Local
-
എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കൊല്ലം:എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.പാവുമ്ബ ശ്യാംകുമാര്‍ ഭവനില്‍ ശശീന്ദ്ര ബാബുവിന്റെ മകന്‍ ശരത് (24) ആണ് അറസ്റ്റിലായത്.കരുനാഗപ്പള്ളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബറിലായിരുന്നു സംഭവം.എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിക്കുകയായിരുന്നു. തുടര്‍ന്ന് 2022 ഒക്ടോബറില്‍ ഇയാളുടെ വീട്ടിലെത്തിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പീഡനവിവരം പെണ്‍കുട്ടി ആദ്യം പുറത്തു പറഞ്ഞിരുന്നില്ല.പിന്നീട് മാനസികമായി തളര്‍ന്ന അവസ്ഥയിലായതോടെ മാതാപിതാക്കള്‍ കൗണ്‍സിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്.പെണ്‍കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പൊലീസ് ഒളിവിലായിരുന്ന ഇയാളെ പിടികൂടുകയായിരുന്നു
Read More » -
കോഴിക്കോട് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു
കോഴിക്കോട്:കൊയിലാണ്ടി – എടവണ്ണപ്പാറ സംസ്ഥാന പാതയില്‍ കരുമലയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാരപ്പറമ്ബ് നാരോത്ത് ലൈന്‍ ഉദയന്റെ മകള്‍ അതുല്യ (18) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശനിയാഴ്ച വൈകിട്ട് 3.45 ഓടെയാണ് അപകടം.ബൈക്ക് എകരൂല്‍ ഭാഗത്ത് നിന്നും ടിപ്പര്‍ ലോറി കണ്ണൂരില്‍ നിന്നും വരികയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബൈക്ക് യാത്രികനായ യുവാവ് സംഭവ ദിവസം തന്നെ മരിച്ചിരുന്നു. വേങ്ങേരി കലൂട്ടി താഴം അഭിലാഷിന്റെ മകന്‍ അഭിഷേക് (21) ആണ് മരിച്ചത്.
Read More » -
മുടങ്ങിയ സ്കോളർഷിപ്പ് ലഭിക്കും; ശംഷയ്ക്ക് മന്ത്രിയുടെ ഉറപ്പ്
കോട്ടയം: പതിനൊന്നു മാസമായി മുടങ്ങിക്കിടക്കുന്ന സ്കോളർഷിപ്പ് തുകയ്ക്കായാണ് നഴ്സിംഗ് വിദ്യാർത്ഥിനി എസ്. ശംഷ കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തിന് ബേക്കർ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയത്. വൈകാതെ തന്നെ സ്കോളർഷിപ്പ് തുക ലഭ്യമാക്കാമെന്ന സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നൽകിയ ഉറപ്പുമായി സന്തോഷത്തോടെയാണ് ശംഷ മടങ്ങിയത്. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ചിറയിൽ വീട്ടിൽ ശംഷ അമ്മ സുനിമോൾക്കൊപ്പമാണ് അദാലത്തിനെത്തിച്ചേർന്നത്. ആന്ധ്ര പ്രദേശിലെ ആശ്രം മെഡിക്കൽ കോളേജിലെ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിനിയാണ് ശംഷ. പട്ടികജാതി വിദ്യാർത്ഥികൾക്ക് നൽകുന്ന ഗവൺമെന്റ് ഓഫ് ഇന്ത്യ സ്കോളർഷിപ്പാണ് മുടങ്ങിയത്. ഒരാഴ്ച മുൻപ് കോഴ്സ് പൂർത്തിയാക്കിയിട്ടും അവസാന വർഷത്തേക്കുള്ള സ്കോളർഷിപ്പ് ലഭിച്ചില്ല. ആദ്യ മൂന്ന് വർഷങ്ങളിൽ മുടങ്ങാതെ സ്കോളർഷിപ്പ് കിട്ടിയിരുന്നു. അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും അടങ്ങുന്നതാണ് ശംഷയുടെ കുടുംബം. പെയിന്റിംഗ് തൊഴിലാളിയായ അച്ഛൻ സി. ആർ സുഗുണന്റെ വരുമാനം കൊണ്ട് മാത്രമാണ് കുടുംബം മുന്നോട്ട് പോകുന്നത്. അതിനാൽ ബാങ്ക് വായ്പയെടുത്താണ് കോഴ്സ്…
Read More » -
മന്ത്രി നേരിട്ട് നൽകി മുൻഗണനാ റേഷൻ കാർഡ്; ഏലിയാമ്മയ്ക്ക് സന്തോഷനിമിഷം
