്‍ നവീകരിച്ച കിള്ളി – പങ്കജ കസ്തൂരി- കാന്തള കട്ടക്കോട് റോഡിലെ വെള്ളക്കെട്ടിനെതിരെയായിരുന്നു ചെളി വെള്ളത്തില്‍ കുത്തിയിരുന്ന് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം എം അഗസ്റ്റിന്റെ ഒറ്റയാള്‍ പ്രതിഷേധം.  എം എല്‍ എ ഉള്‍പ്പടെ ജനപ്രതിനിധികളും സര്‍ക്കാര്‍ ജീവനക്കാരും ദിവസവും നിരവധി തവണ കടന്നു പോകുന്ന റോഡാണിതെന്ന് അഗസ്റ്റിൻ പറയുന്നു.വേനൽക്കാലത്തെ സ്ഥിതി ഇതാണെങ്കിൽ മഴക്കാലത്ത് എന്തായിരിക്കും അവസ്ഥയെന്നും അഗസ്റ്റിൻ ചോദിച്ചു.

    Read More »
  • റാന്നി പഞ്ചായത്ത് ആഫീസിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരിക്കേറ്റു

    റാന്നി:പഞ്ചായത്ത് ആഫീസിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരിക്ക്.വയലത്തല മനാട്ട് ‍ തടത്തിൽ ഫിലിപ്പോസ്, തറയത്ത് കുര്യച്ചന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയിൽ ബ്ലോക്കുപടി ഭാഗത്ത് നിന്ന് വന്ന കാറായിരുന്നു നിയന്ത്രണം വിട്ട് പഞ്ചായത്ത് ആഫീസിലേക്ക് ഇടിച്ചുകയറിയത്.ഉച്ചമുതൽ ഈ‌ ഭാഗത്ത് നല്ല മഴയായിരുന്നു.മഴയിൽ നിയന്ത്രണം വിട്ടതാണെന്നാണ് സൂചന.

    Read More »
  • ഭാര്യയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച ആൾ അറസ്റ്റിൽ

    തിരുവനന്തപുരം: ഭാര്യയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍.വെള്ളറട മുള്ളിലവുവിള ആലിക്കോട് സ്വദേശി സനല്‍ (47) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.മദ്യപിച്ച്‌ വന്ന സനൽ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്ന ഭാര്യ നയനയുമയി വഴക്കുണ്ടാക്കുകയും ‍ ഭാര്യയുടെ മുഖത്തും മറ്റ് ശരീര ഭാഗത്തും അടുപ്പിലിരുന്ന തിളച്ച എണ്ണയെടുത്ത് ഒഴിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ നയന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

    Read More »
  • വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന്‍ മരിച്ചു

    മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന്‍ മരിച്ചു.കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ മുഹമ്മദ് ഹംദാനാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കുട്ടികളുമായി കളിക്കുന്നതിനിടെ മുഹമ്മദ് ഹംദാന്റെ ദേഹത്തേക്ക് മഴയില്‍ കുതിര്‍ന്നു നിന്ന കയ്യാലയിൽ നിന്നും കല്ല് വീഴുകയായിരുന്നു.ഉടൻതന്നെ കുട്ടിയെ വളാഞ്ചേരിയിലെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊളമംഗലം എം.ഇ.ടി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഹംസയാണ് പിതാവ്, സഹീറയാണ് മാതാവ് ,മുഹമ്മദ് ഹനാന്‍ സഹോദരനാണ്. കാടാമ്ബുഴ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടു നല്‍കും.

