Local
-
പെട്രോള്‍ അടിച്ച ശേഷം സ്റ്റാര്‍ട്ട് ചെയ്ത ബൈക്കിന് തീപിടിച്ചു;യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
ആലപ്പുഴ:പെട്രോള്‍ അടിച്ച ശേഷം സ്റ്റാര്‍ട്ട് ചെയ്ത ബൈക്കിന് തീപിടിച്ചു. ആലപ്പുഴയില്‍ മണ്ണഞ്ചേരിയിലെ പമ്ബിലായിരുന്നു സംഭവം. പെട്രോള്‍ പമ്ബ് ജീവനക്കാരന്റെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. തീപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ യാത്രക്കാരന്‍ ബൈക്ക് തള്ളി നീക്കി വെച്ചിരുന്നു. തുടര്‍ന്ന് പമ്ബ് ജീവനക്കാരന്‍ ഫയര്‍ സേഫ്റ്റി സിലിണ്ടര്‍ ഉപയോഗിച്ച് ബൈക്കിലെ തീ അണക്കുകയായിരുന്നു
Read More » -
കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം
കൊച്ചി:കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം.മുണ്ടംവേലി ചെറുപറമ്ബില്‍ സി.ടി.ജോസഫ്(48) ആണ് മരിച്ചത്. ജോലി ചെയ്തുകൊണ്ടിരിക്കെ കെട്ടിടത്തിന് മുകളില്‍ നിന്ന് ജോസഫ് ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു.ഇതു കണ്ട് ജോസഫിനെ പിടിക്കാൻ ശ്രമിച്ച മറ്റ് രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ജോസഫിനൊപ്പം താഴേക്ക് വീണിരുന്നു.ഇവർ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. (പ്രതീകാത്മക ചിത്രം)
Read More » -
കുഴല്‍ കിണര്‍ അറ്റകുറ്റപ്പണിക്കിടെ ചെയിന്‍ ബ്ലോക്ക് പൊട്ടി തലയിലേക്ക് വീണ് യുവാവ് മരിച്ചു
പാലക്കാട്:കുഴല്‍ കിണര്‍ അറ്റകുറ്റപ്പണിക്കിടെ ചെയിന്‍ ബ്ലോക്ക് പൊട്ടി തലയിലേക്കു വീണ യുവാവ് മരിച്ചു.മറ്റൊരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ചിറക്കല്‍പ്പടി കുഴിയില്‍പ്പീടിക അമാനുല്ലയുടെയും നബീസുവിന്റെയും മകന്‍ മൊയ്തീന്‍ (24) ആണ് മരിച്ചത്. തെങ്കര മണലടി ആട്ടം പള്ളി രവിയുടെ മകന്‍ ശ്രീജിത്തിനാണ് പരിക്ക്.ശ്രീജിത്തിനെ പരുക്കുകളോടെ വട്ടമ്ബലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച രാത്രി 8 മണിയോടെ കോടതിപടി ഹാര്‍മണി അപ്പാര്‍ട്ട്മെന്റിലെ കുഴല്‍ കിണര്‍ തകരാറിലാവുകയായിരുന്നു. ഇതിന്റെ റിപ്പയറിംങിനിടെയാണ് സംഭവം. നന്നാക്കുന്നതിനിടെയില്‍ ചെയിന്‍ ബ്ലോക്ക് പൊട്ടി ഇരുവരുടെയും തലയില്‍ വീഴുകയായിരുന്നു.
Read More » -
കൊയിലാണ്ടിയിൽ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു
കൊയിലാണ്ടി: നന്തി മേല്‍പ്പാലത്തില്‍ കക്കഞ്ചേരി സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കക്കഞ്ചേരി കൊല്ലോറത്ത് വീട്ടില്‍ സജിത(41)യാണ് മരണപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കുഴിയില്‍ വീണപ്പോൾ പിന്നിലിരുന്ന യുവതി തലയിടിച്ച് വീഴുകയുമായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നന്തിയില്‍ ഒരു മരണവീട് സന്ദര്‍ശിച്ച് ഉള്ള്യേരിയിലേക്ക് മടങ്ങവെയായിരുന്നു അപകടം. ഭര്‍ത്താവ് വേലായുധന് (പ്ലാന്‍ എസ്റ്റിമേറ്റര്‍) നിസാര പരിക്കേയുള്ളു. കൊളത്തൂര്‍ സ്വദേശികളായ വേലായുധന്റെയും സുശീലയുടെയും മകളാണ് സജിത. മക്കള്‍: അമയ, അനല്‍ സഹോദരിമാര്‍: വിജിത, ഷല്‍ന (കൊളശ്ശേരി).
Read More » -
ഗള്‍ഫിലെ വ്യാപാരി ഗഫൂര്‍ ഹാജിയുടെ ‘സ്വാഭാവിക മരണം’ കൊലപാതകമെന്നു തെളിയുമോ…? മരണണത്തിനു പിന്നിലെ ദുരൂഹതയുടെ ചുരുളഴിച്ച് പൊലീസ്, സ്വര്‍ണം ഇരട്ടിപ്പിക്കല്‍ സംഘത്തിന് ബന്ധമെന്ന് സൂചന
കാഞ്ഞങ്ങാടിനടുത്ത് പൂച്ചക്കാട് സ്വദേശിയായ ഗള്‍ഫ് വ്യാപാരി എംസി ഗഫൂര്‍ ഹാജിയുടെ മരണം സംബന്ധിച്ച് പ്രദേശത്തെങ്ങും പലവിധ അഭ്യൂഹങ്ങള്‍ പടരുന്നതിനിടെ മരണത്തിന് പിന്നില്‍ സ്വര്‍ണം ഇരട്ടിപ്പിക്കല്‍ സംഘത്തിന് ബന്ധമുണ്ടെന്ന സൂചന പുറത്തുവരുന്നു. നല്‍കുന്ന സ്വര്‍ണത്തിന് ഇരട്ടി സ്വര്‍ണം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് സംഘം ഗള്‍ഫ് വ്യാപാരി ഗഫൂറിന്റെ 612 പവൻ സ്വര്‍ണം സൂത്രത്തില്‍ തട്ടിയെടുത്തുവത്രേ. ഗഫൂര്‍ ഹാജിയുടെ വീട്ടില്‍ 350 ഓളം പവന്‍ സ്വര്‍ണം ഉണ്ടായിരുന്നതായും ബാക്കിയുള്ള സ്വര്‍ണം അടുത്ത ബന്ധുക്കളില്‍ നിന്നും വാങ്ങുകയായിരുന്നു എന്നുമാണ് വിവരം. ഏപ്രില്‍ 13ന് ലൈലതുല്‍ ഖദര്‍ പ്രതീക്ഷിക്കുന്ന ദിനമാണെന്നും സക്കാത്ത് വാങ്ങാനും മറ്റുമായി ആളുകള്‍ വരുമെന്നും പറഞ്ഞ് ഗഫൂര്‍ ഹാജി തന്നെയാണ് ഭാര്യയെയും മകളെയും മേല്‍പറമ്പിലുള്ള മാതാപിതാക്കളുടെ വീട്ടില്‍ കൊണ്ടുവിട്ടത്. അവിടെ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടില്‍ തിരിച്ചെത്തി. അന്ന് വൈകുന്നേരം 4.15 മണിയോടെ ഗഫൂര്‍ ഹാജി പൂച്ചക്കാട്ടെ പള്ളിയില്‍ നിസ്‌കാരത്തിന് എത്തിയതും മടങ്ങിപോവുന്നതും മദ്രസയിലെ സിസിടിവിയില്‍ കണ്ടെത്തിയിട്ടുണ്ട്. ആ ദിവസം…
Read More » -
ക്ഷേത്രത്തിന്റെ വാതിലുകൾ തീയിട്ട് നശിപ്പിച്ചു
നെടുമങ്ങാട്: ക്ഷേത്രത്തിന്റെ മുന്‍ വാതിലുകൾ തീയിട്ട് നശിപ്പിച്ചു.പനവൂര്‍ വെള്ളാഞ്ചിറ ആയിരവില്ലി ധര്‍മശാസ്ത ക്ഷേത്രത്തിലെ രണ്ട് വാതിലുകളാണ് തീയിട്ട് നശിപ്പിച്ചത്. വ്യാഴാഴ്ച ക്ഷേത്രോത്സവം തുടങ്ങാനിരിക്കെ ബുധനാഴ്ച രാത്രിയാണ് സംഭവം.ക്ഷേത്രത്തിലെ ശാസ്താവിന്‍റെയും ഗണപതിയുടെയും ശ്രീകോവിലുകളുടെ വാതിലുകളാണ് തീയിട്ട് നശിപ്പിച്ചത്. വാതിലുകള്‍ പൂര്‍ണമായി കത്തിനശിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കൃഷ്ണന്‍നായര്‍, സെക്രട്ടറി സന്തോഷ് എന്നിവര്‍ നെടുമങ്ങാട് പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സി.ഐ എസ്. സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പൊലീസും വിരലടയാളവിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
Read More » -
ശക്തമായ മഴയ്ക്ക് സാധ്യത;കോട്ടയം ജില്ലയിൽ ഞായർ,തിങ്കൾ ദിവസങ്ങളിൽ യെല്ലോ അലർട്ട്
കോട്ടയം:ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഞായർ , തിങ്കൾ (ഏപ്രിൽ 30 ,മേയ് 1 ) ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ ആയിരുന്നു.
Read More » -
വളർത്തുമൂരിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു
കോട്ടയം: വളർത്തുമൂരിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു.വാഴൂർ ചാമംപതാൽ കന്നുകുഴി ആലുംമൂട്ടിൽ റെജിയാണ് സ്വന്തം വളർത്തുമൂരിയുടെ കുത്തേറ്റ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മൂരിയുടെ കുത്തേറ്റ ഇദ്ദേഹത്തിന്റെ ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Read More » -
15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക് വീണ അതിഥി തൊഴിലാളിയുടെ മൃതദേഹാവശിഷ്ടം കിട്ടി
കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ ഉണ്ടായ തീപ്പിടുത്തം അണയ്ക്കാൻ ശ്രമിക്കവേ അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ നസീർ അതിലേക്ക് വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി നസീർ ഷെയ്ക്ക് എത്തിയിട്ട് ഒരാഴ്ചയാവുമ്പോഴാണ് ദുരന്തം തേടിയെത്തിയത്. ഫാക്ടറിയുടെ തൊട്ടടുത്ത് പൈവുഡ് മാലിന്യങ്ങൾ വർഷങ്ങളായി നിക്ഷേപിക്കുന്ന വലിയ കൂമ്പാരമുണ്ട്. ഇവിടെ നിന്നും പുക ഉയരുന്നത് കണ്ട് നസീർ പൈപ്പുമായി അങ്ങോട്ട് ചെന്ന് അണക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ദുരന്തം സംഭവിച്ചത്.15 അടി താഴ്ചയുള്ള തീ കൂമ്പാരത്തിന്റെ മുകളിലേക്കാണ് നസീർ വീണത്.
Read More » -
വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു
വയനാട്: ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചു.പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ കിഫ്ബിയിൽ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിർമ്മിക്കുന്നത്. കൊങ്കൺ റയിൽവേ കോർപ്പറേഷനാണ് തുരങ്ക പാതയുടെ നിർമ്മാണ ചുമതല.സാങ്കേതിക പഠനം മുതൽ നിർമ്മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കൺ റയിൽവേ കോർപ്പറേഷനാണ് നിർവഹിക്കുന്നത് . കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴയിൽ നിന്നും ആരംഭിച്ച് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്കു സമീപം അവസാനിക്കുന്ന വിധത്തിലാണ് തുരങ്കപാത. അതേസമയം കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാത പദ്ധതിക്കെതിരെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയെ സമീപിക്കാനൊരുങ്ങി പശ്ചിമഘട്ട സംരക്ഷണ സമിതി.പദ്ധതിക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാണ് സമിതിയുടെ ആവശ്യം.ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനവുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം.
Read More »