കോട്ടയം: മന്ത്രിയുടെ കൈയിൽ നിന്ന് മുൻഗണനാ റേഷൻ കാർഡ് നേരിട്ട് വാങ്ങാനായതിന്റെ സന്തോഷത്തിലാണ് വടവാതൂർ സ്വദേശി ഏലിയാമ്മ തോമസ്. കോട്ടയം താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ അദാലത്തിലാണ് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഏലിയാമ്മയുടെ പരാതി പരിഗണിച്ച് മുൻഗണനാ റേഷൻ കാർഡ് നൽകിയത്. വടവാതൂർ പറപുഴ ചാമക്കാല വീട്ടിൽ ഏലിയാമ്മ തന്റെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നൽകണമെന്ന ആവശ്യപ്പെട്ട് ആദ്യം നൽകിയ അപേക്ഷ നിരസിച്ചിരുന്നു. ഏലിയാമ്മയും ഭർത്താവ് തോമസ് ജോസഫുമാണ് നിലവിൽ വീട്ടിൽ താമസം. കൂലിപ്പണിക്കാരായ മക്കൾ മൂന്നുപേരും വേറെ വീടുകളിലാണ് താമസിക്കുന്നത്. കൂലിപ്പണി ചെയ്തും തൊഴിൽ ഉറപ്പ് പണിക്ക് പോയുമാണ് ഏലിയാമ്മയും ഭർത്താവും കഴിഞ്ഞിരുന്നത്. ആരോഗ്യസ്ഥിതി മോശമായതോടെ ഏലിയാമ്മയ്ക്ക് ജോലിക്കു പോകാനാകാതെ വരിക കൂടി ചെയ്തതോടെ ഈ വയോധിക ദമ്പതികൾ പ്രതിസന്ധിയിൽ ആയി. ചികിത്സാ ചിലവുകൾക്കും നിത്യവൃത്തിക്കും ഏറെ ബുദ്ധിമുട്ടിയ അവസ്ഥയിലാണ് റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റണമെന്ന അപേക്ഷയുമായി മന്ത്രി വി.എൻ. വാസവന്റെ മുന്നിൽ അദാലത്തിലൂടെ…
Read More » -
25 കൊല്ലം മുമ്പുള്ള വാട്ടർ കണക്ഷന് കുടിശ്ശിക 17,807 രൂപ! അദാലത്തിൽ പരിഹാരം
കോട്ടയം: 25 വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന വാട്ടർ കണക്ഷന്റെ പേരിൽ 17, 807 രൂപ വെള്ളക്കരം അടയ്ക്കാൻ നിർദ്ദേശം ലഭിച്ചതിന്റെ ആശങ്കയോടെയാണ് കുമരകം സ്വദേശി ചമ്പക്കുളത്തു വീട്ടിൽ സിറിൽ ജേക്കബ് കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തിലെത്തിയത്. മടങ്ങിയതാകട്ടെ ഒരു രൂപ പോലും വെള്ളക്കരം അടയ്ക്കേണ്ടതില്ലെന്ന പരിഹാര നടപടിയുടെ ആശ്വാസത്തിലും . സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് പരാതിക്ക് പരിഹാരം കണ്ടത്. 25 വർഷം മുൻപ് സിറിൽ ജേക്കബിന്റെ പിതാവ് പൈലോ ചാക്കോയുടെ പേരിൽ എടുത്ത വാട്ടർ കണക്ഷന്റെ കുടിശ്ശിക 17,807 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വർഷം നവംബർ മുതലാണ് ജല അതോറിട്ടിയിൽ നിന്നു മൊബൈൽ സന്ദേശങ്ങൾ ലഭിച്ചത്. ഈ കണക്ഷൻ ഉണ്ടായിരുന്ന വീടും നിലവില്ലായിരുന്നു. പിതാവ് പൈലോ ചാക്കോയും ജീവിച്ചിരിപ്പില്ല. മുൻപ് പല തവണ ജല അതോറിറ്റിയുടെ ഓഫീസുകളിൽ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. അദാലത്തിൽ പരാതി സമർപ്പിച്ചതോടെ…
Read More » -
മഴയത്ത് വീട് തകര്‍ന്ന് ആദിവാസി യുവാവ് മരിച്ചു
പാലക്കാട്:മഴയത്ത് വീട് തകര്‍ന്നുവീണ് ആദിവാസി യുവാവ് മരിച്ചു.ഷോളയാര്‍ ഊത്തുക്കുഴി ഊരിലെ രങ്കനാഥന്‍ (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ വീട് തകര്‍ന്നാണ് അപകടമുണ്ടായത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
Read More » -
കൊതുകുകൾ പെരുകുന്നു; പകർച്ചവ്യാധി ഭീക്ഷണിയിൽ മലയോര മേഖല
പത്തനംതിട്ട: മഴയും വെയിലും മാറി മാറി എത്തുന്നതോടെ മലയോര മേഖലയിൽ കൊതുകുകളുടെ സാന്ദ്രത വർധിക്കുന്നു.വൈറൽ പനി ഉൾപ്പെടെ പടരുന്ന സാഹചര്യത്തിൽ കൂടുതൽ പകർച്ചവ്യാധികൾ ഉണ്ടാകുമോ എന്നും ആശങ്കയുണ്ട്.റാന്നി ഉൾപ്പെടെ റബർ എസ്റ്റേറ്റുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന കിഴക്കൻ മലയോര മേഖലയിൽ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം കൂടുതലായി കാണപ്പെടുന്നതാണ് കൊതുക് ശല്യം വർധിക്കാൻ കാരണം. റബർ ചിരട്ടകളിൽ മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ടു പെരുകുകയാണ് പതിവ്. മഴക്കാല പൂർവ ശുചീകരണം പ്രധാന നഗരങ്ങളിൽ മാത്രം ഒതുങ്ങിയപ്പോൾ ഗ്രാമ പ്രദേശങ്ങളുടെ ശുചീകരണം പലയിടങ്ങളിലും നടക്കുന്നില്ല. വടശ്ശേരിക്കര, പെരുനാട് വെച്ചൂച്ചിറ, ചിറ്റാർ പ്രദേശങ്ങളിൽ ടൗണുകളിൽ ഉൾപ്പെടെ കൊതുക് ശല്യം വ്യാപകമാണ്.മുൻ കാലങ്ങളിൽ ഡെങ്കിപ്പനി ഉൾപ്പെടെ ആദ്യം റിപ്പോർട്ട് ചെയ്തത് മലയോര മേഖലയിലാണ്.പ്രദേശങ്ങളിൽ വൈറൽ പനി വ്യാപകമായിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ആശുപത്രികളിൽ ചികിത്സ തേടുന്നത്. ലോകത്തിൽ ഏറ്റവും അധികം ആളുകളെ കടിച്ചു കൊല്ലുന്ന ജീവികൾ കൊതുകുകളാണ്.മറ്റ് മരണങ്ങളുടെ എണ്ണം കൊതുകു കാരണമുളള മരണങ്ങളുടെ ഒരു ശതമാനം…
Read More » -
ചെങ്ങന്നൂരിൽ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങി മരിച്ചു
ചെങ്ങന്നൂർ: എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങി മരിച്ചു,എരുമേലി സ്വദേശി അജിത്(22) ആണ് മരിച്ചത്. പൂമല ചാലിൽ സുഹൃത്തുക്കളുമായി നീന്തുന്നതിനിടയിൽ താഴ്ന്നു പോവുകയായിരുന്നു.ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. രക്ഷിക്കാൻ നോക്കിയെങ്കിലും സാധിക്കാത്തതിനെ തുടർന്ന് സുഹൃത്ത് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.നാട്ടുകാരെത്തി വിദ്യാർത്ഥിയെ കരക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം ചെങ്ങന്നൂർ മാമൻ മെമ്മോറിയൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. എരുമേലി ടൗണിൽ വ്യാപാരം നടത്തുന്ന പാലയ്ക്കൽ ദിലീപിന്റെയും ബി ജെ.പി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി പ്രസിഡന്റ് മഞ്ജു ദിലീപിന്റെയും മകനാണ്.
Read More » -
കൊല്ലം കടയ്ക്കലിൽ ഇടിമിന്നലേറ്റ് നാല് പേര്‍ക്ക് പരിക്ക്; മൂന്നു പേരുടെ നില ഗുരുതരം
കൊല്ലം ജില്ലയിലെ കടക്കലിലുണ്ടായ ശക്തമായ ഇടിമിന്നലില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മഞ്ഞപ്പാറ സ്വദേശികളായ അക്ഷയ, ലിജി, ആദിത്യ, ലക്ഷ്മിക്കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ടാണ് സംഭവം.ഇതിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അക്ഷയ, ലിജി, ആദിത്യ എന്നിവരെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.ലക്ഷ്മികുട്ടി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Read More » -
വേനൽമഴയിൽ വൻ കൃഷിനാശം
കൊല്ലം: വേനൽമഴയ്ക്കൊപ്പം അപ്രതീക്ഷിതമായെത്തിയ കാറ്റിൽ ചടയമംഗലത്ത് വ്യാപകമായ കൃഷിനാശം.നിലമേല്‍ കരുന്തലക്കോട് സ്വദേശി ബൈജുവിന്‍റെ മൂന്നേക്കർ സ്ഥലത്തെ 2500 ഓളം ഏത്തവാഴ കൃഷി പൂര്‍ണമായി നശിച്ചു. കുലച്ചതും അല്ലാത്തതുമായ വാഴകളാണ് നശിച്ചത്. ആയൂരിലെ യൂനിയന്‍ ബാങ്കില്‍ നിന്നും നിലമേലിലെ കനറാ ബാങ്കില്‍ നിന്നും കിട്ടിയ വായ്പ ഉപയോഗിച്ചാണ് ഇദ്ദേഹം വാഴകൃഷി തുടങ്ങിയത്. നിലമേല്‍ കൃഷിഭവന്റെ ഏറ്റവും മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ് നേടിയ ആളാണ് ബൈജു.മന്ത്രി ജെ. ചിഞ്ചുറാണിയായിരുന്നു അവാര്‍ഡ് നല്‍കി ബൈജുവിനെ ആദരിച്ചത്. പ്രവാസജീവിതം അവസാനിപ്പിച്ചാണ് ബൈജു നാട്ടില്‍ കൃഷി ആരംഭിച്ചത്.കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് സ്ഥലത്തെത്തി പരിശോധിച്ചതില്‍ ഏഴു ലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.
Read More »