    Read More »
  • തല ചായ്ക്കാൻ ഇടമില്ലാത്തവർക്കായി കൊച്ചിയിൽ നൈറ്റ് ഷെല്‍റ്റര്‍ ഒരുങ്ങുന്നു

    കൊച്ചി:തല ചായ്ക്കാൻ ഇടമില്ലാത്തവർക്കായി കൊച്ചിയിൽ നൈറ്റ് ഷെല്‍റ്റര്‍ ഒരുങ്ങുന്നു.കോര്‍പറേഷന്റെ നേതൃത്വത്തിലാണ് നൈറ്റ് ഷെല്‍റ്റര്‍ ആരംഭിക്കുന്നത്. മീഡിയനുകളിലും ഫുട്പാത്തുകളിലും കിടന്നുറങ്ങുന്നവരെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം.കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഗാന്ധിനഗറിലെ കെട്ടിടമാണ് ഇതിനായി സജ്ജമാക്കുന്നത്.50 പേ‌ര്‍ക്ക് താമസിക്കാം.കിടക്കകളും പ്രഭാതഭക്ഷണവും ലഭിക്കും.പുറത്ത് പോയി ജോലികള്‍ ചെയ്യാം.ശേഷം ഉറങ്ങാനായി ഷെല്‍ട്ടര്‍ ഹോമിലെത്താം.   നിലവിൽ 140 ഓളം പേര്‍ പള്ളുരുത്തിയിലെ ഷെല്‍റ്റര്‍ ഹോമില്‍ താമസിക്കുന്നുണ്ട്. തെരുവില്‍ നിന്ന് എടുത്ത രോഗികളും പരിക്കേറ്റവരുമായ ആളുകളാണവിടെയുമുള്ളത്.ഡിണ്ടിഗല്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവർപോലും അവിടെയുണ്ട്.

    Read More »
  • പൊന്നാനിയിൽ കപ്പലടുക്കും; തുറമുഖത്തിന്റെ ഡി.പി.ആർ കൈമാറി

    മലപ്പുറം: പൊന്നാനിയിൽ തുറമുഖം വരുന്നു.പതിറ്റാണ്ടുകൾക്കപ്പുറം കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങളും മലബാറിന്റെ രുചിപ്പെരുമയും തേടി പത്തേമാരികൾ നങ്കൂരമിട്ടിരുന്ന പൊന്നാനി തുറമുഖത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ തുറമുഖം പണിയാനായി സമഗ്രമായ രൂപരേഖയാണ് തയ്യാറാക്കിയിട്ടുള്ളത്. കേരള മാരിടൈം ബോർഡിന്റെ ആഭിമുഖ്യത്തിൽ പൊന്നാനിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന മൾട്ടിപർപ്പസ് വാർഫിന്റെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) കേരള മാരിടൈം ബോർഡിന്റെ ആസ്ഥാനത്ത് ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെൻറ് ചീഫ് എഞ്ചിനീയർ ജോമോൻ  കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ് പിള്ളയ്ക്ക് കൈമാറി. വിഴിഞ്ഞം തുറമുഖം വരുന്നതോടുകൂടി കേരളത്തിൽ ചെറു കപ്പലുകൾ ധാരാളമായി വേണ്ടിവരും.അത്തരത്തിലുള്ള വികസനം മുന്നിൽ കണ്ടുകൊണ്ടാണ് പൊന്നാനി തുറമുഖത്തിന്റെ വികസനം നടപ്പാക്കുന്നത്. മാത്രമല്ല ക്രൂയിസ് ടൂറിസം രംഗത്തും പൊന്നാനിക്ക് നിർണായകമായ ഒരു സ്ഥാനമുണ്ട്.ടൂറിസം ഡിപ്പാർട്ട്മെൻറ് പ്രഖ്യാപിച്ചിരിക്കുന്ന ക്രൂയിസ് ടൂറിസം പദ്ധതിയിൽ പൊന്നാനി തുറമുഖവും ഉൾപ്പെട്ടിട്ടുണ്ട്.ഇതോടൊപ്പം ലക്ഷദ്വീപിലേക്ക് ഉൾപ്പെടെയുള്ള  ചരക്ക് ഗതാഗതവും സുഗമമാക്കാൻ തുറമുഖം ഉപകരിക്കപ്പെടും . പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ വാർഫ് നിർമ്മാണം സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര…

    Read More »
Back to top button
error: